പൊരിവെയില്‍. അച്ഛനും രണ്ടു മക്കളും വയലില്‍ കഠിനാദ്ധ്വാനത്തിലാണ്. വയല്‍ വരമ്പില്‍ തണലുള്ള ഭാഗത്ത് അയല്‍വാസി നില്‍ക്കുന്നു.
ഉച്ചയായി. അച്ഛനും മക്കളും വയലില്‍ നിന്നും കയറി. അയല്‍വാസി കുശലപ്രശ്നം ചോദിക്കുന്നതിനിടയില്‍ തിരക്കി, "ഇനി എന്തിന് ഇത്ര കഷ്ടപ്പെടണം? ഇപ്പോള്‍ തന്നെ വേണ്ടു വേളം വയലുണ്ടല്ലോ. ഈ പിള്ളരേയും വെയില്‍ കൊള്ളിച്ചു വേണോ കൃഷി വലുതാക്കാന്‍?
വിയര്‍പ്പു തുടച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു, "കൃഷി വലുതാക്കാനല്ല എന്റെ ശ്രമം എന്റെ മക്കളെ വലുതാക്കാനാണ്."
കുട്ടികളെ അവര്‍ക്കാവുന്ന ജോലികള്‍ ചെയ്യിച്ചു തന്നെ വളര്‍ത്തണം. അവര്‍ക്ക് മാതാപിതാക്കള്‍ നല്കുന്ന അദൃശ്യ സമ്പത്താണ് അദ്ധ്വാനിക്കാനുള്ള മനഃസ്ഥിതി. അഞ്ഞൂറ് ഗ്രാം തേന്‍ ശേഖരിക്കാന്‍ ഒരു തേനീച്ചയ്ക്ക് ഏകദേശം 40,000 കി.മീറ്റര്‍ സഞ്ചരിക്കണം,20 ലക്ഷം പൂക്കളും സന്ദര്‍ശിക്കണം. ഇത്ര അദ്ധ്വാനം അതിനു പുറകിലുള്ളതുകൊണ്ടാണ് തേനിനിത്രമധുരവും.
No comments:
Post a Comment