27/03/2014

ഉദ്യോഗേ നാസ്തി ദാരിദ്ര്യം


ഉദ്യോഗേ നാസ്തി ദാരിദ്ര്യം 
ജപതോ നാസ്തി പാതകം 
മൌനേ ച കലഹോ നാസ്തി 
നാസ്തി ജാഗരിതോ ഭയം ~    ചാണക്യനീതി ശാസ്ത്രം

അദ്ധ്വാനിയായ ഒരാള്‍ക്ക് ദാരിദ്ര്യം ഉണ്ടാവില്ല....ജപം അനുഷ്ഠിക്കുന്നവനു പാപവും ഉണ്ടാവില്ല..മൌനം ആയിരിക്കുന്നവന് കലഹവും.......ജാഗ്രതയോടെ ഇരിക്കുന്നവന് ഭയവും ഉണ്ടാകുകയില്ല.....

അദ്ധ്വാനി എന്ന് പറയുമ്പോഴും....അനേകം കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ വേണം മനസ്സിലാക്കുവാന്‍...അനുയോജ്യം ആയ തൊഴില്‍ ചെയ്യുന്നവന്‍ തുടങ്ങി അനേകം കാര്യങ്ങള്‍ അതില്‍ മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും ഉണ്ട്.....
ജപം അനുഷ്ടിക്കുന്നവന് പാപം ഉണ്ടാവില്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ തെറ്റുകള്‍ ചെയ്തിട്ട് വന്നു മന്ത്രങ്ങള്‍ ഉരുവിടുന്നവരെ അല്ല ഉദ്ദേശിക്കുക....പല സ്ഥലങ്ങളിലായി അതിനുള്ള വിധികള്‍ പറഞ്ഞിട്ടുണ്ട്....നിഷ്ഠയോടെ ചെയ്യുന്നവന് ആണ് പാപം ബാധകം അല്ലാത്തത്.

No comments: