04/09/2013

അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ കയറരുത് ? Why only Hindus are allowed inside the some of the temples in Kerala ?


"അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ കയറരുത് എന്ന് മതേതരന്‍മാര്‍ ഭരിക്കുന്ന ദേവസ്വംബോര്‍ഡ്‌. ഹിന്ദു ആചാരങ്ങള്‍ ഓരോന്നായി പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭ. ഈ രണ്ടു കാര്യങ്ങങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ??
തീര്‍ച്ചയായും..

അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കരുത്‌ എന്ന് ഹിന്ദുക്കളെക്കാള്‍ ദേവസ്വം ബോര്‍ഡ്‌ വാശി പിടിക്കുന്നത് അവരെ ഭരിക്കുന്ന അച്ചായന്മാരുടെ നിര്‍ദേശപ്രകാരം തന്നെയാണ്. വര്‍ഗീയവാദികളായ ഹൈന്ദവസംഘടനകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിശ്വാസമുള്ള എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുമ്പോള്‍ എന്തുകൊണ്ട് അന്യമതസ്ഥര്‍ക്ക് ജോലി നല്‍കാന്‍ പോലും തയ്യാറായ ദേവസ്വം ഇതിനെ എതിര്‍ക്കുന്നു ?? വേറൊന്നും കൊണ്ടല്ല, സ്വന്തം മതക്കാര്‍ ഹൈന്ദവആചാരങ്ങളില്‍ താല്പര്യം ഉള്ളവര്‍ ആണെന്ന് സഭയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഹിന്ദുക്ഷേത്രങ്ങളില്‍ പോകുന്നവരും, പ്രസാദം കഴിക്കുന്നവരും കുമ്പസാരിക്കണം എന്ന് കത്തോലിക്കാ സഭ ഉത്തരവിറക്കിയതും(സത്യമോ എന്നത് എനിക്കറിയില്ല - ഓണ്‍ലൈൻ കട്ടിയ വിവരം ആന്നു -എന്തേലും തിരുത്ത്‌ ആവിശ്യമാനെങ്കിൽ ചെയ്യപ്പെടുന്നതാണ് ). 

യാതൊരു വിധ അടിസ്ഥാനങ്ങളും ഇല്ലാത്ത സ്വന്തം മതത്തെ, ക്രിസ്ത്യാനികള്‍ പോലും അംഗീകരിക്കണം എന്നതിന് വേണ്ടിയാണ് യാതൊരു ഉളുപ്പും കൂടാതെ ഇവര്‍ ഹിന്ദു ആചാരങ്ങളെ മോഷ്ടിച്ച് കൊണ്ടിരിക്കുന്നതും. മാത്രമല്ല, ഇത്തരം പരിപാടികള്‍ വഴി ഹിന്ദു സംസ്കാരം പോലെ തന്നെയാണ് തങ്ങളും എന്ന ധാരണ നിരക്ഷരരരായ ജനങ്ങളില്‍ വളര്‍ത്തി മതംമാറ്റാന്‍ എളുപ്പവുമാണ് താനും.

ഇനി, ഹിന്ദുവെന്നു അഭിമാനിക്കുന്ന, മതേതരഷണ്ഡത്വം ഒട്ടുമില്ലാത്ത ഞങ്ങളുടെ അഭിപ്രായം പറഞ്ഞു കൊള്ളട്ടെ, ക്ഷേത്രാചാരങ്ങളെ മാനിക്കാന്‍ തയ്യാറുള്ള ആരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാം.. പിന്നെ പുറത്തൊരു ബോര്‍ഡ്‌ നിര്‍ബന്ധമായും വെയ്ക്കണം "കുളിക്കാത്തവര്‍ക്ക് പ്രവേശനമില്ല..."


No comments: