ത്രിശൂർ വാടനാപള്ളി വൈക്കാട്ട് തറവാട് .
ഏകദേശം 300 വര്ഷത്തോളം പഴക്കം ഉണ്ട് ഈ വീടിന്.ഇവിടെയാണ് ശ്രീ നാരായണ ഗുരുദേവൻശിഷ്യനായ ബോധാനന്ത സ്വാമിയേ അയച്ചു കടൽശാന്തമാക്കിയത് .ഈ തറവാട്ടിൽ രണ്ടു തവണ ഗുരുദേവൻ വന്നിട്ടുണ്ട്.ഇതൊരു ദ്വീപ് ആയിരുന്നു.ഈ വീടിന്റെ 200 മീറ്റർ അകലെയാണ് കടൽ .
ഗുരുദേവൻ ശിഷ്യനായ ബോധാനന്ദ സ്വാമിയോട് അവരോടൊപ്പം പോകാൻ കല്പ്പിച്ചു .ഗുരുദേവൻ നാളെ എത്തിക്കോളാം എന്ന് പറയുകയും ചെയ്തു .
ബോധാനന്ത സ്വാമി തറവാട്ടിൽ എത്തി കടലിനു അഭിമുഖമായി കിടന്നു, ശക്തമായ തിരകയറി വരുമെങ്കിലും ബോധാനന്ദ സ്വാമിയുടെ അടുത്തെത്തുമ്പോൾ അത് ശാന്തമായി തിരികെ പോകുകയാണ് ചെയ്തത്. ഈ ശക്തമായ തിരയെ പേടിച്ചു മറ്റുള്ളവർ മാറി നിന്നെയുള്ളൂ .
പിറ്റേദിവസം ഗുരുദേവൻ ഈ തറവാട്ടിൽ വരുകയും സാധാരണ നിലയിൽ എല്ലാവരോടും സംസാരിച്ചു കടലിനു അഭിമുഖമായി നടക്കുമ്പോൾ പടിഞ്ഞാറു വശത്ത് ഒരു ബദാം മരം കണ്ടു അതിൽ തൊട്ടിട്ടു ഇവൻ കൊള്ളാമല്ലോ നല്ല തണൽ ആണല്ലോ എന്ന് പറഞ്ഞാണ് ഗുരുദേവൻ പോയത്. (ആ ബദാം മരം ഇന്നും കാണുന്നവര്ക്ക് അത്ഭുതമാണ് താഴെ നിന്ന് രണ്ടു ശിഖരമായി പോയിട്ട് മുകളിൽവരുമ്പോൾ അത് ഒന്നായി പോയിരിക്കുന്നു.) എന്നിട്ട് ബോധാനന്ദ സ്വാമിയോട് അവിടെ നിന്ന് എഴുനേൽക്കാൻ ഗുരുദേവൻ പറയുമ്പോൾ മാത്രമാണ് ബോധാനന്ദ സ്വാമി അവിടെ നിന്നും എഴുന്നേൽക്കുന്നതു.
തിരകൾ എല്ലാം ഗുരുദേവന്റെ സാന്നിധ്യം കൊണ്ട് അപ്പോഴേക്കും ശാന്തമായിരുന്നു.........
പിന്നിട് സുനാമി മുന്നറിയിപ്പ് ഉണ്ടായിട്ടും അവിടെയുള്ള നാട്ടുകാർമുഴുവൻ വേറെ അഭായര്തി ക്യാമ്പിൽ പോയെങ്ങിലും കരുണാകരന്റെ മകനായ ബാലഗോപാലനും ഭാര്യയും മകനും മാത്രം എങ്ങും പോയില്ല .
(കേരള കൌമുദി ഇതു റിപ്പോർട്ട് ചെയ്തിരുന്നു) കാരണം അവർക്കറിയാം ഗുരുദേവൻ രക്ഷിച്ച വീടാണ് അതിനു ഒരു നാളും ഒന്നും സംഭവിക്കില്ല എന്നു.
(ഇവിടെ ഗുരുദേവൻകൊടുത്ത നാണയം അവർ സൂക്ഷിച്ചു വെച്ചിരിക്കുന്നു )
അതിനു ഒരു മുടക്കവും വരരുത് എന്നാണ് ബാലഗോപാലന്റെ പ്രാര്ത്ഥന, ഇന്നും ആ തിരകളും ശക്തി തിരിച്ചറിയുന്നു, അവിടെ ഇട്ടിരിക്കുന്ന കല്ലിനു മുകളിൽ തിരവരുന്നുണ്ട്.
പക്ഷെ ആ വീടിന് അടുത്തേക്ക് വരാൻ ആ തിരകള്‍ക്ക് കഴിയുമോ? ഭഗവാനാണ് കല്പിച്ചിരിക്കുന്നത്.
No comments:
Post a Comment