07/03/2016

അമേരിക്കയില്‍ എലിവിഷം കേരളത്തില്‍ കറുവപ്പട്ട

അമേരിക്കയില്‍ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ ആണ് ഇന്ത്യയില്‍ കറുവപ്പട്ടയായി അവതരിക്കുന്നത്. കാസിയ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് രണ്ടുതവണ കേന്ദ്രം നിരോധിച്ചെങ്കിലും വാണിജ്യലോബി നിരോധനത്തെ അട്ടിമറിക്കുകയായിരുന്നു.

സ്പൈസസ് ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഉപയോഗത്തിനായി പ്രതിവര്‍ഷം പന്ത്രണ്ടായിരം മെട്രിക് ടണ്‍ കറുവപ്പട്ടയുടെ ആവശ്യമുണ്ട്. എന്നാല്‍ കുറഞ്ഞ വിലക്ക് കാസിയ ഇറക്കുമതി ചെയ്ത് കറുവപട്ടക്ക് പകരം വിപണിയിലെത്തിക്കുകയാണ്. കരളിനേയും വൃക്കകളേയും ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടും വിപണിയില്‍ നിന്ന് കാസിയയെ നിരോധിക്കാന്‍ ആരോഗ്യവകുപ്പും തയാറാകുന്നില്ല. പാക്കറ്റിലാക്കി എത്തുന്ന മസാലക്കൂട്ടില്‍ കറുവാപ്പട്ടക്ക് പകരം വിഷാംശം അടങ്ങിയ കാസിയ ആണെന്ന് അറിയാതെയാണ് ഉപഭോക്താക്കള്‍ വാങ്ങി ഉപയോഗിക്കുന്നത്.കുമാരിന്‍ എന്ന വിഷാംശമാണ് കാസിയയില്‍ അടങ്ങിയിരിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.

കുട്ടികളെയാണ് കാസിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം എളുപ്പത്തില്‍ ബാധിക്കുന്നത്. കാസിയയുടെ ദൂഷ്യഫലം വ്യക്തമായതോടെ അമേരിക്ക, യൂറോപ്പ് , ഒാസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലെല്ലാം കാസിയയുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം പതിനായിരത്തിലധികം ടണ്‍ കാസിയ ആണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. മരുന്നുകള്‍ക്കു വരെ ഇപ്പോള്‍ കറുവാപ്പട്ടക്ക് പകര്ം കാസിയ ആണ് ഉപയോഗിക്കുന്നത്. സ്പൈസ്സ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തരവകുപ്പ് ഇറക്കുമതി നിരോധിച്ച കാസിയ ആണ് ഇപ്പോഴും വ്യാപകമായി ഇറക്കുമതി ചെയ്യപ്പെടുന്നത്. 
-malayalamanorama

No comments: