04/09/2013

നളന്ദ സർവകലാശാല : മുഗളന്മാര്‍ തീ ഇട്ട ഭാരതത്തിന്റെ അഭിമാനം : Nalanda University destroyed by Mugals


ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ഹിന്ദു മത ,ബുദ്ധമത ,സംസ്കൃത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു..

ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.

ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവര്‍ സംസ്കൃതത്തില്‍ അഗ്രഗന്യര്‍ ആയിരുന്നു ...അവിടെ ഹൈന്ദവ സസ്കാരത്തിനെ മഹത്വം വിളിച്ചോദിയിരുന്നു .. അവിടെ ഹൈന്ദവ ,ബുദ്ധ മതങ്ങളെ കുറിച്ചു വലിയ പഠനം കാണാന്‍ കഴിഞ്ഞു ..ഇങ്ങനെ ഒരു സര്‍വ കലാശാല ഉള്ള ഒരു രാജ്യം ലോകത്തിന്റെ നെറുകയില്‍ എത്തുന്ന കാലം വിദൂരം അല്ല ..... കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."


ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് സംസ്കൃത ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.

1193-ൽ മുഗള്‍ ആക്രമണകാരി ആയ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. അങ്ങനെ ഭാരതത്തിന്റെ മഹത്തായ അറിവുകളെയും സസ്കാരത്തെയും നശിപ്പിച്ചു .. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.

No comments: