03/01/2015

ചാതുര്‍വര്‍ണ്ണ്യം എന്താണെന്ന് മനസ്സിലാക്കൂ...

പണ്ടു നാലു സഹോദരന്മാര്‍ യാത്ര പോകുകയായിരുന്നു. വഴിയില്‍ ഒരു പറമ്പില്‍ നല്ല അങ്കവാലും പൂവും ഉള്ള ലക്ഷണം ഒത്ത ഒരു പൂവന്‍കോഴി നില്‍ക്കുന്നത് അവര്‍ കണ്ടു .
ഒന്നാമന്‍: ഹാ എന്തുചന്തം, കോഴി അമ്മയുടെ വാഹനമല്ലേ, അമ്മ പുറത്തു ഉണ്ടെന്നു തോന്നും. അത്ര ഐശ്വര്യം. ഇവനല്ലേ ഈ നാടിനെ രാവിലെ വിളിച്ചുണര്‍ത്തു ന്നത്. സൃഷ്ടിയുടെ മഹത്വം .

രണ്ടാമന്‍: ഹാ കോഴി പ്പോരിനു പറ്റിയവന്‍, ഇവനെ പരിശീലിപ്പിച്ചാല്‍ വിജയം ഉറപ്പ്‌, എന്താ എടുപ്പ്.

മൂന്നാമന്‍ : ഹാ എന്താ ആരോഗ്യം. ഇവനുള്ള വീട്ടില്‍ പിടക്കോഴി ഇടുന്ന മുട്ട എല്ലാം വിരിയും. മുട്ടയേ ക്കാള്‍ കാശല്ലേ കോഴിക്കുഞ്ഞിനെ വിറ്റാല്‍.

നാലാമന്‍: ഹാ എത്ര തൂക്കം വരും. കുരുമുളകും ഇഞ്ചിയും പുരട്ടി അങ്ങോട്ടു വറക്കണം. ഇടങ്ങഴി ചോറുണ്ണാം. ഒരു കുപ്പിയും പോകും. പത്തു പേര്‍ക്കു പറ്റും .

ഒരേ വസ്തു... നാലു രീതിയില്‍ ചിന്തക്കു പ്രചോദനം..... നാലു രീതിയില്‍ കര്‍മ്മത്തിനും... ഇതാണു സംസ്കാരം...  ഇതാണു വര്‍ണ്ണം.

നാലും ഒരേ ഭഗവാന്‍റെ സൃഷ്ടി അല്ലേ. അതാണ്‌ ഗീതയില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ പറഞ്ഞത്
"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണ കര്‍മ്മ വിഭാഗശാ"

No comments: