02/03/2016

സാരാഗടി യുദ്ധം 12 ഡിസംബർ 1897

നിങ്ങൾ ഗ്രീസിലെ സ്പാർട്ടക്കസിനെ പറ്റിയും, അറേബ്യൻ യോധാക്കളെ പറ്റിയും കേട്ടിരിക്കും. Holliwood Movie 300 അത്തരം യോധാക്കളെ പറ്റിയുള്ള ചിത്രം ആണല്ലോ. അതും നിങ്ങൾ കണ്ടിരിക്കും.

എന്നാൽ നിങ്ങൾ പഴയ 'സിഖ് ലാൻഡിലെ (പഞ്ചാബ്) സാരാഗടി യുദ്ധത്തെ കുറിച്ചു കേട്ടാൽ മുകളിൽ പറഞ്ഞ ഗ്രീക്കും, അറേബ്യയും ഒന്നും അല്ല എന്ന് മനസ്സിലാകും.

1897 ൽ നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ സ്റ്റേറ്റ്ൽ 12000 അഫ്ഘാൻ പോരാളികൾ ആക്രമണം നടത്തി.ഗുലിസ്ഥാനിലെയും, ലൊഖാർ ട്ടിലെയും കോട്ട പിടിക്കാൻ വേണ്ടിയായിരുന്നു ആക്രമണം. 
മഹാരാജ രഞ്ജിത്ത് സിംഗ് പണിതതായിരുന്നു കോട്ടകൾ രണ്ടും. കോട്ടകൾക്ക് സമീപം സാരാഗടിയിൽ 36th സിഖ് രജിമന്റ്ലെ 21 സുരക്ഷാ സൈനികർ നിലയുറപ്പിച്ചിരുന്നു. ഈശ്വർ സിംഗിന്റെ നേതൃത്വത്തിൽ ബാക്കി 20 സൈനികർക്കും അറിയാമായിരുന്നു പതിനായിരത്തിൽ അധികം വരുന്ന അഫ്ഘാനികളെ നേരിട്ടാൽ മരണം തന്നെ എന്ന്. എന്നിട്ടും അവർ ശത്രുക്കളെ നേരിടാൻ തയ്യാറായി.

12 ഡിസംബർ 1897 ലെ ആ യുദ്ധം പിന്നീട് ലോകത്തിൽ നടന്ന 5 അത്ഭുത യുദ്ധങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.

ഒരു ഭാഗത്ത് 12000 അഫ്ഘാൻ പടയാളികൾ...... ഒരു ഭാഗത്ത് 21 സിഖ് പടയാളികൾ.

അന്ന് നടന്ന അതിഘോരമായ യുദ്ധത്തിൽ 1000-1400 അഫ്ഘാനികൾ മരിച്ചു. അവർക്ക് ഭീമമായ നഷ്ടം സംഭവിച്ചു. സിഖ് യോദ്ധാക്കൾ അവസാന ശ്വാസം വരെ പൊരുതി കോട്ടയെ രക്ഷിച്ചു. അഫ്ഘാനികൾ തോൽവി സമ്മതിച്ചു.

ഈ വാർത്ത യൂറോപ്പിൽ പരന്നു. ബ്രിട്ടൻ പാർലമെന്റ് എഴുന്നെറ്റ് നിന്ന് കയ്യടിച്ച് യോധാക്കളെ ആദരിച്ചു. പിന്നീട് 21 യോദ്ധാക്കൾക്കും ഇന്ത്യൻ ഓഡർ ഓഫ് മെരിറ്റ് നൽകി.അത് ഇപ്പോഴത്തെ കീർത്തി ചക്രക്ക് തുല്യം ആയിരുന്നു. 
UNESCO ഈ യുദ്ധത്തെ മഹത്തായ ആദ്യ 8 യുദ്ധങ്ങളിൽ പെടുത്തിയിട്ടുണ്ട്.

ദുഖകരമായ കാര്യം ഭൂരിഭാഗം ഇന്ത്യക്കാർകും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ്. യൂറോപ്പിലെ സ്കൂളുകളിൽ ഇതിനെ പറ്റി പഠിപ്പിക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. നമ്മുടെ കുട്ടികൾക്ക് മുഗൽ സാമ്രാജ്യത്തെ പറ്റിയും, ബ്രിട്ടിഷ് കോളനി വാഴ്ചയെ പറ്റിയും ഒക്കെ പഠിപ്പിക്കുമ്പോൾ ഇതൊക്കെ സില്ലബസ്സിൽ ഉൾപ്പെടുത്താൻ പറ്റുന്നുണ്ടാവില്ല. ന്യൂനപക്ഷ സമുദായത്തിന് എതിരെ ചെയ്ത യുദ്ധം ആയത് കൊണ്ടായിരിക്കാം പഠിപ്പിക്കാത്തത്. ബാജി റാവു മറാട്ട സൈനികനെ കുറിച്ചു ഒരു ചുക്കും നമ്മളെ പഠിപ്പിച്ചിട്ടില്ല. 41 യുദ്ധങ്ങൾ ജയിച്ച മഹാനായിരുന്നു അദ്യെഹം. ഒരു യുദ്ധത്തിൽ പോലും തോറ്റിട്ടില്ല. എന്നിട്ട് ഒരു മുസ്ലിം പെണ്ണിനെ സ്നേഹിച്ച കാമുകനാക്കി സിനിമ ഇറക്കിയിരിക്കുന്നു. 40Kg ഭാരം ഉള്ള വാളായിരുന്നു അദ്യെഹത്തിന്റത്.

കടപ്പാട്: Vijeesh Vijayan Kakkanadan

No comments: