28/04/2015

ഭൗതീക വാദവും ഗണിത ഭാരതവും

ഗുരുത്വാകര്ഷണ ബലം ആരാണ് കണ്ടു പിടിച്ചതെന്ന് ചോദിച്ചാൽ പറയും സർ ഐസക്ക് ന്യൂട്ടണ് എന്ന്. അത് എഴുതാത്ത ഒരു പുസ്തകമോ പാഠം പദ്ധതിയോ ഇല്ല. എന്നാൽ നിങ്ങൾ ഗോവിന്ദ സ്വാമിൻ, വഡേശ്വരാചാര്യ എന്ന് കേട്ടിടുണ്ടോ? ഇത് ഒരു പാഠ പദ്ധതിയിലും ഉണ്ടാകില്ല എന്ന് ആണ് എന്റെ എളിയ വിശ്വാസം. എത്രയോ ദശകങ്ങള്‍ക്കും  നൂറ്റാണ്ടുകൾക്കു മുമ്പിൽ ഭാരതീയർ ഭൗതീക ശാസ്ത്രം കലക്കി കുടിച്ചിരുന്നു. അതിനു ജാതി വ്യവസ്ഥകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന് മാത്രം. പഞ്ച ഭൂതങ്ങൾ എന്ന് പറയുന്നത് അഗ്നി, വായു, ജലം, ഭൂമി, ആകാശം ഇവ സംഹരിച്ചു ഉണ്ടായതാണ്.

ഒരു ആറ്റം എന്ന് പറയുന്നതിന്റെ നിർവചനം ധാരാളം ബുദ്ധിസ്റ്റുകൾ അന്ന് പ്രസ്താവിച്ചിരുന്നു. അതിൽ പ്ലാങ്കിന്റെ ക്വാണ്ടം തിയറി ഒക്കെ ആയി ബന്ധപ്പെട്ടിട്ടുണ്ട്. വൈശേഷിക വിദ്യാലയത്തിൽ ആ കാലത്ത് ആറ്റത്തെപ്പറ്റിയും അത് ഉൾക്കൊള്ളുന്ന സ്ഥാനത്തിനെ പറ്റിയെല്ലാം പഠിപ്പിച്ചിരുന്നു. ആദിശങ്കരാചാര്യ അതിനു എതിരെ ശകതമായി വാദിച്ചു. അത് പോലെ ഹരപ്പന്സ് മെറ്റലർജിയെ പറ്റിയും പഠിപ്പിചിരുന്നുവത്രേ. ബി.സി 2500 ൽ ആണെന്നു ഓർക്കണം. വൈശേഷിക വിദ്യാലയത്തിൽ ആ കാലത്ത് അതിനെ പറ്റിയും അത് ഉള്‍കൊള്ളുന്ന സ്ഥാനത്തിനെ പറ്റിയെല്ലാം പഠിപ്പിച്ചിരുനു. ആദിശങ്കരാചാര്യ അതിനു എതിരെ വാദിച്ചു. അതുപോലെ ഹരപ്പന്സ് മെറ്റലര്‍ജിയെപ്പറ്റി പഠിപ്പിച്ചിരുന്നു അത്രേ. എപ്പോഴാണെന്ന് ഓര്ക്കുക ബി.സി.2500 ൽ. മാധവാചാര്യവര്ഷങ്ങള്‍ക്ക് മുമ്പ് മെറ്റാ ഫിസിക്സ്‌ തിയറിയെ പറ്റി പറഞ്ഞിരുന്നു. ഓരോ മനുഷ്യനിലും അടങ്ങിയിരിക്കുന്ന വിത്യസ്തമായ സ്വഭാവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ ഭാസ്കരാചാര്യ ‘ഇന്‍ഫിനിറ്റി” യെ കുറിച്ച് അത്ര വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസിലാക്കിയതിന്‍റെ തെളിവാണ് ബീജ ഗണിതത്തിൽ ഭാസ്കരാചാര്യ 2 പ്രതിപാദിക്കുന്നത്.

ഗണിതത്തിലെ തന്നെ എറ്റവും പ്രാധാന്യമുള്ള അക്കമാണ് പൂജ്യം. അതില്ലാത്ത കണക്കില്ല, കണക്കില്ലാതെ ലോകവുമില്ല. അത് സംഭാവന ചെയ്തത് ഭാരതവുമാണ്. എന്നാൽ ബി.സി. രണ്ടാം നൂറ്റാണ്ടിൽ ആണ് ഭാരതീയർ അത് കണ്ട് പിടിക്കുന്നത്‌. വളരെ പണ്ട് മുതല്‍ക്കേ ഭാരതത്തിൽ പൂജ്യം വേറിട്ട ഒരു അക്കമായി കണക്കാക്കിയിരുന്നു. എന്നാൽ മൂന്നാം നൂറ്റാണ്ടിലും അശോകന്റെ ചില പുരാണ ഗ്രന്ഥങ്ങളിലും പൂജ്യത്തെ പറ്റി പ്രസ്താവനകളുണ്ട്. എ.ഡി 873 കാലഘട്ടങ്ങളിൽ ആണ് അറബികൾ ആദ്യമായി പൂജ്യം ഉപയോഗിച്ച് തുടങ്ങിയത്. അവരതു സ്വായത്തമാക്കിയതും ഭാരതത്തിൽ നിന്നായിരുന്നു. വളരെ പിന്നീട് ആണ് പൂജ്യം യൂറോപ്പിലേക്ക് കുടിയേറിയത്. അകൂട്ട് ആംഗിളും റൈറ്റ് ആംഗിളും  ഭാരതീയർ രണ്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്നെങ്കിലും ‘ആൾജിബ്ര’ ഇപ്പോഴും ലോകർ ഗ്രീക്കുകാരുടെ സംഭാവന ആയി മാത്രം കരുതുന്നു. എ.ഡി 595 ൽ മാത്രമാണ് പൂജ്യം ഔദ്യോകീകമായി ഉപയോഗിക്കാൻ തുടങ്ങിയത്. എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രഹ്മ ഗുപ്തനും ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ വീരനും പന്തിരണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാസ്കരയും എത്രയോ അധികം ഗണിത സംഭാവനകൾ നല്കി കഴിഞ്ഞു. അതിൽ എറ്റവും പ്രധാനപെട്ടത്‌ പൊസിറ്റിവിന്റെയും നെഗറ്റിവിന്റെയും ഉപയോഗവും.

നേരെ നോക്കിയാൽ, നൂട്ടൻ ഇന്റർ പൊലെഷൻ ഫോര്‍മുലയെല്ലാം ഗോവിന്ദ സ്വാമിൻ, 1800 വര്ഷങ്ങള്ക്ക് മുമ്പ് നൂട്ടനെക്കാൾ മുമ്പ് കണ്ടു പിടിച്ചതാണ്. അത് പോലെ ഗ്രാവിറ്റിയെ പറ്റി ആര്യഭട്ട മനസിലാക്കിയിരുന്നു. അത് പോലെയാണ് പൈതഗോറസ്സിന്‍റെ ‘പൈ വാല്യൂ‘ അതാദ്യം കണ്ടു പിടിച്ചത് ബോധായനനായിരുന്നു. 1999 ൽ ബ്രിട്ടീഷ്‌ വിദ്യാർത്ഥികളാണ് അതിനു വാലിഡേഷന്‍ കൊടുത്തത്. അതുപോലെ ഗ്രീക്കുകാരുടെയും റോമൻകാരുടെയും എറ്റവും വലിയത് 10^6 ആണ്. എന്നാൽ വേദ കാലത്ത് തന്നെ ഭാരതീയർ 10^53 ഉണക്കിയിട്ടുണ്ട്. അതിനെല്ലാം നാമങ്ങളും നല്കി. ഇന്ന് ഉപയോഗിക്കുന്നത് എറ്റവും വലുത് 10^12 ആണ്.

സൂര്യസിദ്ധാന്തങ്ങൾ ലോകത്തിനു ആദ്യമായി നല്കിയതും ഭാരതീയർ തന്നെ. അതിൽ പ്രധാനി ആര്യഭട്ടനും. അതിൽ ഭൂമിയുടെ വ്യാസം 7840 മൈല്സ് ആണത്രേ. പുതിയ സിദ്ധാന്ധങ്ങൾ പ്രകാരം 7826.7 മൈല്സ് ആണ്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം സൂര്യസിദ്ധാന്ധങ്ങൾ പ്രകാരം 2,53,000 മൈല്സ് ആണ്. പുതിയ അറിവിൽ 2,52,710 മൈല്സും. അപ്പോൾ ഇതിൽ നിന്നെല്ലാം അന്ന് വർഷങ്ങൾ പഴക്കമുള്ള സൂര്യ സിദ്ധാന്ധം 99% ശരിയാണെന്ന് വ്യക്തം.

ഫ്ലൈറ്റ് കണ്ടു പിടിച്ചതാരെന്ന ചോദ്യത്തിന് റൈറ്റ് ബ്രദേർസ് എന്ന് കൊച്ചു കുട്ടികൾക്ക് അറിയാം. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് പുരാണങ്ങളിൽ പുഷ്പക വിമാനത്തെ പറ്റിയും സ്പേസ്ഷിപ്പുകളെ ഒക്കെ പറ്റി പറയുന്നുണ്ട്. അങ്ങനെ നോക്കിയാൽ മത്സ്യ പുരാണത്തിൽ ഫ്ലയിംഗ് മെഷിന്‍സ്നെ പറ്റി പറയുന്നുണ്ട്. അത് പോലെ സൂര്യന്റെ 12 കുതിരകളുമായി വായുവിലൂടെ രഥത്തിലുള്ള യാത്രയും അന്നു കാലത്തേ ഫ്ലൈറ്റ്സ്നെ കുറിച്ച് ഭാരതീയർക്കു അറിവുള്ളതിനു തെളിവാണ്. ഇത്രയഥികം സംഭാവനകൾ ലോകത്തിനു കൊടുത്ത ഭാരതീയർ ഇന്നെവിടെ എത്തി നില്ക്കുന്നു. ഭാരതീയരെ ഉണരൂ !!

കടപ്പാട് - വിവേക് മേനോൻ

No comments: