18/09/2014

ടി.എൻ.ശേഷൻ T.N Sheshan

ഇന്ത്യന്‍ തിരഞ്ഞെടുപ്പ്‌ രംഗത്തെ ശുദ്ധീകരണം..! അതിനുവേണ്ടി വിപ്ലവം സൃഷ്ടിച്ച തിരുനെല്ലായി നാരായണയ്യര്‍ ശേഷനെ അടുത്തറിയാം.

1932 - ല്‍ ജനിച്ച ടി.എൻ. ശേഷൻ മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നും 1953-ല്‍ എം. എ. ഫിസിക്സ് പൂര്‍ത്തിയാക്കി. 1968 - ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക്‌ അഡ്മിനിസ്ട്രഷനില്‍ മാസ്റ്റര്‍ ബിരുദം നേടി.

തമിഴ്‌നാട്‌ ഐ.എ.എസ്‌. കേഡറിൽ ഒട്ടേറെ പ്രമുഖസ്ഥാനങ്ങൾ വഹിച്ചതിന്‌ ശേഷം ഇന്ത്യാ ഗവൺമെന്റ്‌ സർവ്വീസിൽ പ്രവേശിച്ചു. അണുശക്‌തി മന്ത്രാലയം ഡയറക്‌ടർ, ബഹിരാകാശ ഗവേഷണ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി, എണ്ണ പ്രകൃതി വാതക കമ്മീഷൻ മെമ്പർ, ബഹിരാകാശ ഗവേഷണ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി, വനം മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രാലയം സെക്രട്ടറിയായിരിക്കുമ്പോൾ, രാജീവ്‌ ഗാന്ധിയുടെ നേർക്ക്‌ 1987 ൽ നടന്ന വധശ്രമത്തെ തുടർന്ന്‌ സെക്യൂരിറ്റിയുടെ ചുമതല കൂടി വഹിച്ചു. 1988 ൽ ആഭ്യന്തര സെക്രട്ടറിയായി. ഉടൻ തന്നെ കാബിനറ്റ്‌ സെക്രട്ടറിയും തുടർന്നു പ്ലാനിങ്ങ്‌ കമ്മീഷൻ മെമ്പറുമായി. 1990ൽ ചീഫ്‌ ഇലക്ഷൻ കമ്മീഷണർ. ഒൻപതു ഭാഷകൾ അറിയാം.

1990 -ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിതനായ അദ്ദേഹം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് ചിലവ്‌ ഗണ്യമായി കുറയ്ക്കുവാനും അതിലെ അഴിമതികള്‍ അക്കാലത്ത് ഏറെക്കുറെ ഇല്ലാതാക്കുവാനും കഴിഞ്ഞു. ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പ്‌ കമ്മിഷണറുടെ അധികാരം എന്താണെന്നു ജനങ്ങള്‍ക്ക് ആദ്യമായി ബോധ്യം വന്നത് ശേഷന്റെ കാലത്തായിരുന്നു.

തെരഞ്ഞെടുപ്പുസംബന്ധമായി ശേഷന്‍ പുതിയ നിയമങ്ങളൊന്നും രാഷ്ട്രിയക്കരിലോ..., ജനങ്ങളിലോ അടിച്ചേല്‍പ്പിച്ചിട്ടില്ല. പകരം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ശ്രമിക്കുകയും അവ നടപ്പാക്കുകയും മാത്രമാണ് ചെയ്തത്. ഗവണ്‍മെന്റ്‌ തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നാല്‍..... ശേഷന്‍ അവസാനത്തെ 'ആയുധം' പ്രയോഗിക്കുമായിരുന്നു - തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കല്‍...! ക്രമേണ സര്‍ക്കാരും.., രാഷ്ട്രിയകക്ഷികളും ശേഷന്‍ വരച്ച വരയില്‍ വരുവാന്‍ തുടങ്ങി.

മാധ്യമങ്ങള്‍ക്ക് ശേഷനെയും അവരെ അദ്ദേഹത്തിനും വളരെ ഇഷ്ടമായിരുന്നു. ശേഷന്റെ എല്ലാ അഭിപ്രായപ്രകടനങ്ങളും വിഷയഭേദമന്യേ ഒന്നാം പേജില്‍ തന്നെ സ്ഥാനം നല്‍കിയിരുന്നു. വെറും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നതിലുപരി അദ്ദേഹം ഒരു ബ്രാന്റായിത്തിര്‍ന്നു. രാഷ്ട്രിയക്കാരുടെ കണ്ണിലെ കരടും..!

ശിവസേനയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചും.., 1999 - ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അദ്വാനിക്കെതിരെ മത്സരിച്ചും തോറ്റിട്ടുണ്ട്.

1959 ൽ ജയലക്ഷ്‌മിയെ വിവാഹം ചെയ്‌തു.കർണ്ണാടക സംഗീതത്തോടുള്ള ശേഷന്റെ ഇഷ്ടം വളരെ പ്രസിദ്ധമാണ്.

ടി. എന്‍. ശേഷന്‍ തിരഞ്ഞെടുപ്പുരംഗത്ത്‌ കൊണ്ടുവന്ന വിപ്ലവത്തിന് ഇന്ത്യക്കാര്‍ എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടവരായിരിക്കും..!

No comments: