ഒരു പക്ഷെ നാം പലരും താജ് മഹളും തേജോ മഹാലയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ വായിച്ചറിഞ്ഞിട്ടുണ്ടാകും, ഈ വിഷയം ഇതേ വരെ വായിച്ചിട്ടില്ലാത്തവര്‍ തുടര്‍ന്ന് വായിക്കുക. അനശ്വര പ്രണയത്തിന്റെ സ്മാരകം എന്ന നിലയിലും, ഇന്ത്യന്‍ വാസ്തുകലയുടെ ഉദാത്ത മാതൃക എന്ന നിലയിലും ഏവരാലും പ്രകീര്‍ത്തിക്കപ്പെടുന്ന സ്മാരകമാണല്ലോ ആഗ്രയിലെ താജ് മഹാള്‍. പ്രിയ പത്നിയായ മുംതാസ് മഹലിന്റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതാണ് ഈ മനോഹര സൌധമെന്നാണ് ഏതൊരു കുട്ടിയും സ്കൂളില്‍ പഠിച്ചു വരുന്നത്. എന്നാല്‍ ഹൈന്ദവ പൈതൃകത്തെ വൈറ്റ്വാഷ് ചെയ്ത് ഹരിതവര്‍ണ്ണം പുറത്തടിക്കുന്ന പതിവ് ചരിത്ര സൃഷ്ടാക്കള്‍ അറിഞ്ഞോ അറിയാതയോ പരാമര്‍ശിക്കാന്‍ പോലും ഭയപ്പെടുന്ന കടുത്ത് ഇസ്ലാമിക വത്കരണങ്ങളെ വ്യകതമായി അപഗ്രഥിച്ചിട്ടുള്ള പ്രൊഫസര്‍ പുരുഷോത്തം നാഗെഷ് ഓക് എന്ന ചരിത്രകാരന്‍ (വത്തിക്കാന്‍ എന്ന പെര് തന്നെ വേദിക എന്നതില്‍ നിന്നാണ് കടം കൊണ്ടതെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്) വ്യക്തമായ തെളിവുകള്‍ നിരത്തി താജ് മഹാള്‍ ഒരുകാലത്ത് തേജോ മഹാലയ എന്ന ശിവ ക്ഷേത്രമായിരുന്നുവെന്ന് പറയുമ്പോള്‍ എങ്ങനെയാണ് വിശ്വസിക്കാതിരിക്കാനാവുക. പ്രൊഫ. ഓക്ക് മുന്‍പോട്ട് വെക്കുന്ന വാദങ്ങള്‍ ഇവയാണ്. താജ് മഹള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുവര്‍ക്ക് അറിയാം അകത്തെ പ്രധാന ഹാള്‍ അല്ലാതെ മറ്റു പലയിടങ്ങളിലേക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. അതീവ ഗോപ്യമാക്കി വെച്ചിട്ടുള്ള സീല്‍ ചെയ്ത അറകളും അനേകം. ഔറംഗസീബിന്റെ ഭരണകാലത്ത് പോലും താജ്മഹളിനെക്കുരിച്ച് ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മുംതാസ് ഉല്‍ സമനി എന്ന രാജ്ഞി ഒരിക്കലും മുംതാസ് മഹല്‍ എന്ന് അറിയപ്പെട്ടിട്ടില്ല. മുംതാസ് മഹല്‍ എന്ന പേരില്‍ നിന്നാണ് മഹല്‍ വന്നതെന്ന വാദം ഇവിറ്റെ അപ്രസക്തമാവുന്നു.
മഹല്‍ എന്ന പേരില്‍ ഒരു ഇസ്ലാമിക കെട്ടിടവും അക്കാലത്തോ ഇക്കാലത്തോ നാമകരണം ചെയ്യപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ദേയമാണ്.
മുംതാസിന്റെ പേരിലാണ് താജ് മഹല്‍ നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ താസ് മഹല്‍ എന്നായിക്കേണ്ടിയിരുന്നില്ലേ കെട്ടിടത്തിനെ നാമം, പിന്നെ എന്തു കൊണ്ട് താജ്??
നിരവധിയാളുക്കളുടെ ഖബറിടം അവിടെയുണ്ടെങ്കില്‍ പിന്നെ അതെങ്ങനെ അന്‍ശ്വര പ്രണയ കുടീരമാകും?
ഷാജഹാന്റെ കാലത്തൊ അതിനു മുന്‍പോ ഇന്ത്യയില്‍ വന്നിട്ടുള്ള യൂറൊപ്യന്‍ സഞ്ചരികള്‍ അതീവ സുന്ദരമായ തേജോ മഹാലയം എന്ന ശിവ ക്ഷേത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് ആ ക്ഷേത്രം പിന്നെ എവിടെപ്പോയി?? മന്ദിരത്തിനുള്ളിലെ കൊത്തുപണികളിലൊക്കെ ഹിന്ദു ചിഹ്നങ്ങള്‍ കാണാം, ജയ്പൂര്‍ മഹാരാജാവിന്റെ അധീനതയിലായിരുന്ന് തേജോ മഹാലയം മുഗളന്മാര്‍ അക്രമിച്ച് കീഴ്പ്പെടുത്തുകയും, ഹൈന്ദവ ബിംബങ്ങളും മറ്റും എടുത്ത് മാറ്റി പുനര്‍ നാമകരണം ചെയ്യുകയായിരുന്നുവെന്നുമാണ് പി.കെ ഓക് ചൂണ്ടിക്കാട്ടുന്നത്. പൂട്ടിയിട്ടിരിക്കുന്ന മുറികളില്‍ പരിശോധന നടത്തിയാല്‍ ബിംബങ്ങളടക്കം കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.
(കൂടുതല്‍ അറിയാന്‍ വായിക്കുക.
ഷാജഹാന്റെ അഞ്ചമത്തെയോ ആറാമത്തെയോ ഭാര്യയായിരുന്ന കൌമാരക്കാരി മുംതാസിനെ അവരുടെ മുന്‍ ഭര്‍ത്താവിനെ ക്രൂരമായി വധിച്ചാണ് ഷാജഹാന്‍ സ്വന്തമാക്കിയതെന്ന് ചരിത്രം. ചെറു പ്രായത്തിലെ തന്റെ ഏഴാമത്തെ പ്രസവത്തിനിടയിലാണ് അവര്‍ മരിക്കുന്നതും. ഷാജഹാനും, മുംതാസും എങ്ങനെ അനശ്വര പ്രണയ ജോഡികളാകുമെന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നതേയില്ല.
തേജോ മഹാലയത്തില്‍ തങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കണമെന്ന് കാട്ടി, ഒരു കൂട്ടം ശിവ ഭകതര്‍ താജ് മഹലിലേക്ക് ഒരിക്കല്‍ മാര്‍ച്ച് നടത്തിയെന്നതും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
No comments:
Post a Comment