15/04/2015

പുതിയ പ്രവാചകന്മാർ


Mujeeb London 
കേരളത്തിലെ ഒരു മഹാ പണ്ഡിത വേഷധാരി കർണ്ണാടകയിൽ യാത്ര നടത്തുകയാണ് , ജപ്പാനിൽ നിന്നും വാടകയ്ക്ക് എടുത്തു ഇറക്കു മതി ചെയ്ത ആഡംബര കാരവാനിൽ , കുളിമുറിയും , ടോയ് ലറ്റും , കിടപ്പറയും , അടുക്കളയും , സ്വീകരണ മുറിയും ഒക്കെ ഉള്ള വാഹനം , വത്തിക്കാനിലെ പോപ്പിനെ പോലും തോൽപ്പിക്കും വിധം , അതിൽ നിന്നും ഉയരുന്ന ഒരു സ്ഫടിക കൂട്ടിലിരുന്നാണ് പണ്ഡിത വേഷധാരി ആരാധകരെ അഭിസംബോധനം ചെയ്യുന്നത് മുസ്ലിം കൈരളിക്കു അഭിമാനിക്കാൻ ഇതിലും വലുത് മറ്റെന്തു വേണം , അമൃതാനന്ദ മയി ദേവിക്കോ , കർധി നാൾ തിരുമേനിക്കോ പറ്റാത്തത് അല്ലെ നമ്മുടെ ഒരു പണ്ഡിത വേഷധാരി ചെയ്തു കാട്ടിയിരിക്കുന്നത് , അതും തിരു നബിയുടെ കാലടയാളം ഉള്ള തൊപ്പി തലയിൽ ധരിച്ചും ,തിരു കേശം കൊണ്ട് നടന്നും സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പണ്ഡിത വേഷധാരി ഏതാഗ്രഹവും സാധിപ്പിച്ചു കൊടുക്കുന്ന സമ്പന്നരും, പാമരരും ആയ അനുയായികൾ , 

അതും ഇത്ര മേൽ ഒരു നേതാവും അനുയായികളാൽ സ്നേഹിക്കപ്പെട്ടിട്ടില്ല എന്ന് ചരിത്രം പോലും സാക്ഷ്യം വഹിക്കുന്ന തരത്തിൽ ഉള്ള അനുയായികൾ ഉണ്ടായിട്ടും തിരു നബി പലപ്പോഴും പട്ടിണി ആയിരുന്നു, നബിയുടെ അനുയായികളായി പണക്കാരോ, രാജാക്കന്മാരോ ഇല്ലാത്തത് കൊണ്ടായിരുന്നില്ല അത് നബിക്ക് ആഗ്രഹിക്കുന്നത് എന്തും ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഗിഫ്റ്റ് നല്കാൻ അവർ തയ്യാറുമായിരുന്നു പക്ഷെ നബി അതാഗ്രഹിച്ചില്ല. ഈത്തപ്പന നാരു കൊണ്ട് മെടഞ്ഞ കട്ടിലിൽ കിടന്നു ശരീരത്ത് അത് മൂലം നബിയുടെ ശരീരത്ത് ഉണ്ടായ പാടുകൾ കണ്ടു മഹാനായ ഉമറുൽ ഫാരൂഖ് പോലും കരഞ്ഞു പോയിട്ടുണ്ട്, കുടിലിൽ അന്തിയുറങ്ങിയും , തുന്നി ചേർത്ത വസ്ത്രങ്ങൾ ധരിച്ചും , പൊട്ടിയ ചെരുപ്പുകൾ തുന്നി ധരിച്ചും നബി തിരുമേനി നടന്നു നീങ്ങി, നബിയുടെ ഈ ലാളിത്യം കണ്ടു വളർന്ന സഹാബാക്കൾ പിന്നീട് ഭരണാധിപന്മാരായപ്പോൾ ഇതേ പാത പിൻതുടർന്നു.
 അന്നത്തെ ലോക ശക്തികളെ കീഴടക്കി ലോകത്തിലെ ഒന്നാം നമ്പർ ശക്തി ആയി മാറിയ ഇസ്ലാമിക രാജ്യ തലവൻ ഉമറിനെ കാണാൻ വന്ന ശത്രു സൈനികൻ ഈന്തപ്പന ഓലയിൽ കിടന്നുറങ്ങുന്ന ഉമറിനെ കണ്ടു ഇസ്ലാം സ്വീകരിച്ചത് മറ്റൊരു ചരിത്രം.

ഇവിടെ ആണ് നബിയുടെ കാലടയാളം തലയിൽ ഏറ്റി നടന്നു ആഡംബര നൌകകളിൽ ആനന്ദ നൃത്തമാടി പണ്ഡിത ചന്ദ്രൻ തിരു നബി സ്നേഹം പ്രകടമാക്കുന്നത് എന്ന് നാം ഓർക്കണം , പ്രവാചക സ്നേഹം എന്ന് പറയുന്നത് തൈരിൽ ഉള്ളി ഇടാതെ തിന്നുനതും , ചെരുപ്പ് അടയാളമുള്ള തൊപ്പി ധരിക്കുന്നതും മാത്രമായി അവതരിപ്പിക്കുമ്പോൾ ഇതൊക്കെ ആര് ചോദ്യം ചെയ്യാൻ ? ഏതൊരു നേതാവും , ഏതൊരു സംഘടനയും നശിക്കുന്നത് ചോദ്യം ചെയ്യുന്ന അനുയായികൾ ഇല്ലാതിരിക്കുംപോയോ അല്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാതിരിക്കുമ്പോൾ ആണ് ഇത് കൊണ്ട് തന്നെ ആണ് പല ഏകാധിപതികളും തങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത വ്യക്തിത്വം ആണെന്നും , ദൈവ പ്രതിനിധികൾ ആണെന്നും അല്ലെങ്കിൽ കുരുത്തക്കേട് തട്ടും എന്നൊക്കെ ഉള്ള ഭയം അണികളിൽ കുത്തി വെക്കുന്നതും ഇത്തരം ഒരു ഘടന ഇസ്ലാമിൽ പ്രോല്സാഹിക്കപ്പെട്ടിട്ടില്ല എന്ന് കാണാം , പ്രവാചകന്മാർ മുഴുവനും അവരുടെ അനുയായികളാൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് , തിരു നബിയും അതിൽ നിന്നും വിമുക്തമല്ല ഗനീമത്ത് സംബധമായ വിഷയങ്ങളിൽ അത് നമ്മുക്ക് കാണാം . ചോദ്യം ചെയ്യരുത് , വിമർശനം ഉന്നയിക്കരുത് എന്നല്ല അത് മാന്യമായി വേണം എന്നാണു തിരു നബി അത്തരം സമയങ്ങളിൽ ഉണർത്തിയത് അത് കൊണ്ട് തന്നെയാണ് ഉമറിനെ വാള് കൊണ്ട് പോലും താകീത് ചെയ്യാൻ അനുയായികൾക്കായത് , അത് കൊണ്ടാണ് തൻറെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവന് അല്ലാഹു നന്മ നൽകട്ടെ എന്ന് ഇമാം ഷാഫി പറഞ്ഞത് കുരുത്തക്കേട് തട്ടും , ശാപം കിട്ടും എന്നൊക്കെ പറഞ്ഞു ഭീതിപ്പെടുത്തി ചോദ്യം ചെയ്യപ്പെടാതെ വിരാജിക്കുന്ന അരമന പണ്ഡിതന്മാർ ഇസ്ലാമിനു അന്യമാണ് , നേതാക്കൾ ചെയ്യുന്ന ഏതു കൊള്ളരുതായ്മകൾക്കും റാൻ മൂളുന്ന അനുയായക വൃന്ദം ആണ് ഒരു പരിധി വരെ ഇത്തരം നേതാക്കളെ കൂടുതൽ നാശത്തിലേക്ക് തള്ളി വിടുന്നത് ഒന്നര കോടി രൂപ വിലയുള്ള കാറ് സ്വന്തമാക്കുന്നതോ , ആടംബരത്തിന്റെ അവസാന വാക്കാവുന്നതും , കോടികൾ വിലയുള്ള കാരവാന്റെ ചില്ല് കൂട്ടിലിരുന്നു ദർശനം നൽകുന്നതും , സുരക്ഷ ഉധ്യോഗസ്ഥരെ അനുകരിച്ചു സഫാരി സ്യൂട്ടിടു കണ്ണട വെച്ച് കോപ്രായിതരം കാട്ടി ഉസ്താദിന്റെ ചുറ്റും നിന്ന് മാർ പാപ്പയെ അനുകരിക്കുന്നതും ഒക്കെ അവരുടെ ഇഷ്ട്ടം , പക്ഷെ ഇവകളൊന്നും ഇസ്ലാമിന്റെ ചിലവിൽ വരവ് വെക്കരുത് എന്നോരപേക്ഷയെ അത്തരക്കാരോടുള്ളൂ തിരുനബിയുടെ ജീവിതം പകർത്താതെ , ആ ലാളിത്യം കണ്ടില്ലെന്നു നടിച്ചു , കാലടയാളം ഉള്ള തൊപ്പികളിലും , മൌലൂധുകളിലും , തിരു കേശതിലും മാത്രം ആ സ്നേഹ പ്രകടനം കൊണ്ട് നടക്കുന്ന താണ് തിരു സ്നേഹം , അതാകുമ്പോൾ എളുപ്പമാണല്ലോ , സഹാബാക്കളും , സാലിഹായ പണ്ഡിതരും തിരു നബിയുടെ കാലടികളെ പിൻതുടർന്നു , ഇവിടെ ചിലർ അത് വിട്ടു കാലടി തലയിലേറ്റി ദുനിയാവിന്റെ വഴിക്ക് നീങ്ങുന്നു , സ്ഫടിക കൂട്ടിലിരുന്നു ഭക്തർക്ക്‌ ദർശനം നല്കുന്നു ആഡംബര കാറുകളുടെ അകമ്പടിയിൽ കാരവാൻ സഞ്ചരിക്കുമ്പോൾ ഒന്ന് വെറുതെ തിരിഞ്ഞു നോക്കണം , അവിടെ മരു ഭൂമിയിൽ സർവ്വ സന്നാഹങ്ങൾ ഉണ്ടായിരുന്നിട്ടും മൂന്ന് ദിവസം തുടർച്ചയായി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ഒരു മഹോന്നതനെ കാണാം ,പിന്തുടർന്നില്ലങ്കിലും അവിടുന്നിനെ നിന്ദിക്കരുത് .

No comments: