14/01/2015

എന്‍റെ പുണ്യഭൂമി

വേദങ്ങളിലും .പുരാണങ്ങളിലും ആയിരകണക്കിന് വര്ഷം മുന്പ് എഴുതി വെച്ചത് പലതും അക്കാലത്ത് നടന്നതായിരുന്നു ചിലതൊക്കെ ഭാവനാ സൃഷ്ടി ആയിരിക്കാം പക്ഷേ എല്ലാം പിന്നീട് ലോകം നേരിട്ട് കണ്ടു... 

വിമാനം , വെള്ളത്തിന്‌ കുറുക്കെ കെട്ടുന്ന പാലങ്ങള്, കൃത്രിമമായി മഴ പെയ്യിക്കുക , സംഗീത ചികിത്സ , സ്വര്ണ വജ്ര ങ്ങള് , യുദ്ധ മുറകള് , ചന്ദ്ര സുര്യ ഗ്രഹണ സമയങ്ങള്, അവയവ മാറ്റി വെയ്ക്കൽ , അങ്ങനെ അനേകം ഭാവനയിൽ അല്ലേ ആദ്യം മനുഷ്യൻ എന്തെന്ക്കിലും കാണുക പിന്നീട് അതിനെ പ്രവര്തികമാക്കും.. ഭാവനയിൽ കാണണം എന്ക്കിൽ പോലും അതിനെ കുറിച്ച് ബോധം വേണം... ഭാരത പാരമ്പര്യം ലോകം അന്ഗികരിച്ച ഒന്നാണ് ഭാരതത്തിൽ ജനിച്ചിട്ട്‌ അതിനെ കുറിച്ച് ചിന്തിക്കാതെ, പഠിക്കാതെ പുച്ചിക്കുന്നവരാണ് ശരീരം കൊണ്ട് അല്ല മനസ്സ് കൊണ്ട് ഇന്നും സായിപ്പിന്റ്റെ കൊളോണിയിൽ അടിമത്തിൽ ജീവിക്കുന്നത്... സായിപ്പ് അടിമ ആക്കാൻ ഇവിടെ ഉണ്ടാക്കിയ വിദ്യാഭാസ രീതി ഇന്നും ഈ നാട്ടിൽ കരിനീലിച്ചു നില്ക്കുന്നു.. എല്ലാത്തിനെയും സ്വികരിച്ച് കൊണ്ട് ഭാരത ദേശിയ സംസ്കൃതിയിൽ ഉടലെടുക്കുന്ന ആധുനിക വിദ്യാഭാസ രീതി ഇവിടെ തുടങ്ങുക.. എങ്കിലേ ഭാരതത്തിന്‌ നഷ്ട്ടപെട്ട പ്രതാപകാലം ആ സുവര്ണകാലഘട്ടങ്ങള് പൂര്ണമായും ഉയർത്തി കൊണ്ട് വരാൻ കഴിയൂ. നമ്മള് ഇരുട്ടിൽ ജീവിച്ചപ്പോൾ അറിവിന്‍റെ ജീവിത സുഖ സൌകര്യങ്ങളുടെ വെളിച്ചത്തില്‍ ജീവിച്ചിരിന്ന ഒരു നാട് ഉണ്ട് ഒരു ജനതയുണ്ട് നിങ്ങള് അവരെ കുറിച്ച് അന്വേഷിക്കുക അതാണ്‌ ഭാരതം എന്ന് പറഞ്ഞത് ലോക പ്രതിഭയായ ഐ൯സ്റ്റീ൯ നാണ്...

തക്ഷശില നളന്ദ എന്നിവയുടെ കാലഘട്ടം, ആയുർവേദം ,ജോതി ശാസ്ത്രം , അതിന്റ്റെയൊക്കെ പാരമ്പര്യം ഇതൊക്കെ അറിയാത്തവർ ഇന്നും അടിമകളാണ്

॥ ധരണീ ഗർഭസംഭൂത॥ ഭാരതത്തിലെ മഹർഷിമാർ ചൊവ്വാഗ്രഹത്തിനെ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയാണ്.അതായത് ഭൂമിയുടെ പുത്രിയാണ് ചൊവ്വ. ചൊവ്വയെ ഭൂമി ഗർഭംധരിച്ച് പ്രസവിച്ചു എന്നല്ല ഇതിനർത്ഥം. ഭൂമിയും ചൊവ്വയുള്ള് സാദ്ർശൃം അവർ മനസ്സിലാക്കിയിരുന്നു. ആധുനികശാസ്ത്രജ്ഞൻമാരുടെ നിഗമനവും ഇത് തന്നെയാണ്. ആരും മലർന്നു കിടന്നു തുപ്പാതിരിക്കുക. ഭാരതത്തിന്റ നേട്ടങ്ങളിൽ അഭിമാനിക്കുക ... എല്ലാം അറിയാമെന്ക്കിലും അതിനെയൊക്കെ ചില൪ എതിർത്ത് പറയുന്നത് മത തീവ്രവാദം ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഹിന്ദു സംസ്കൃതിയിൽ അടിഉറച്ച കാര്യങ്ങള് ആയത് കൊണ്ടാണ് .. മത മൗലിക വാദികള് ഇതിനെ അക്ഷേപ്പിക്കുന്നത് ഹിന്ദു ഒരു മതമല്ല സംസ്കാരമാണ് .. ആ സംസ്കാരം ഇന്നും ജീവിക്കുന്നത് എല്ലാത്തിനെയും ഉൾകൊള്ളാൻ കഴിയുന്നത്‌ കൊണ്ടാണ് മഹര്ഷികള് എല്ലാം യുക്തി വാദികള് ആയിരുന്നു അവർ തത്വ ചിന്താഗതി കാരായിരുന്നു .. ഇന്നും അവരുടെ പല പുസ്തകങ്ങളും പല വിദേശ രാജ്യത്തും ചര്ച്ച ആവാറുണ്ട് .. ലോകത്ത് എവിടെ ചെന്നാലും വിവരവും വിദ്യാഭാസവും ഉള്ളവർ ഇന്ത്യകാരോട് പറയാൻ ശ്രമിക്കുന്നത് ചോദിച്ച് ആദ്യം പഠിക്കാൻ ശ്രമിക്കുന്നത് കൈ കൂപ്പി നമസ്തേ എന്നാണ് ...

അതിപുരാതന സംസ്കാരങ്ങള് ലോകത്ത് നശിച്ച് പോയിട്ടുണ്ട് കടന്ന് കയറ്റങ്ങൾ കൊണ്ട് പക്ഷേ അനേകം അക്രമങ്ങള് നടന്നിട്ടും പലരും നശിപ്പിക്കാൻ നോക്കിയിട്ടും സിന്ധു നദി തട സംസ്കാരം ഭാരതം ഇന്നും ജീവിക്കുന്നു ... പൂർവികരുടെ ചെറുത്ത് നില്പ്പിന്റ്റെ , ത്യാഗതിന്റ്റെ ,ധീരതയുടെ ഒരുപാട് പടയോട്ടം നടന്ന ഭാരത ഭൂമി .. അറിവിന്റ്റെ വെളിച്ചം വീശിയ പുണ്യ പാവന ഭൂമി ... ''ലോകാ സമസ്ത സുഖിനോ ഭവന്തു '' എന്ന് പാടിയ ഭൂമി നമുക്ക് അഭിമാനിക്കാം.

No comments: