നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്..
No comments:
Post a Comment