ദേവത എന്നാൽ, ഓരോ ഇന്ദ്രിയത്തിനും ഓരോ അവയവത്തിനും ഓരോ കോശത്തിനുമുള്ള ഇന്റലിജൻസ് - ബുദ്ധി. മനുഷ്യശരീരത്തിൽ ഇങ്ങനെ മുപ്പത്തിമൂന്നു കോടി ദേവതകളുണ്ടെന്നറിയണം. ആ ദേവതകളുടെ സംയക്സംയോജനമാണ് നമ്മുടെ ആനന്ദവും ശാന്തിയും.
ഒരു മനുഷ്യന് അശാന്തിയുണ്ടെന്ന് പറയുമ്പോൾ, അവനിലെ കുറെ ദേവതകൾ കുറെ ദേവതകൾക്ക് എതിരായിത്തീർന്നിരിക്കുന്നുവെന്ന് അർത്ഥം- അവന്റെ ഇന്റലിജൻസ് കൺവെർജന്റാകാതെ ഡൈവേർജന്റാകുന്നുവെന്നർത്ഥം.
തന്റെ വിഭൂതികൾ ഡൈവർജന്റാകുമ്പോൾ സൂക്ഷ്മശരീരം രക്ഷിക്കപ്പെടാ യാകും- സൂക്ഷ്മ ശരീരത്തെ രക്ഷിച്ചു നിർത്തുമ്പോൾ ദേവതകൾ അവനിൽ സമുജ്വലങ്ങളും സമ്യക്കുമാകും. അപ്പോൾ ചുറ്റുപാടുകൾ അവന്റെ ശരീരംതന്നെയായി മാറും;
അവ അവന്റെ സമ്യക്സങ്കല്പത്തിനനുസരിച്ച് പ്രതികരിക്കും- അപ്പോൾ താൻതന്നെ തന്റെ ലോകത്തെ സൃഷ്ടിക്കുന്നുവെന്ന് അവന് തിരിച്ചറിയാം. ഇതാണ് ദേവതാനിർവ്വചനം.
No comments:
Post a Comment