ബ്രിട്ടീഷുകാര്‍ നമ്മെ ഭരിക്കുന്ന കാലം. അക്കാലത്ത് ഒരിക്കല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഇംഗ്ലണ്ടിലെ പ്രശസ്തമായൊരു സ്ഥാപനത്തില്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു,
"നിങ്ങള്‍ ബ്രിട്ടീഷുകാര്‍ ഇരട്ട മുഖക്കാരാണ്.നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ വൈരുദ്ധ്യം നിങ്ങള്‍ തന്നെ തിരിച്ചറിയണം. നിങ്ങള്‍ ജാനാധിപത്യത്തെ, സ്വാതന്ത്യത്തെ വാനോളം പുകഴ്ത്തുന്നു. അതേ സമയം ഞങ്ങളെ കീഴടക്കി ഭരിക്കുകയും ചെയ്യുന്നു ഒരു കാര്യം ഉറപ്പാണ്. ഒരു ദിവസം നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം വിട്ട് ഓടേണ്ടിവരും."
സദസ്യരില്‍ ഒരു വെള്ളക്കാരന്‍ പെട്ടെന്ന് എഴുന്നേറ്റു,സ്വല്പം ക്ഷോഭത്തോടെ പറഞ്ഞു, "ഒരു കാര്യം താങ്കള്‍ മനസ്സിലാക്കുക. ഞങ്ങളുടേത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണ്. ഇക്കാര്യം നിങ്ങള്‍ക്കറിയുമല്ലോ."
നേതാജി ഉടന്‍ പറഞ്ഞു, "ഉവ്വ് അറിയാം… പക്ഷേ നിങ്ങള്‍ ഇംഗ്ലീഷുകാര്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. സൂര്യന്‍ അസ്തമിക്കുമെന്നും, ഇരുട്ട് പരക്കുമെന്നും ഉള്ള ഒരു വലിയ സത്യം."
നമ്മുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും അതിന്റേതായ ഫലമുണ്ടാകും. നന്മ ചെയ്താലേ നന്മ ലഭിക്കൂ. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒടുവില്‍ എല്ലായിടത്തു നിന്നും പിന്‍വലിയേണ്ടി വന്നുവല്ലോ. തിന്മകളിലൂടെ ചലിക്കുന്നവന്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടി സ്വീകരിക്കേണ്ടി വരും. അതിനാല്‍ നല്ലത് കാണുക, കേള്‍ക്കുക, പറയുക, പ്രവര്‍ത്തിക്കുക. അപ്പോള്‍ നല്ലതുമാത്രമേ നമുക്ക് ലഭിക്കൂ. അതാണ് വ്യക്തിക്കും, ലോകത്തിനുമുള്ള പ്രകൃതിനിയമം.
No comments:
Post a Comment