“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.
“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.
“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.
“മതം ഈശ്വര സാക്ഷാത്കാരത്തിനുള്ള ഒരു ഉപാധിമാത്രം, മതം അല്ല ദൈവം”.
“നിസ്വാര്ത്ഥമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”.
“പലമതസാരവുമേകം”
“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.
“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.
“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.
“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.
“ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.
“കൃഷി ചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.
“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.
“അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മത്തിനും പാടില്ല”.
“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.
“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”.
2 comments:
ഗുരുകുലം മാസികയുടെ വരിസംഖ്യ അയയ്ക്കാൻ വിലാസം ഒന്നു ലഭിക്കുമോ?
Please any more
Post a Comment