24/03/2014

മാർച്ച്‌ 12-ലോക അഗ്നിഹോത്ര ദിനംമാർച്ച്‌ 12-ലോക അഗ്നിഹോത്ര ദിനം

അഗ്നിഹോത്രം ആരാണ് ചെയ്യേണ്ടത് എന്നതിന് ഏവരും ചെയ്യേണ്ടതാണ് എന്ന് ഉത്തരം. 'ജരാമര്യസത്ര'മെന്നു പേരുള്ള അഗ്നിയജനം പഞ്ചമഹായജ്ഞത്തിന്റെ ഭാഗമാണ്. അതിനാല്‍തന്നെ അത് ഏവരും ചെയ്യേണ്ടതാണ്. അതിന് ലിംഗഭേദമോ ജാതിഭേദമോ ഇല്ല. അമ്മയും സഹോദരിമാരും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏവരും ചേര്‍ന്ന് ചെയ്യുന്ന യജ്ഞം പ്രസന്നതയാര്‍ന്നതും പ്രശംസനീയവുമാണെന്ന് ഋഗ്വേദം പറയുന്നുണ്ട്.1 അതേപോലെ സത്യഭാവത്തോടെ അഗ്നിഹോത്രത്തില്‍ സ്ത്രീകള്‍ സമിധകള്‍ അര്‍പ്പിക്കുന്നൂവെങ്കില്‍ ആ കുടുംബത്തിന്റെ പ്രശസ്തി വാനോളം ചെന്നെത്തുമെന്ന് ഋഗ്വേദം ഉറപ്പിച്ചു പറയുന്നുണ്ട്. 2 മറ്റൊരിടത്ത് പറയുന്നത് ഇങ്ങനെയാണ്: 'ശുഭഫലങ്ങളുള്ള യജ്ഞാഗ്നിയില്‍ യുവതി നെയ്യോടു കൂടി പ്രതിദിനം രാവിലേയും വൈകുന്നേരവും ആഹുതികള്‍ അര്‍പ്പിക്കുകയാണെങ്കില്‍ ആ യജ്ഞജ്വാല സര്‍വ്വ ഐശ്വര്യങ്ങളും യജ്ഞകര്‍ത്താവിന് സമ്മാനിക്കും.3 ലിംഗഭേദമൊന്നും ആചരണ കാര്യങ്ങളില്‍ മുമ്പില്ലായിരുന്നുവെന്നു മാത്രമല്ല സ്ത്രീകള്‍ നിര്‍ബന്ധമായും അഗ്നിഹോത്രാദികള്‍ അനുഷ്ഠിക്കണമെന്നും കാണിക്കുന്നവയാണ് മുകളിലത്തെ മന്ത്രങ്ങള്‍. അഥര്‍വ്വവേദത്തിലെ മറ്റൊരു പ്രസ്താവം കൂടി നമുക്ക് നോക്കാം. 'ഹേ വധൂ, നീ മൃഗചര്‍മ്മത്തില്‍ ഇരുന്ന് അഗ്നിഹോത്രം ചെയ്താലും. ഈ പ്രകാശപൂര്‍ണമായ യജ്ഞാഗ്നി സര്‍വ്വവിധത്തിലുമുള്ള രോഗങ്ങളേയും കാമക്രോധാദി രാക്ഷസ•ാരേയും കൊന്നുകളയുന്നു. ഗൃഹസ്ഥാശ്രമത്തില്‍ ഈ ഭര്‍ത്താവിനു വേണ്ടി നീ സന്താനങ്ങളെ ഉല്പാദിപ്പിച്ചാലും. നിന്റെ ഈ പുത്രന്‍മാര്‍ ഉത്തമരും ശ്രേഷ്ഠരുമായിത്തീരട്ടെ.'' 4ഇന്ന് കുടുംബബന്ധങ്ങളില്‍ വന്നിരിക്കുന്ന ശൈഥില്യത്തിന്റെ കാരണമന്വേഷിച്ചാല്‍ ഒരുമിച്ചിരിക്കാനുള്ള സംവിധാനമില്ലായ്മയാണതിന്റെ കാരണമെന്ന് തിരിച്ചറിയാന്‍ കഴിയും. ഒരേ മന്ത്രത്തോടെ, ഒരേ ആചരണവ്യവസ്ഥയോടെ കുടുംബത്തിലെ എല്ലാവരും അഗ്നിഹോത്രം ചെയ്താല്‍ പരസ്പരമുള്ള പ്രേമഭാവം വര്‍ദ്ധിക്കുമെന്നാണ് പരമേശ്വരന്‍ നമ്മോട് പറയുന്നത്. അത്തരത്തിലുള്ള സൂത്രജാലമാണ് അഗ്നിഹോത്രമെന്ന് അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. 'അല്ലയോ കുടുംബാംഗങ്ങളേ, നിങ്ങളുടെ ഭോജനമുറി ഒന്നായിരിക്കട്ടെ, അവിടെ ഒന്നിച്ചിരുന്ന് നിങ്ങള്‍ ഭക്ഷണമുണ്ണൂ. സമാനമായ സൂത്രജാലത്താലാണ് നിങ്ങളെ ഞാന്‍ കെട്ടിയിരിക്കുന്നത്. നിങ്ങളേവരും നാലുഭാഗത്തും ഒരുമിച്ചിരുന്ന് അഗ്നിഹോത്രമനുഷ്ഠിക്കൂ. ചക്രത്തിന്റെ കേന്ദ്രബിന്ദു പോലെയാകട്ടെ അഗ്നി. ആരക്കാലുകള്‍ കേന്ദ്രത്തില്‍ ഉറച്ചിരിക്കുന്നതുപോലെ നിങ്ങളും അഗ്നിഹോത്രത്താല്‍ പരസ്പരം ഉറപ്പിച്ചിരിക്കട്ടെ.'' 5


നിത്യവും അഗ്നിഹോത്രം ചെയ്താല്‍ മാത്രമേ പൂര്‍ണമായ ആയുസ്സും തേജസ്സും ലഭിക്കുകയുള്ളൂവെന്ന് ഋഗ്വേദത്തില്‍ പറയുന്നുണ്ട്.6 ദിവസവും യജ്ഞം ചെയ്യുന്നതിലൂടെ രോഗങ്ങളും കാമക്രോധാദി ശത്രുക്കളും നശിക്കുമെന്നും നമ്മുടെ ശരീരവും വജ്രതുല്യമായിത്തീരുമെന്ന് യജുര്‍വ്വേദവും പറയുന്നുണ്ട്. 7


പ്രതിദിനം അഗ്നിഹോത്രം രണ്ടു നേരം ചെയ്യുന്നതുകൊണ്ട് ഈശ്വരന്‍ ദീര്‍ഘായുസ്സും തേജസ്സും സന്താനങ്ങളേയും ധനവും നമുക്ക് തരും. കൂടാതെ നല്ല മേധാശക്തി വികസിച്ചുവരും. ഐശ്വര്യങ്ങളെ പോഷിപ്പിക്കുന്ന സാഹചര്യങ്ങള്‍ നമ്മില്‍ സ്വാഭാവികമായി ഉണ്ടായി വരുമെന്ന് യജുര്‍വ്വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്. 8


അഗ്നിഹോത്രം ചെയ്യുമ്പോള്‍ വ്രതവും ശ്രദ്ധയും വേണം വ്രതത്തോടെയും ശ്രദ്ധയോടും കൂടി മാത്രമേ അഗ്നിഹോത്രം ചെയ്യാന്‍ പാടുള്ളൂവെന്ന് യജുര്‍വേദം പറയുന്നുണ്ട്.


അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി തച്ഛകേയം ത• രാധ്യതാമ് ഇദമഹമനൃതാത് സത്യമുപൈമി (1.5)


അല്ലയോ വ്രതപതിയായ യജ്ഞാഗ്നേ, ഞാന്‍ യജ്ഞത്തിന്റെ വ്രതത്തെ സ്വീകരിക്കുന്നു. ആ വ്രതത്തെ സ്വീകരിക്കുന്നു. ആ വ്രതത്തെ പാലിക്കാന്‍ എനിക്ക് സാമര്‍ത്ഥ്യം തന്നാലും. എന്റെ ഈ വ്രതം സഫലമായിത്തീരട്ടെ. ഇവിടെ ഞാന്‍ അസത്യവ്യവഹാരത്തെ കളഞ്ഞിട്ട് സത്യത്തെ സ്വീകരിച്ചുകൊണ്ട് യജ്ഞത്തെ പ്രാപിക്കട്ടെ.''


'വ്രതപതിയായ ഹേ അഗ്നേ, ഞാന്‍ നിന്നില്‍ സമിധയെ ആധാനം ചെയ്യുന്നു. വ്രതവും ശ്രദ്ധയും നേടുന്നു. കൂടാതെ ദീക്ഷിതനായ അങ്ങയെ പ്രോജ്ജ്വലിപ്പിക്കുന്നു.'' 9 ഋഗ്വേദത്തിലും ശ്രദ്ധയോടുകൂടി മന്ത്രമുച്ചരിച്ച് അഗ്നിഹോത്രം ചെയ്യാന്‍ ഉപദേശിക്കുന്നുണ്ട്. 10


ശ്രദ്ധയാഗ്നിഃ സമിദ്ധ്യതേ ശ്രദ്ധയാ ഹൂയതേ ഹവിഃ. ശ്രദ്ധാം ഭഗസ്യ മൂര്‍ദ്ധനി വചസാ വേദയാമസി. ശ്രദ്ധാം ദേവാ യജമാനാ വായുഗോപാ ഉപാസതേ. ശ്രദ്ധാം ഹൃദയ്യയാകൂത്യാ ശ്രദ്ധയാ വിന്ദതേ വസു (ഋഗ്വേദം 10.151.1, 4)


ശ്രദ്ധയോടെ യജ്ഞാഗ്നി പ്രോജ്ജ്വലിപ്പിക്കുക. ശ്രദ്ധയോടെ യജ്ഞത്തില്‍ ആഹുതി അര്‍പ്പിക്കുക. ഐശ്വര്യത്തിന്റെ ചിഹ്നമായി നാം ശ്രദ്ധയെ തിരിച്ചറിയുക. പ്രാണായാമം തുടങ്ങിയ അഭ്യാസങ്ങള്‍ നമ്മുടെ ശ്രദ്ധയെ വര്‍ദ്ധിപ്പിക്കുന്നു. വേദവിദ്വാ•ാര്‍ ശ്രദ്ധയുടെ പ്രാധാന്യത്തെ ഗ്രഹിക്കുന്നു. ഹൃദയത്തില്‍ ദൃഢസങ്കല്പം ചെയ്താണ് അവര്‍ ശ്രദ്ധയെ ഗ്രഹിക്കുന്നത്. ശ്രദ്ധ കൊണ്ട് മനുഷ്യന് ഐശ്വര്യത്തെ പ്രാപിക്കാന്‍ കഴിയുന്നു.


അപ്പോള്‍ അഗ്നിഹോത്രം മുതലായ യജ്ഞങ്ങള്‍ ചെയ്യേണ്ടത് ശ്രദ്ധയോടുകൂടിയായിരിക്കണം. വ്രതത്തോടു കൂടിയായിരിക്കണം. യജ്ഞം ചെയ്യുമ്പോള്‍ കേവലം ക്രിയകള്‍ മാത്രമല്ല ചെയ്യുന്നത് മറിച്ച് മന്ത്രോച്ചാരണം കൂടി ഒപ്പം ചെയ്ത് നമ്മുടെ മനഃസങ്കല്പങ്ങളെക്കൂടി പവിത്രീകരിക്കുന്നു. പലര്‍ക്കും യജ്ഞമെന്നാല്‍ അത് കേവലം തീയ്യിടല്‍ മാത്രമാണ്. കാര്യസാധ്യത്തിനുള്ള ചില പൂജകള്‍ മാത്രമാണ്. ജഗദീശ്വരന്റെ അനുഗ്രഹത്തിന്നായി നമ്മുടെ ഉള്ളിലെ ആധ്യാത്മികതയുടെ സാക്ഷാത്ക്കാരത്തിന്നാണ് യാഗയജ്ഞങ്ങള്‍ ചെയ്യുന്നത്. വേദമന്ത്രത്തോടൊപ്പം യജ്ഞം ചെയ്യാന്‍ യജുര്‍വ്വേദം പറയുന്നുണ്ട്. 11 വേദമന്ത്രം ചൊല്ലുമ്പോള്‍ ഛന്ദോബദ്ധമായ ഒരു മാറ്റം പ്രകൃതിയിലും ഉണ്ടാവും. ആഹുതികള്‍ തമ്മിലുള്ള ദൈര്‍ഘ്യം ക്രമപ്പെടുത്തുന്നതും ഇതേ മന്ത്രജപം കൊണ്ടാണ്. ഈ ക്രമം കൃത്യമാകുമ്പോള്‍ ഹോമകുണ്ഡത്തിനകത്തെ രാസപ്രക്രിയകള്‍ കൃത്യമാകും. ഈ മന്ത്രസാധനയോടൊപ്പം ധ്യാനവും ഹോമപ്രക്രിയയില്‍ വേണം. 'മനുഷ്യര്‍ മനോയോഗവും ശ്രദ്ധയും കൊണ്ടു വേണം യജ്ഞാഗ്നി പ്രോജ്ജ്വലിപ്പിക്കാന്‍. ധ്യാനം ഹോമത്തോടൊപ്പം നടക്കണം. '' 12


അഗ്നിഹോത്രം ദിവസവും ചെയ്താല്‍ സര്‍വ്വ ഐശ്വര്യങ്ങളും


അഗ്നിഹോത്രം പ്രതിദിനം രണ്ടു നേരം ചെയ്താല്‍ ബഹുവിധങ്ങളായ ലാഭങ്ങളാണ് നമുക്കുണ്ടാകുക. അവയെക്കുറിച്ചുകൂടി അല്പം നമുക്ക് ഇവിടെ പഠിക്കാം. അഗ്നിഹോത്രം സുസന്താനങ്ങളെ നമുക്കായി പ്രദാനം ചെയ്യുന്നൂവെന്ന് ഋഗ്വേദം പറയുന്നു. 'സാ ഘാ യസ്തേ ദദാശതി സമിധാ ജാതവേദസേ. സോ അഗ്നേ ധത്തേ സുവീര്യം സ പുഷ്യതി. (ഋഗ്വേദം 3.10.3) സമിധകളാലും ഹവിസ്സുകളാലും യജ്ഞാഗ്നിയെ പ്രോജ്ജ്വലിപ്പിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ശോഭനയുക്തമായ പുത്ര•ാരെ ലഭിക്കും. അങ്ങനെ അവര്‍ സമൃദ്ധരാകും. ഇതേപോലെ ഋഗ്വേദത്തിലും യജുര്‍വ്വേദത്തിലും പുത്രപ്രാപ്തിക്കായി യജ്ഞം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. 13 അഗ്നിഹോത്രം കൊണ്ട് നമുക്ക് അന്നം, ബലം, ധനം, വിജ്ഞാനം, വിജയം, ഉത്ക്കര്‍ഷം, എന്നിവയും ഉണ്ടാകുമെന്ന് ഋഗ്വേദം ചൂണ്ടിക്കാട്ടുന്നത് കാണുക.


'ത്വോതോ വാജ്യഹ്രയോളഭി പൂര്‍വസ്മാദപരഃ. പ്ര ദാശ്വാ അഗ്നേ അസ്ഥാത്'' (ഋഗ്വേദം 1.74.8) അല്ലയോ യജ്ഞാഗ്നേ, അങ്ങയില്‍ ഹവിസ്സ് അര്‍പ്പിക്കുന്ന യജമാനന് ഉത്തമമായ സ്ഥിതി കൈവരുന്നു. ആ ഹവിസ്സ് അങ്ങയെ രക്ഷിച്ച് അന്നം, ധനം, ബലം, വേഗം, വിജ്ഞാനം, വിജയം തുടങ്ങിയവ നമുക്കായി നല്‍കുന്നു. കൂടാതെ ലജ്ജയില്ലാത്തവനാക്കി നമ്മെ മാറ്റുകയും ചെയ്യുന്നു. അങ്ങനെ അന്യരെ അപേക്ഷിച്ച് ഔന്നത്യത്തില്‍ ജീവിക്കാന്‍ അഗ്നിഹോത്രം നമ്മെ പ്രാപ്തരാക്കുന്നുവെന്ന് സാരം. കൂടാതെ അഗ്നിഹോത്രം നമുക്ക് ദീര്‍ഘായുസ്സ് നല്‍കുന്നുവെന്നും അഥര്‍വ്വവേദം പറയുന്നു.14 കൂടാതെ നമ്മുടെ സകല ആശകളും സഫലീകരിക്കാനുള്ള പ്രാപ്തിയും അഗ്നിഹോത്രത്തിനുണ്ട്. നമ്മില്‍ സുവീര്യവും ബുദ്ധിയും നിറയ്ക്കാനും നമ്മുടെ പാപങ്ങളില്‍ നിന്ന് മുക്തി നേടാനും അഗ്നിഹോത്രം സഹായിക്കുന്നുവെന്ന് ഋഗ്വേദം പറയുന്നതു കാണുക.


'യസ്മൈ ത്വമായജസേ സ സാധത്യനര്‍വാ ക്ഷേതി ദധതേ സുവീര്യമ്. സ തൂതാവ നൈനമശ്നോത്യംഹതിരഗ്നേ സഖ്യേ മാ രിഷാമാ വയം തവ; (ഋഗ്വേദം 1.94.2) പ്രതിദിനം നാം അഗ്നിഹോത്രം ചെയ്യുമ്പോള്‍ നമ്മില്‍ ദിവ്യമായ പല ഗുണങ്ങളും വന്നുചേരുമെന്ന് വേദങ്ങളില്‍ത്തന്നെ പറയുന്നുണ്ട്. പരാക്രമശക്തിയും മോക്ഷവും ദിവ്യഗുണങ്ങളും നമ്മില്‍ വന്നണയുമെന്ന് ഋഗ്വേദം ചൂണ്ടാക്കിട്ടുന്നു.15 അഗ്നിഹോത്രത്തിന് പാപനിവാരണ ശേഷിയും ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യാനുള്ള കഴിവുകളുമുണ്ടെന്ന് ഋഗ്വേദം തന്നെ ചൂണ്ടിക്കാട്ടുന്ന മറ്റൊരു മന്ത്രം ഇങ്ങനെയാണ്.


'യസ്ത്വാ ദോഷാ യ ഉഷസി പ്രശംസാത് പ്രിയം വാ ത്വാ കൃണവതേ ഹവിഷ്മാന്‍. അശ്വോ ന സ്വേ ദമ ആ ഹേമ്യാവാന്‍തമംഹസഃ പീപരോ ദാശ്വാംസമ്. യസ്തുഭ്യമഗ്നേ അമൃതായ ദാശദ് ദുവസ്ത്വേ കൃണവതേ യതസ്രുക്. ന സ രായാ ശശമാനോ വി യോഷന്നൈനമംഹഃ പരി വരദഘായോഃ''(ഋഗ്വേദം 4.2.8,9)രാവിലേയും വൈകുന്നേരവും വേദമന്ത്രോച്ചാരണത്തോടെ അഗ്നിഹോത്രം ചെയ്യുന്നവര്‍ക്ക് നിരവധി വാഹനങ്ങളുണ്ടാകും. അഗ്നിഹോത്രത്തിന്റെ സുവര്‍ണമായ ജ്വാലയില്‍ പാപങ്ങളും രോഗങ്ങളും ജ്വലിച്ചില്ലാതാകും. കൂടാതെ അത് ശത്രുക്കളെ നശിപ്പിക്കുമെന്നും ഋഗ്വേദം പറയുന്നു. (അമിത്രാന്‍ഘ്നന്‍) എന്ന പ്രയോഗത്തിലൂടെ ഋഗ്വേദത്തില്‍ (4-12-2) ശത്രുക്ഷയം അഗ്നിഹോത്രത്തിലൂടെ കഴിയുമെന്ന് വിശദീകരിക്കുന്നു. ധനം, ബലം, ശത്രുവില്‍ നിന്നുള്ള രക്ഷ എന്നിവ ഉണ്ടാകണമെങ്കില്‍ പ്രതിദിനം രണ്ടുനേരം ഓരോ കുടുംബത്തിലും അഗ്നിഹോത്രം നടക്കണമെന്ന് ഋഗ്വേദം തന്നെ പറയുന്നുണ്ട്. ആ മന്ത്രമിങ്ങനെയാണ്.


'ജുഹുരേ വിചിതയന്തോളനിമിഷം നൃമ്ണം പാന്തി. ആ ദൃഹ്ലാം പുരം വിവിശുഃ. (ഋഗ്വേദം 5.19.2) പ്രതിദിനം ഇതേ രീതിയില്‍ അഗ്നിഹോത്രം നടക്കുന്ന ഗൃഹത്തില്‍ പുത്ര•ാരും പൌത്ര•ാരും ധാരാളമായി ഉണ്ടാകും. അതുവഴി നിരവധി ഐശ്വര്യങ്ങള്‍ നമുക്കായി കടന്നു വരികയും ചെയ്യുമെന്നും ഋഗ്വേദം പറയുന്നുണ്ട്. 'അഗ്നിഹോത്രം നിരന്തരം അനുഷ്ഠിക്കുന്നയാള്‍ക്ക് പുത്ര പൌത്രാദികളുടെ ശാഖോപശാഖകള്‍ കണ്ട് 100 വര്‍ഷം ആയുസ്സോടെ സകല സമൃദ്ധിയോടുകൂടി വീട്ടില്‍ താമസിക്കാ'' 16 മെന്ന് ഋഗ്വേദം നിരീക്ഷിക്കുന്നു.


അതേപോലെ ദൈനംദിനം അഗ്നിഹോത്രം അനുഷ്ഠിക്കുകയാണെങ്കില്‍ അകീര്‍ത്തി, പാപം, ദര്‍പം എന്നിവയെല്ലാം ഇല്ലാതാകുമെന്നും ഇതേ വേദത്തില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. 17 കൂടാതെ ധനം, തേജസ്സ്, യശസ്സ് എന്നിവയെല്ലാം അഗ്നിഹോത്രയജ്ഞത്തിലൂടെ കൈവരിക്കാമെന്നും ഋഷി നമുക്കായി പറഞ്ഞുതരുന്നുണ്ട്. 'അല്ലയോ ബലത്തിന്റെ പുത്രനായ യജ്ഞാഗ്നീ, യജ്ഞത്താല്‍, സമിധയാല്‍, വേദമന്ത്രങ്ങളാല്‍, അര്‍പ്പിക്കുന്ന സ്തോത്രങ്ങളാല്‍ അങ്ങേയ്ക്ക് ഹവിസ്സ് അര്‍പ്പിക്കുന്നു. അമരമായ ഈ യജ്ഞാഗ്നി മനുഷ്യര്‍ക്ക് അസാധാരണമായ ചിത്തത്തേയും ധനത്തേയും തേജസ്സിനേയും യശസ്സിനേയും സമ്മാനിക്കുന്നു.'' 18 കൂടാതെ ബലം നേടാനും ശത്രുവിനെപ്പോലും ക്ഷയിപ്പിക്കുന്ന യശസ്സ് കൈവരിക്കാനും ഇതേ അഗ്നിഹോത്രം തന്നെയാണ് പോംവഴിയെന്ന് ഋഗ്വേദത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'അഗ്നിഹോത്രം പ്രതിദിനം അനുഷ്ഠിക്കുന്നവര്‍ക്ക് ബലമുണ്ടാകുന്നു. അവന് ധീരതയുണ്ടാകുന്നു. ശത്രുക്കള്‍ പരാജിതരാകും. യജ്ഞകുണ്ഡത്തില്‍ ദീപ്തമാകുന്ന യജ്ഞാഗ്നി സര്‍വ്വദാ സമസ്ത ഐശ്വര്യങ്ങളേയും പ്രദാനം ചെയ്യുന്നു. കൂടാതെ യശസ്സും ഗോധനവും ആ വ്യക്തിയ്ക്ക് കൈവരും. 19


കൂടാതെ, രോഗങ്ങളില്‍ നിന്നുള്ള മുക്തിയ്ക്കും ശാപമോചനത്തിനും പ്രതിദിനം അഗ്നിഹോത്രം ചെയ്യണമെന്ന് ഋഗ്വേദം അനുശാസിക്കുന്നുണ്ട്. 'യജ്ഞാഗ്നി ഹിംസാത്മക രോഗങ്ങളില്‍ നിന്നും യജമാനനെ രക്ഷിക്കും. കൂടാതെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.'' 20 ഇന്ദ്രിയജന്യമായ പാപങ്ങളില്‍ നിന്ന് യജ്ഞാഗ്നി മാത്രമേ നമ്മെ രക്ഷിക്കുകയുള്ളു. 21 ധനം, പുത്രന്‍, വിജയം, തേജസ്സ്, ബുദ്ധി, യശസ്സ് എന്നിവയും അഗ്നിഹോത്രത്തിലൂടെ നമുക്ക് കൈവരിക്കാമെന്നും ഋഗ്വേദം പറയുന്നു. 22 രോഗനിവാരണത്തിനുള്ള ശക്തി ഋഗ്വേദത്തിനുണ്ട്. 23 പാപനാശത്തിനും, ഏറ്റവും നല്ല പശുവിന്‍ പാലിനും, അന്നം, ധനം, യശസ്സ്, പുത്രപ്രാപ്തി തുടങ്ങിയവയെല്ലാം അഗ്നിഹോത്രത്തിലൂടെ നമുക്ക് കൈവരിക്കാം. 24


അഗ്നിഹോത്രം കൊണ്ട് സഹസ്രപാദമാണ് ഓരോ വ്യക്തിയ്ക്കും കുടുംബത്തിനും ഉണ്ടാവുകയെന്ന് ഋഗ്വേദം. 25 കൂടാതെ രോഗത്തെ ഇല്ലാതാക്കുകയും കാമക്രോധലോഭമോഹമദമാത്സര്യങ്ങളുടെ വിനാശവും അഗ്നിഹോത്രം കൊണ്ടു മാത്രമേ ഇല്ലാതാകൂ.26 വീടിനെ രക്ഷിക്കാനുള്ള പ്രാചീന ഋഷിമാരുടെ ഉപായമായിരുന്നു അഗ്നിഹോത്രം. തേജസ്സ്, ബലം, മഴ, രോഗപ്രതിരോധശക്തി എന്നിവയെല്ലാം അഗ്നിഹോത്രയജ്ഞം കൊണ്ട് നേടാമെന്ന് യജുര്‍വേദം പറയുന്നു. 27


ഈശ്വരന്റെ ഭദ്രകാളി ശക്തി തന്നെയാണ് അഗ്നിഹോത്രത്തില്‍ സന്നിഹിതമായിരിക്കുന്നത്. ഈശ്വരന്റെ ഭദ്രമായ കലയാണ് ഭദ്രകാളീസങ്കല്പം, എല്ലാ ഭദ്രതയും തരുന്ന ഈശ്വരശക്തി. ഇക്കാര്യം യജുര്‍വ്വേദം സൂചിപ്പിക്കുന്നതു കാണുക.


'ഭദ്രോ നോളഅഗ്നിരാഹുതോ ഭദ്രാ രാതിഃ സുഭഗ ഭദ്രോളഅധ്വരഃ. ഭദ്രാള ഉത പ്രശസ്തയഃ '' (യജുര്‍വേദം 15.38)'ആഹുതി അര്‍പ്പിക്കപ്പെടുന്ന യജ്ഞാഗ്നി നമുക്ക് സമസ്ത മംഗളങ്ങളേയും കല്ല്യാണങ്ങളേയും ഭദ്രതകളേയും സമ്മാനിക്കുന്നു. അല്ലയോ ശ്രേഷ്ഠമായ യജ്ഞാഗ്നെ ഈശ്വരനാല്‍ സമ്പന്നമായി ഞങ്ങള്‍ക്ക് സര്‍വ്വ ഭദ്രതകളും ഉണ്ടാകട്ടെ. കൂടാതെ ഈ യജ്ഞാഗ്നി ഭദ്രമായ പ്രശസ്തിയേയും നല്‍കട്ടെ.'' ഇതേ അഗ്നിഹോത്രം പ്രതിദിനം ചെയ്യുന്നതിലൂടെ മോക്ഷപ്രാപ്തിയും യോഗസിദ്ധിയും ഉണ്ടാകുമെന്നും യജുര്‍വ്വേദം പറയുന്നുണ്ട്. 28


ഭദ്രാപംക്തി നമുക്ക് നല്‍കുന്നതോടൊപ്പം ഇച്ഛാശക്തിയും, പ്രാണശക്തിയും ഇന്ദ്രിയശക്തിയും ദീര്‍ഘായുസ്സും ബുദ്ധിവൃദ്ധിയും തരുന്ന ശാക്തേയം കൂടിയാണ് അഗ്നിഹോത്രമെന്ന് പലര്‍ക്കുമറിയില്ല.


ഇക്കാര്യം വേദങ്ങളില്‍ സുവ്യക്തമായി വിശദീകരിക്കുന്നുണ്ട്.29 പ്രതിദിനം അഗ്നിഹോത്രം ചെയ്യുന്നതിലൂടെ നമ്മുടെ ഇച്ഛാശക്തിയും പ്രാണശക്തിയും ഇന്ദ്രിയശക്തിയും വര്‍ദ്ധിക്കും. ബുദ്ധി ശക്തി വര്‍ദ്ധിക്കും. ഈ ഗുണങ്ങളെല്ലാം വന്നുചേരുന്നതോടെ നമുക്ക് ദീര്‍ഘജീവിതവും ഉണ്ടാകും. ഒരു അസാധാരണ ജീവിതം ഉണ്ടാക്കിയെടുക്കാന്‍ നമുക്കൊക്കെ ആഗ്രഹമുണ്ട്. അതിന്ന് അത്യന്താപേക്ഷിതമായത് ഇച്ഛാശക്തിയാണ്. ഇച്ഛാശക്തിയും പ്രാണശക്തിയും ഇന്ദ്രിയശക്തിയും ദീര്‍ഘായുസ്സും, ബുദ്ധിശക്തിയും ഉണ്ടാകുന്നതിലൂടെയാണ് ഇത് നമുക്ക് കൈവരിക്കാനാകുക. ഈ കഴിവുകളിലൂടെ ഒരാള്‍ അസാധാരണ വ്യക്തിത്വത്തിന് ഉടമയാകും. പ്രാചീന ഭാരതത്തില്‍ ഓരോ വ്യക്തിയും അസാധാരണനായിരുന്നു. ആ മനുഷ്യവിഭവശേഷി കൊണ്ടാണ് നാം അനിതരസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നത്. ഇന്ന് അഗ്നിഹോത്രാദി പഞ്ചയജ്ഞങ്ങള്‍ നശിച്ചു. ആരുമിതൊന്നും ചെയ്യാതെയായി. ഫലമാകട്ടെ വ്യക്തികളുടെ ദൌര്‍ബ്ബല്യങ്ങള്‍ സമൂഹത്തിന്റെ ദൌര്‍ബ്ബല്യങ്ങളായി മാറി.


നമുക്ക് കൈവരിക്കാവുന്ന ഐശ്വര്യങ്ങളൊക്കെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. ആ കഴിവ് കൈവരിക്കാനും ഇതേ അഗ്നിഹോത്രം കൊണ്ടു മാത്രമേ സാധിക്കൂവെന്ന് ഋഗ്വേദം ഉപദേശിക്കുന്നുണ്ട്.30 അതേപോലെ ഗൃഹരക്ഷ, തേജസ്സ്, ശരീരരക്ഷ, ദീര്‍ഘായുസ്സ്, ബ്രഹ്മവര്‍ച്ചസ്, ശരീരാംഗങ്ങളുടെ പൂര്‍ണത തുടങ്ങിയവയെല്ലാം അഗ്നിഹോത്രത്തിലൂടെ മാത്രമേ കൈവരിക്കാനാകൂവെന്ന് ഋഗ്വേദം 31 പറയുന്നു. യജുര്‍വ്വേദവും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.32 പ്രജനന ശക്തിയും അഗ്നിഹോത്രം കൊണ്ട് ഉണ്ടാകുമെന്ന് യജുര്‍വ്വേദം ചൂണ്ടിക്കാട്ടുന്നു.33 ഇദം ഹവിഃ പ്രജനനമ് എന്നു തുടങ്ങുന്ന ഈ മന്ത്രത്തില്‍ അഗ്നിഹോത്രത്തിലൂടെ പ്രജനന ശക്തി ലഭിക്കുമെന്ന് സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹവിസ്സ് അര്‍പ്പിക്കുമ്പോള്‍ ധൂമമായി സൂക്ഷ്മതലത്തില്‍ അതു നമ്മുടെ മസ്തിഷ്കത്തിലും ഹൈപ്പോത്തലാമസിലും മാറ്റമുണ്ടാകുകയും അതിലൂടെ ശരീരത്തില്‍ പ്രജനനശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ഇതുകൊണ്ടാണ് നിരന്തരമായി അഗ്നിഹോത്രം ചെയ്യുന്നതിലൂടെ അനപത്യതയ്ക്ക് പരിഹാരമുണ്ടാകുന്നത്. അഗ്നിഹോത്രം ചെയ്യാത്തവര്‍ നിന്ദനീയര്‍ അഗ്നിഹോത്രം ചെയ്യാത്ത ധര്‍മ്മാവലംബികള്‍ നിന്ദനീയരാണെന്ന് ഋഗ്വേദത്തില്‍ പറയുന്നുണ്ട്. 'അഗ്നിഹോത്രം ചെയ്യാത്ത മനുഷ്യര്‍ പൂജകളില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അവര്‍ക്ക് പരാജയം സംഭവിക്കും. അത്തരത്തിലുള്ള പിശുക്ക•ാര്‍ക്ക് പ്രാണന്‍ നഷ്ടപ്പെടും.'' 34 ഇങ്ങനെ അഗ്നിഹോത്രമെന്ന മഹത്തായ യജ്ഞം നമ്മുടെ സംസ്ക്കാരത്തിന്റെ ആധികാരിക ശിലയാണെന്ന് നമുക്ക് മനസ്സിലാക്കാം.1. യദീ മാതുരൂപ സ്വസാഘൃതം ഭരന്ത്യസ്ഥിത. താസാമധ്വര്യുരാഗതൌ യവോ വൃഷ്ടീവ മോദതേ (ഋഗ്വേദം 2.5.6) 2. ഋഗ്വേദം 2.35.11 3. ഋഗ്വേദം 7.164. അഥര്‍വ്വവേദം 14.2.24 5. അഥര്‍വ്വവേദം 3.30.6 6. ഋഗ്വേദം 1.73.8 7. യജുര്‍വ്വേദം 3.18 8. യജുര്‍വ്വേദം 12.7 9. യജുര്‍വ്വേദം 20.24 10. ഋഗ്വേദം 6.52.17 11. യജുര്‍വ്വേദം 3.11 12. അഗ്നിമിന്ധാനോ മനസാ ധിയം സചേത മര്‍ത്യഃ. അഗ്നിമീധേ വിവസ്വഭിഃ (ഋഗ്വേദം 8.102.22) 13. ഋഗ്വേദം 3.15.7, 4.2.5, 5.12.6, 5.25.5, 5.25.6, 6.14.41, 8.19.30, 8.19.30, യജുര്‍വേദം 17.50, 20.7914. അഥര്‍വ്വം 7.32.1 15. ഋഗ്വേദം 3.25.2 16. സമിധാ യസ്ത ആഹുതിം നിശിതിം മര്‍ത്യോ നശത്. വയാവന്തം സ പുഷ്യതി ക്ഷയമഗ്നേ ശതായുഷമ് (ഋഗ്വേദം 6.2.5) 17. ഈജേ യജ്ഞേഭിഃ ശശമേ ശമീഭിര്‍ഋധദ്വാരായാഗ്നയേ ദദാശ. ഏവാ ചന തം യശസാ മജുഷ്ടിര്‍നാഹോമര്‍തം നശതേ ന പ്രദൃപ്തിഃ (ഋഗ്വേദം 6.3.2) 18. യസ്തേ യജ്ഞേന സമിധാ യ ഉക്ഥൈരര്‍ക്കേഭിഃ സൂനോ സഹസോ ദദാശത്. സമര്‍ത്യേഷ്വമൃത പ്രചേതാ രായാ ദ്യുമ്നേന ശ്രവസാ വി ഭാതി (ഋഗ്വേദം 6.5.5) 19. ഋഗ്വേദം 6.7.3, 6.10.3, 6.28.2-4 20. ഋഗ്വേദം 7.1.15 21. ഋഗ്വേദം 8.19.5, 6 22. ഋഗ്വേദം 8.19.10, 11,13,1423. ഋഗ്വേദം 8.19.24 24. ഋഗ്വേദം 8.31.1 മുതല്‍ 9 വരെ മന്ത്രങ്ങള്‍ 25. ഋഗ്വേദം 10.79.526. ഋഗ്വേദം 10.118.1 27. യജുര്‍വേദം 3.39, 40 28. സ്വര്‍യന്തോ നാപേക്ഷന്തളആ ദ്യാം രോഹന്തി രോദസീ. യജ്ഞം യേ വിശ്വതോധാരം സുവിദ്വാംസോ വിതേനിരേ (യജുര്‍വ്വേദം 17.68) 29. യജുര്‍വ്വേദം 18.56, യജുര്‍വേദം 22.23, ഋഗ്വേദം 1.94.4, 2.9.5 30. ഋഗ്വേദം 4.2.731. ഋഗ്വേദം 6.15.19, 32. യജുര്‍വേദം 3.1733. യജുര്‍വേദം 19.48 34. ഋഗ്വേദം 1.172.3

No comments: