03/09/2013

തത്വജ്ഞാനികളായ പണ്ഡിതന്മാരെ അങ്ങ് വിലമതിയ്ക്കാതിരിക്കരുത്.


അധിഗതപരമാര്‍ത്ഥാന്‍ പണ്ഡിതാന്‍ മാഽവമംസ്ഥാ-
സ്തൃണമിവ ലഘു ലക്ഷ്മീര്‍ നൈവ താന്‍ സംരുണദ്ധി
അഭിനവമദലേഖാശ്യാമഗണ്ഡസ്ഥലാനാം
ന ഭവതി ബിസതന്തുര്‍വാരണം വാരണാനാം

ഹേരാജാവേ! തത്വജ്ഞാനികളായ പണ്ഡിതന്മാരെ അങ്ങ് വിലമതിയ്ക്കാതിരിക്കരുത്. നിസ്സാരമായ പുല്ലുപോലെയുള്ള പണത്തിന് അവരെ തടഞ്ഞുനിര്‍ത്തുവാന്‍ കഴിയുകയില്ല. നൂതനമായ മദധാരകൊണ്ട് കറുത്ത കവിള്‍ത്തടത്തോടുകൂടിയ ആനകളെ തടയാന്‍ താമരവളയത്തിന്‍റെ നൂല്‍ മതിയാകില്ല.

No comments: