29/04/2015

പുകയിലകഷായം

പയർ വിളകളിൽ വലിയ ശല്യമാണു മുഞ്ഞ. ഇതിനെ ജൈവരീതിയിൽ ഫലപ്രദമായി നിയന്ത്രിക്കാൻ പുകയില കഷായത്തിലൂടെ കഴിയും. മൃദുശരീര കീടങ്ങളെയും, പയർപ്പേൻ തുടങ്ങിയവയ്ക്കും ഈ കഷായം മതിയാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പുകയില കഷായം ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വീട്ടുകാർക്ക് വലിയ സഹായമാണു. 

തയ്യാറാക്കുന്ന വിധം..

അര കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞ്നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസം മുക്കി വയ്ക്കുക. എന്നിട്ട് പുകയില കഷ്ണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ് മാറ്റി ലായനി അരിച്ചെടുക്കുക.

120 ഗ്രാം ബാര്‍ സോപ്പ് ചെറുതായി പൊടിച്ചു ചെറു ചൂട് വെള്ളത്തില്‍ പതപ്പിചെടുക്കുക.

ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.

ഇതു 6 മുതല്‍ 7 മടങ്ങ് നേര്‍പിച്ച് തളിക്കാന്‍ ഉപയോഗിക്കുക.

No comments: