ശ്രീനാരായണഗുരുസ്വാമി അവ൪കളെ തിരുവിതാംകൂ൪ ഗവണ്മെന്‍റ് കല്പനപ്രകാരം കോടതി ഹാജരില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാല്‍ കമ്മീഷ൯ മുഖാന്തിരം മൊഴിവാങ്ങുകയാണു പതിവ്.
ഒരിക്കല്‍ കമ്മീഷ൯ ജാതി, വയസ്സ് മുതലായവ ആദ്യമായി ചോദിച്ചതിനാല്‍
"എന്റെ ജാതി മനുഷ്യജാതിയാണ്"
എന്നു സ്വാമി പറയുകയും പ്രതിനിധി സവിനയം വീണ്ടും ജാതി വിവരം ആവശ്യപെട്ടിട്ടും
"ഞാ൯ ജാതിയില് മനുഷ്യ൯ തന്നെ",
എന്ന് ഒന്നുകൂടി ഉറപ്പിച്ചു പറയുകയും അങ്ങനെ കമ്മീഷ൯ എഴുതുകയുമാണ് ചെയ്തത്.
- മൂലൂ൪
No comments:
Post a Comment