03/09/2013

പൂര്‍ണ സന്തോഷം ലഭിക്കാന്‍ എന്തു ചെയ്യണം?


ഒരു ഭക്തനുണ്ടായിരുന്നു. ദിവസവും ഒരാള്‍ക്ക് ഭക്ഷണം നല്കിയിട്ടേ അദ്ദേഹം ഊണു കഴിക്കൂ. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. അന്ന് അയാള്‍ക്ക് അതിഥിയായി കിട്ടിയത് ഒരു പടുവൃദ്ധനെ.

അയാള്‍ വൃദ്ധനെ കൈകാലുകള്‍ കഴികിച്ച് ഊണിനിരുത്തി. ഭക്ഷണം ഇലയില്‍ വിളമ്പിയപാടെ വൃദ്ധന്‍ വലിച്ചുവാരി കഴിക്കാനും തുടങ്ങി. ആതിഥേയന് കലശലായ കോപം വന്നു ഭക്ഷണം കിട്ടിയതിന് ഈശ്വരനോട് നന്ദിപോലും പറയാതെ കഴിക്കുന്നുവോ, കഷ്ടം, അയാള്‍ വൃദ്ധനെ കണക്കറ്റ് ശകാരിച്ചു. എന്തിന്, ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ പുറത്താക്കുകയും ചെയ്തു. പടുവൃദ്ധന്‍ പൊരിവെയിലത്ത് ഇറങ്ങി നടന്നു.

അന്നുരാത്രി ഭക്തന്‍ ഭഗവാനെ സ്വപ്നം കണ്ടു. ഭഗവാന്‍ അരുളി… "കഷ്ടം… നീ ആ വൃദ്ധനെ എന്തിന് ആട്ടിപ്പായിച്ചു? എന്നെ ഒരിക്കല്‍ പോലും സ്മരിക്കാത്ത അയാളെ ഇത്രയും കാലം ഞാന്‍ ക്ഷമാപൂര്‍വ്വം ഭക്ഷണം കൊടുത്തു പോറ്റിക്കൊണ്ടുവന്നതാണ്. ഇന്ന് ഒരുനേരം പോലും അയാളെ സഹിക്കാന്‍ നിനക്കു കഴി‍ഞ്ഞോ? ഇങ്ങനെയോ ഒരാളെ സ്നേഹിക്കേണ്ടത്?"

അതൃപ്തിയുളവാക്കുന്നവരെയും സ്നേഹിക്കാനുള്ള ശക്തി നേടുക. അതാണ് ആനന്ദത്തിന്റെ മാര്‍ഗം… എല്ലാവരേയും സ്നേഹിക്കുന്നതിലൂടെ മാത്രമേ ആനന്ദം ലഭിക്കൂ.

No comments: