29/04/2015

ജീവാമൃതം

ജീവാമൃതം എന്ന പേരു പോലെ തന്നെ മണ്ണിന്റെ അമൃതം എന്ന നിലയ്ക്കു തന്നെ ജൈവ കർഷകർ അവരുടെ കൃഷിയ്ക്കായ്ഇ ജീവാമൃതത്തിനെ ഉപയോഗിക്കുന്നു. സൂക്ഷ്മാണുക്കളുടെ വളർച്ച ത്വരിതപ്പെടുത്താനും മണ്ണിനെ ഫലഭൂയിഷ്ടമാക്കാനും ജീവാമൃതത്തിനുള്ള കഴിവ കർഷകർക്കിടയിൽ ഇതിന്റെ സ്വീകാര്യത ഊട്ടിയുറപ്പിക്കുന്നു. നാടൻ പശുവിന്റെ ചാണകവും മൂത്രവും സ്വന്തം കൃഷിയിടത്തിലെ ഒരു പിടി മണ്ണും ചുറ്റുവട്ടത്ത് കിട്ടുന്ന ചില്ലറ സാധനങ്ങളും കൊണ്ട് മേന്മയേറിയ ജീവാമൃതം ഏവർക്കും തയ്യാറാക്കാൻ കഴിയും. 

പത്ത് കിലോ നാടൻ പശുവിന്റെ ചാണകം, പത്ത് ലിറ്റർ അടുപ്പിച്ച നാടൻ പശുവിന്റെ മൂത്രം, ശർക്കരയോ, അല്ലെങ്കിൽ മധുരമുള്ള ഏതെങ്കിലും പഴത്തിന്റെ ചാർ ഒരു കിലോ, കടല, തുവര, ഉഴുന്ന് ഇവയിൽ ഏതിന്റെ എങ്കിലും മാവ് ഒരു കിലൊ., കൃഷി സ്ഥലത്തെ രാസാംശം ചേരാത്ത ഒരു പിടി മണ്ണു, ക്ലോറിൻ കലരാത്ത 200 ലിറ്റർ വെള്ളം ഇത്രയും സാധനങ്ങളാണു ജീവാമൃതത്തിനുള്ള കൂട്ട്.

ഇനി ഇതെങ്ങനെ തയ്യാർ ചെയ്യുന്നു എന്നു നോക്കാം. 

ഒരു ബാരലിൽ മുകളിൽ പ്രതിപാദിച്ച ഘടകങ്ങൾ എല്ലാം ചേർത്ത് വലത്തേക്ക് നന്നായി ഇളക്കി ചണച്ചാക്ക് കൊണ്ട് മൂടി വെയിൽ ഏൽക്കാതെ വക്കുക. നാല്പത്തിയെട്ട് മണിക്കൂറിനു ശേഷം ഈ ജീവാമൃതം ഉപയോഗിക്കാവുന്നതാണു. ദിവസം മൂന്നു തവണ ഇളക്കണം. ഒരു തടിക്കഷണം കൊണ്ടോ കമ്പു കൊണ്ടോ ഇളക്കാവുന്നതാണു. ചെടികളിൽ നേരിട്ടു തളിച്ച് കൊടുക്കാവുന്ന ജീവാമൃതം സൂക്ഷ്മാണുക്കളെ മണ്ണിൽ പെരുകാൻ വളരെയേറെ സഹായിക്കുകയും ചെയ്യുന്നു. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവർക്കും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാണു ഈ ജീവാമൃതം.

No comments: