30/10/2014

സൂക്ഷ്മശരീരവും കുണ്ഡലിനിശക്തിയും

നമ്മുടെ ശരീരത്തിന്റെ രണ്ട് ഭാഗങ്ങളാണ് സ്ഥൂല ശരീരവും [Physical Body ] സൂക്ഷ്മ ശരീരവും [ Etheric Body]. ശരീരത്തിൽ നിന്ന് ഏകദേശം അഞ്ച് ഇഞ്ച്‌ കനത്തിൽ ശരീരത്തെ ആകമാനം പൊതിഞ്ഞു നില്ക്കുന്ന പ്രകാശ വലയമാണ് സൂക്ഷ്മശരീരം. കിർലിയൻ ഫോട്ടോഗ്രാഫി [ Kirlian Photography ] ഉപയോഗിച്ച് സൂക്ഷ്മ ശരീരത്തിന്റെ ഫോട്ടോ എടുക്കുവാനും അങ്ങനെ ഈ സൂക്ഷ്മശരീരത്തിനെ നമുക്ക് കാണുവാനും കഴിയും.

ശരീരത്തിലെ രക്തക്കുഴലുകൾ പോലെ സൂക്ഷ്മശരീരത്തിലും ഊർജ്ജവാഹികളും ആയിരക്കണക്കിന് ഉപഊർജ്ജവാഹികളും ഉണ്ട്. യോഗശാസ്ത്രത്തിൽ ഇതിനെ നാഡികൾ എന്ന് പറയുന്നു. ശരീരത്തിന്റെ ജീവനും ആരോഗ്യവും നിലനിർത്തുന്ന പ്രാണ [Prana] ഒഴുകുന്നത് ഈ ഊർജ്ജവാഹികളിലൂടെയാണ്.

നമ്മുടെ ശരീരത്തിലെ നാഡികളുടെ അഥവാ ഊർജ്ജവാഹികളുടെ കേന്ദ്രമാണ് ആത്മീയ ചക്രങ്ങൾ അഥവാ ഊർജ്ജ കേന്ദ്രങ്ങൾ. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്നിവയാണ് പ്രധാന ചക്രങ്ങൾ [Major Chakras]. ഇവ കൂടാതെ ബിന്ദു വിസ്സർഗ്ഗം, താലുമൂലം തുടങ്ങിയ ലഘു ചക്രങ്ങളും [Minor Chakras] ധാരാളം ചെറു ചക്രങ്ങളും [Mini Chakras] ഉണ്ട്.

കുണ്ഡലിനി ശക്തി മൂലാധാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സുഷുമ്നാ നാഡിയിലൂടെ ഓരോരോ ചക്രങ്ങളിൽ സ്പർശിച്ച് , അവയ്ക്ക് ജീവൻ നല്കി മുകളിലേക്ക് പോയി സഹസ്രാര ചക്രത്തിൽ എത്തുന്നു. സഹസ്രാരത്തിൽ നിന്ന് ആജ്ഞാ ചക്രത്തിലേയ്ക്കും ബിന്ദുവിസ്സർഗ്ഗത്തിലേയ്ക്കും ലലനാ ചക്രത്തിലേയ്ക്കും എത്തിക്കുമ്പോൾ അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകുന്നു.

സഹസ്രാര ചക്രം ആയിരം ഇതളുകളുള്ള ഒരു താമരയാണ്. ഓരോ ഇതളിനും പതിനാറു കലകൾ വീതമുണ്ട്. പുരാണങ്ങളിൽ ചൈതന്യശക്തിയുടെ അളവുകോൽ 'കല' ആയിരുന്നു. പാറകൾ, ലോഹം മറ്റ് ജഡമായ പദാർത്ഥങ്ങൾ എന്നിവയിൽ ഒരു കലയും, സസ്യങ്ങളിൽ രണ്ട് കലകളും, മൃഗങ്ങളിൽ മൂന്ന് മുതൽ നാല് കലകൾ വരേയും, സാധാരണ മനുഷ്യരിൽ അഞ്ചു കലകളും, ആത്മീയമായി ഉന്നതിയിൽ നിൽക്കുന്നവർക്ക് ആറ് കലകളും, സിദ്ധൻമാർക്ക് ഏഴ് കലകളും, ഏറ്റവും ഉന്നതമായ നിലയിൽ എത്തിയ മഹർഷിമാരിലും പുണ്യവാളൻമാരിലും 8 കലകൾ വീതവും വികസിക്കും.

മനുഷ്യശരീരത്തിനു എട്ട്‌ കലകൾക്കപ്പുറം താങ്ങുവാൻ കഴിയില്ല. അവതാരങ്ങൾക്ക് സാത്വികമായ മറ്റൊരു ശരീരമാണുള്ളത്. ഒൻപത് കലകൾ വരെ വികസിപ്പിക്കുവാൻ കഴിയുന്നവർ ദൈവമായി മാറുന്നു. നരസിംഹാവതാരം 9 കലകൾ വരെ വികസിപ്പിച്ചിരുന്നു. അംശാവതാരങ്ങൾക്ക് കലകൾ കുറവായിരിക്കും. ശ്രീരാമന് 14 കലകൾ വരെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് കലകൾ ആയ 'പരിപൂർണയും', 'സ്വരുപവസ്ഥിതും' ഇല്ലായിരുന്നു. പൂർണാവതാരമായ ശ്രീകൃഷ്ണനിൽ 16 കലകളും വികസിച്ചിരുന്നു.

അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ അഞ്ചു കലകൾ ആണ് മനുഷ്യർക്കുള്ളത്. അതിശയിനി, വിപരിനഭിനി, സംക്രമിനി തുടങ്ങിയ മൂന്ന് കലകൾ കൂടി യോഗചര്യകൾ കൊണ്ട് മനുഷ്യർക്ക്‌ വികസിപ്പിക്കാൻ കഴിയും.

പ്രഭവി, കുന്തിനി, വികാസിനി,മര്യാദിനി, സംഹ്ളദിനി, ആഹ്ളാദിനി, പരിപൂർണ, സ്വരുപവസ്തിത് തുടങ്ങിയവയാണ് ബാക്കിയുള്ള എട്ട് കലകൾ. സഹസ്രാരത്തിലെ 16 കലകൾ എന്നുപറയുന്നത് മസ്തിഷ്കത്തിലെ 16 ഭാഗങ്ങൾ തന്നെയാണ്.

1.Cerebrum, 2. Cerebellum ,3. Medulla Oblongata, 4. Pons , 5.Midbrain, 6. Corpus Callosum , 7. Corpus Striatum, 8.Pituitary Gland, 9. Pineal Gland, 10. Thalamus, 11. Hypothalamus, 12. Subthalamus, 13. Metathalamus ,14. Epithalamus,15. Choroid plexus ,16.ventricles. ഇവയാണ് 16 ഭാഗങ്ങൾ. ചൈതന്യശക്തിയുടെ അളവുകോലായ 'കലയും' ഇതുതന്നെ.

ESP (Extra Sensory Perception) വികസിക്കണമെങ്കിൽ ഈ പറഞ്ഞ ഭാഗങ്ങൾ ഊർജ്ജസ്വലമാകണം. കുണ്ഡലിനിശക്തി മൂലാധാരത്തിൽ നിന്ന് ഓരോ ആധാരങ്ങളേയും ഉണർത്തി സഹസ്രാര ചക്രത്തിൽ എത്തുമ്പോൾ ഈ കലകളും സജീവമായി തുടങ്ങും.

കുണ്ഡലിനിയെ ചലിപ്പിച്ച് സഹസ്രാര പത്മത്തിലുള്ള ആയിരം ഇതളുകളേയും വിരിയിക്കുന്ന അവസ്ഥ ഏറ്റവും സന്തോഷകരവും നിർവൃതിദായകവും മറ്റു സർവ്വ ചിന്തകളിൽ നിന്നുള്ള മോക്ഷവും, പരമമായ മുക്തിയിലേക്കു കൊണ്ടുപോകാൻ കഴിവുള്ളതുമാണ്.

Eagle ~ Dr. APJ ABDUL KALAM

ഗുരു

RAMANA MAHARSHI

അഗ്നിച്ചിറകില്‍ അബ്ദുള്‍ കലാം

അഗ്നിചിറകുകളിലൂടെ ഭാരതീയ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച വ്യക്തിത്വം, ഭാരതത്തിന്‍റെ മിസൈല്‍ പുത്രന്‍, മുന്‍ രാഷ്ട്രപതി,എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് എ പി ജെ അബ്ദുള്‍ കലാം എന്ന അവുള്‍ പക്കിര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാമിന്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ കലാം രാജ്യത്തിന് നല്‍കിയിട്ടുളള സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. ഇന്ന് എണ്‍പത്തിമൂന്ന്‍ വയസ്സ് തികയുന്ന അബ്ദുള്‍ കലാമിന്‍റെ കടന്നു പോയ ജീവിതം സംഭവ ബഹുലമാണ്.

1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരം ജില്ലയില്‍ രാമനാഥപുരം എന്ന ഗ്രാമത്തിലാണ് കലാമിന്‍റെ ജനനം. അച്ഛന്‍ ജൈനുലബ്ദിന്‍ കടത്തുവളളം തുഴച്ചില്‍ക്കാ രനായിരുന്നു. നന്നേ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിലൂടെയാണ് കലാമിന്‍റെ ബാല്യം കടന്നുപോയത്. അതിനാല്‍ തീരെ ചെറുപ്പത്തില്‍ തന്നെ പത്രം വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടെണ്ടി വന്നു. ഇടയ്ക്കിടെ അച്ഛനെ സഹായിക്കുവാന്‍ കടത്തു വളളവും തുഴഞ്ഞിരുന്നു ആ കൊച്ചു ബാലന്‍.

ഗ്രാമത്തിലെ സ്കുളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കലാം സെന്റ് ജോസഫ്സ് കോളേജ് തിരുച്ചിറപ്പളളി, മദ്രാസ് യുണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഉന്നതബിരുദം കരസ്ഥമാക്കി. 1960-ല്‍ ഡി ആര്‍ ഡി ഒ-ല്‍ ചേര്‍ന്നതാണ് കലാമിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ആ കരിയരിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ആര്‍മിക്കായി ഒരു ചെറിയ ഹെലികോപ്ടര്‍ ഡിസൈന്‍ ചെയ്ത് ഈ യുവാവ്‌ ജനശ്രദ്ധ നേടിയിരുന്നു. 1970 ല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ. എസ്. ആര്‍. ഒ യില്‍ കാലെടുത്തു വച്ചു. ഐ. എസ്. ആര്‍. ഒ യുടെ പ്രധാന പദ്ധതികളായ രോഹിണി-1, പ്രൊജക്റ്റ്‌ വാലിയന്റ് എന്നീ പദ്ധതികളില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. ഇന്ത്യയുടെ യുദ്ധ ആവശ്യമിസൈലുകളായ അഗ്നി, പ്രിഥ്വി എന്നിവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ കലാം ലോക ശ്രദ്ധ നേടി.

ശാസ്ത്ര സാങ്കേതിക രംഗത്ത് ഭാരതത്തിനു എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ സമ്മാനിച്ച കലാം, 2002 ജൂലൈ 25 നു ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി. ജെ. പി ആണ് അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കിയത്. കോണ്ഗ്രസ് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട്‌ പിന്തുണ നല്‍കി. രാജ്യത്തെ ഇടതു പാര്‍ട്ടികള്‍ മലയാളി കൂടിയായ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ഥി. ആക്കിയങ്കിലും കൊളീജിയം സംവിധാനത്തിലുടെ നടന്ന തിരഞ്ഞെടുപ്പില്‍ കലാം വന്‍ ഭുരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുളള അഞ്ചു വര്‍ഷക്കാലം രാജ്യം കണ്ടത് കര്‍മ്മ നിരതനായ ഒരു രാഷ്ടപതിയെയായിരുന്നു.

യുവാക്കളെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിലും, മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും കിട്ടിയ അവസരം കലാം നന്നായി വിനയോഗിച്ചു. ഇന്ത്യയില്‍ രാഷ്‌ട്രപതി എന്നത് വെറും ഒരു റബ്ബര്‍ സ്റ്റാമ്പ്‌ പദവിയാണന്നു പ്രസംഗിച്ചു നടന്നവര്‍ക്ക് താക്കീതു നല്കുന്നതായിരുന്നു ആ അഞ്ചു വര്‍ഷക്കാലം. 2007 ല്‍ കാലാവധി അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരവസരം കു‌ടി നല്കണമെന്ന് അന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ദൌര്‍ഭാഗ്യവശാല്‍ അന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ ചേക്കേറിയിരുന്ന സോണിയാഗാന്ധിയുടെ നേതൃ ത്വത്തിലുള്ള കോണ്ഗ്രസ്സ് അതിനു തയാറായില്ല. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്ക്കുന്ന തല്‍പ്പരകക്ഷികളെ രാഷ്ട്രപതി ഭവന്‍റെ താക്കോല്‍ ഏല്പ്പിക്കാനായിരുന്നു ഭരണകൂത്തിനു താത്പര്യം. രാഷ്ട്രപതി സ്ഥാനത്ത്‌നിന്ന് വിരമിച്ച ശേഷവും രാഷ്ട്ര സേവന പ്രവര്‍ത്തനങ്ങളില്‍ കലാംജി നിറഞ്ഞു നില്ക്കുന്നു.

2020 ല്‍ ഇന്ത്യയെ ലോകോത്തര രാഷ്ട്രമാക്കുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുവാനുളള ശ്രമത്തിലാണ് 83 കാരനായ കലാം. ഇതങ്ങനെ യഥാ ര്ത്ഥ്യം ആക്കുവാന്‍ കഴിയും എന്ന് ‘ഇന്ത്യ 2002’ എന്ന തന്‍റെ പുസ്തകത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കലാമിന്‍റെ ജീവിതകഥ വിവരിക്കുന്ന ‘അഗ്നിച്ചിറകുകള്‍’ എന്ന പുസ്തകം ലോക ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്‍റെ നന്മക്കായി കുടുംബ ജീവിതം പോലും ഉഴിഞ്ഞുവച്ച് അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത അനശ്വര വ്യക്തിത്വത്തിന് ഈ പിറന്നാള്‍ ദിനത്തില്‍ ദീര്‍ഘായുസ് നേരാം.

29/10/2014

ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ - കെ.സദാനന്ദൻ വൈദ്യർ

ചരിത്രകാരൻ അനശ്വരനല്ല .... അയാൾ ചരിത്രത്തിന്റെ ദ്രിക്സാക്ഷിയുമല്ല . പല ചരിത്രകാരൻ മാരും പലരും ബൗധിക തീവ്രവാദം വഴി കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ - സമുദായത്തെ പല ചരിത്രവും അടിച്ചേൽപ്പിച്ചു നിഷ് പ്രഭ മാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . 

നഗമയ്യ - പദ്മനാഭ മേനോൻ - ഡോക്ടർ തഴ്സ്റ്റണ്‍ - ഇ
ളംകുളം കുഞ്ഞൻ പിള്ള - കെ സദാനന്ദൻ വൈദ്യർ - തുടങ്ങിയ ചരിത്രകാരൻ 'ചേകവ ചരിത്രത്തെ' കുറിച്ച് വിലപ്പെട്ട അറിവുകൾ പകർന്നു തന്നിട്ടുണ്ട് . ചേകവരുടെ സ്ഥിതി മുൻകാലങ്ങളിൽ തിളക്കമാർന്നതായിരുന്നു. തിരുവിതാംകൂറിന്റെ പിതാവായ മാർത്താണ്ഡവർമ്മ യാണ് തിരുവിതാംകൂറിൽ ബ്രഹ്മണാധിപധ്യം അരക്കിട്ടുറപ്പിച്ചത്. മതിലകം രേഖകളിൽ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആദരണീയ സ്ഥാനങ്ങൾ ചേകവന്മാർ വഹിച്ചിരുന്നതായി കാണാം. കേരളം - തമിഴ്നാട്‌ - കർണാടകം - ശ്രീലങ്ക - ആന്ധ്ര എന്നിവിടങ്ങളിലെ പ്രബല ജനതയാണീവർ. ധനം കൊണ്ടും, വിദ്യ കൊണ്ടും, കായികബലം കൊണ്ടും, പ്രാബല്യം നേടിയ ധാരാളം ഈഴവ തറവാടുകൾ ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നത്‌ കാണാം. ഈ അവസരത്തിൽ കെ സദാനന്ദൻ വൈദ്യർ രചിച്ച 'ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ' - എന്ന ചരിത്ര പുസ്തകത്തിലേക്ക് ഒന്ന് നോക്കാം.

മാർത്താണ്ഡവർമ്മ 1729 - നും, 1758 - നും മദ്ധ്യേയുള്ള കാലയളവിലാണല്ലോ തിരുവിതാംകൂർ സ്ഥാപിക്കുന്നത്. തിരുവിതാംകൂർ സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. തിരുവിതാംകൂർ കായംകുളം അക്രമിക്കുംപോൾ ഡിലനോയിക്ക് ഒപ്പം പട നയിച്ചത് 'രണകീർത്തി ചേകവരായിരുന്നു'. കായംകുളം രാജാവിന്റെ പട തലവൻ ചേകവരായ' പത്തീനാഥപണിക്കർ' ആയിരുന്നു. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ഇവർ രണ്ടുപേരും അടുത്ത ബന്ധുക്കൾ ആണെന്നുള്ളതാണ്. 'രണകീർത്തി' യുടെ നേതൃത്വത്തിൽ കായംകുളം കീഴ്പ്പെടുത്തിയപ്പോൾ കായംകുളം രാജാവിന്റെ പട തലവൻ സ്വന്തം രാജ്യം രക്ഷിക്കാനാവാതെ 'പത്തീനാഥപണിക്കർ' സ്വന്തം വാൾ ശരീരത്തിൽ കുത്തിഇറക്കി ആത്മാഹൂതി ചെയ്തു. ഇദ്ദേഹത്തെ 'വാറണപള്ളി തറവാട്ടിൽ' യോഗീശ്വരനായി കുടിഇരുത്തി ആരാധിക്കുന്നു. 1758 - ൽ തന്റെ 52 - ആം വയസിൽ മാർത്താണ്ഡവർമ്മ നാടുനീങ്ങി. മാർത്താണ്ഡവർമ്മക്ക് ശേഷം 1758 -ൽ ഭരണമേറ്റ കാർത്തിക തിരുന്നാൾ രാമവർമയുടെയും സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. മരണ ഭയം ഇല്ലാത്തവരും സത്യത്തെ മുറുകെ പിടിക്കുന്നവരുംമായിരുന്നു ചേകവന്മാർ. 1798 -ൽ കാർത്തിക തിരുന്നാൾ രാമവർമ നാടുനീങ്ങി. തുടർന്ന് 16 വയസിൽ അധികാരത്തിൽ വരുകയും 29 വയസിൽ നാട് നീങ്ങുകയും ചെയ്ത ബാലരാമവർമ്മ ദുർബലനും അപ്രാപ്ത്തനും ആയിരുന്നു. അദ്ദേഹം ഉപദേശകൻ ഉതിയേരി ജയന്തൻ നമ്പൂതിരിയുടെ ഏഷണിയിൽ പെട്ട് രാജാ കേശവദാസനെ ദളവ സ്ഥാനത്തുനിന്നും മാറ്റി. പകരം ജയന്തൻ നമ്പൂതിരി ദളവ സ്ഥാനത്തു വന്നു. രണ്ടു മാസം മാത്രമേ ഇദ്ദേഹം ദളവ സ്ഥാനത്തു ഇരുന്നൊള്ളൂ. പ്രത്യേക നികുതിക്കുവേണ്ടി ജയന്തൻ നമ്പൂതിരി കൈകൊണ്ട ക്രൂ രതകൾ കാരണം വേലുത്തമ്പി വൻ പ്രക്ഷോപം തുടങ്ങി. അതിന്റെ ഫലമായി ജയന്തൻ നമ്പൂതിരിയെ ദളവ സ്ഥാനത്ത്‌ നിന്ന് മാറ്റി നാടുകടത്തി. അങ്ങനെ 1801 - ൽ വേലുത്തമ്പി തന്റെ 36 വയസിൽ ദളവയായി. ഉണ്ണിആർച്ചയുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ടിപ്പു സുൽത്താനെ വധിച്ചതോടെ തിരുവിതാംകൂറിന്റെ ശത്രു ഭയം നീങ്ങി. വേലുത്തമ്പി ദിവാനായി എത്തിയതോടെ തിരുവിതാംകൂറിന്റെ സൈന്യത്തിൽ നിന്നും ചേകവന്മാരെ മുഴുവൻ പിരിച്ചുവിട്ടു. പകരം നായന്മാരെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. അങ്ങനെ വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ സൈന്യത്തെ നായർ സൈന്യമാക്കി മാറ്റി. പിന്നെ സർക്കാർ ചിലവുകൾ വെട്ടി കുറയ്ക്കാനായി ഒരു പദ്ധതി വേലുത്തമ്പി നടപ്പാക്കി. ഇതിന്റെ ഭാഗമായി നായർ സൈന്യത്തിന്റെ ശമ്പളം വെട്ടി കുറച്ചു. അതിൽ നായർ പടയാളികൾ തമ്പിക്ക് നേരെ തിരിഞ്ഞു. അവർ വേലുതമ്പിക്കെതിരെ ലഹള തുടങ്ങി. അവർ രാജ കൊട്ടാരം ആക്രമിച്ചു. അങ്ങനെ ഗതി മുട്ടിയ അവസ്ഥയിൽ വേലുത്തമ്പി ലഹളക്കാർക്കെതിരെ കഠിന ശിക്ഷ നൽകണ മെന്നാവശ്യവുമായി 'റസിഡന്റ് മെക്കാളെ പ്രഭുവിനെ' ശരണം പ്രാപിച്ചു. മെക്കാളെയാകട്ടെ ആ സമയം നന്നായി ഉപയോഗിച്ച് - കമ്പനി സൈന്യത്തെ അയച്ചു ലഹള അടിച്ചമർത്തി. ഇതോടെ മെക്കാളെ വേലുത്തമ്പിക്ക് മേലുള്ള പിടി മുറുക്കി. തിരുവിതാംകൂറിനെ കമ്പനിക്കു അടിമയക്കുംവിധം റസിഡന്റ് മെക്കാളെ മോന്നോട്ടുവെച്ച ഉടമ്പടി ബാലരാമവർമ്മ മഹാരാജാവിനെ കൊണ്ട് വേലുത്തമ്പി നിർബന്ധ പൂർവ്വം ഒപ്പ് വപ്പിച്ചു. ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം തിരുവിതാംകൂറിൽ ഏതു നിയമം കൊണ്ടുവരാനും-തിരുവിതാംകൂറിനെ കമ്പനിക്കു എപ്പോൾ വേണ മെങ്കിലും ഏറ്റെടുക്കാ വുന്നതുമായ അവസ്ഥ കൈവന്നു. കൂടാതെ തിരുവിതാംകൂറിന്റെ രക്ഷക്കായുള്ള കമ്പനി പട്ടാളത്തിന് ചിലവിനായി പ്രതി വർഷം 4 ലക്ഷം ഏന്നുള്ളത് 8 ലക്ഷമായി കൂട്ടി. കൂടാതെ വേലുത്തമ്പി യുടെഏല്ലാ തീരുമാനങ്ങളും റസിഡന്റ് മെക്കാളെ റദ്ദു ചെയ്യാൻ തുടങ്ങി. ഒടുവിൽ സിഡന്റ് മെക്കാളയെ ചതിവിൽ വധിക്കാൻ വേലുത്തമ്പി പദ്ധതി തയാറാക്കി. അതിനായി മെക്കാളയോട് പകയുളള പാലിയത്തഛനെ കൂട്ട് പിടിച്ചു. രണ്ടു പേരും സൈന്യവുമായി റസിഡന്റ് മെക്കാളെ താമസിക്കുന്ന ബോൾഗാട്ടി പാലസിൽ രാത്രി കടന്നു കയറി. എന്നാൽ അവർക്ക് റസിഡന്റ് മെക്കാളെയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവർ കമ്പനിക്കു നേരെ തിരുവിതാംകൂറിന്റെ അറിവോ സമ്മതമോ കൂടാതെ യുദ്ധം തുടങ്ങി. തുടർന്ന് വേലുതമ്പിയെ ദിവാൻ സ്ഥാനത്തുനിന്ന് മഹാരാജാവ് പുറത്താക്കി പുതിയ ദിവാനെ നിയമിച്ചു. വേലുത്തമ്പിയെ പിടിച്ചു കൊടുക്കുന്നവർക്ക്‌ അൻപതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. യുദ്ധത്തിൽ വേലു തമ്പിയുടെ ആൾകാർ പരാജയ പെട്ടു. തമ്പിയും അനുജനും രക്ഷാസ്ഥാനം തേടി ഓടി. 

തിരുവിതാംകൂർ സൈന്യത്തിൽനിന്നും വേലുത്തമ്പി പിരിച്ചു വിട്ടിരുന്ന 'ചേകവപടയെ' ബ്രിറ്റീഷ് ഈസ്റ്റിന്ത്യ കമ്പനി അപ്പാടെ അവരുടെ സൈന്യ ത്തിലേക്ക് ചേർത്തിരുന്നു. ഈ ചേകവ പടയെയാണ് കമ്പനി വേലുത്തമ്പിയെ പിടിക്കാൻ നിയോഗിച്ചത്. അവർ തമ്പിയെ പിൻതുടർന്ന് 'മണ്ണടി ക്ഷേ ത്രത്തിൽ' എത്തി. ക്ഷേത്ര പൂജാരിയുടെ വീട്ടിൽ അനുജൻ പദ്മനാഭൻ തമ്പിയോടൊപ്പം ഒളിച്ചിരുന്ന വേലുത്തമ്പി 'ചേകവ പട' വീട് വളഞ്ഞതറിഞ്ഞു ആത്മഹത്യ ചെയ്തു. അത് 1809 - മാർച്ച്‌ - 29 - നായിരുന്നു . തമ്പിയുടെ അനുജൻ പദ്മനാഭൻ തമ്പി 'ചേകവ പടക്ക്' കീഴടങ്ങി. 1809 ഏപ്രിൽ 9 - നു കൊല്ലം ഹസൂർ കച്ചേരി വളപ്പിലെ മരത്തിൽ പദ്മനാഭൻ തമ്പിയെ പരസ്യമായി തൂക്കി കൊന്നു. ഇതിൽ നിന്നും ഈഴവന്മർ തിരുവിതാംകൂർ ഭരണത്തിൽ നിന്നും എന്ന് മുതൽക്കാണ്‌ - ഏങ്ങിനെയാണ്‌ പുറത്തായതെന്നും - ആരാണ് പുറത്താക്കിയതെന്നും മനസിലാക്കാം.

എന്നാൽ 1888 - മുതൽ ഈഴവരുടെ ഉയർത്തെഴുനേൽപ്പിന്റെ കാലമാണ്. ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്തു നടത്തിയ ശിവ പ്രതിഷ്ട മഹാ ദീപസ്തംഭമായി. സംഘടിത ബലം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് അയിത്തം. അത് സംഘടിത ബലം കൊണ്ട്തന്നെ മാറും എന്ന ഗുരു വചനം ഉൾക്കൊണ്ട്‌ 1903 - ൽ സ്ഥാപിതമായ എസ് എൻ ഡി പി യോഗത്തിൽ അണിനിരന്ന ഈഴവർ അവർക്ക് കൈവിട്ടുപോയതെല്ലാം ഒന്നൊന്നായി പിടിച്ചു വാങ്ങാൻ തുടങ്ങി.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജന സമൂഹം ഇവരാണ്. " സംഘടിച്ചു ശക്തരകുക - വിദ്യ കൊണ്ട് പ്രബുദ്ധരാകുക " - എന്ന ഗുരുദേവ വചനം സിരസ്സാ വഹിച്ച് നമുക്ക് ഒറ്റകെട്ടായി മുന്നോട്ടു നീങ്ങാം. "ഗുരു ചരണം ശരണം". 

[" ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ " - വർക്കല നളന്ദ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. വില - 70 രൂപ. തിരുവനന്തപുരം ഗുരു ബുക്സിൽ പുസ്തകം ലഭിക്കും. ഗുരു ബുക്സ് ശിവബാബുവിന്റെ ഫോണ്‍ - 9633438005.]

അച്ഛന്‍

അമ്മെ ഞാൻ ഇറങ്ങുന്നു ഫ്രെണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് .."

എടാ അച്ഛനോട് യാത്രപറഞ്ഞ്‌ ഇറങ്ങെടാ .."

ഹും എന്തിന്..? എത്രനാളായി ഒരു ബൈക്ക് വാങ്ങിത്തരാൻ പറയുന്നു, നല്ലൊരു മൊബൈൽ വാങ്ങിത്തരാൻ പറയുന്നു, ഫ്രെണ്ട്സുകളുടെ ഇടയിൽ ഞാൻ മാത്രമേ ഇങ്ങനുള്ളൂ അല്ലെങ്കിൽ ആ പഴയ ലൂണ ഒഴിവാക്കി പുതിയ വേറെയൊരെണ്ണം വാങ്ങിക്കൂടെ,  നാണക്കേടാ ഇന്നത്തെ കാലത്ത് ......"


"അങ്ങനെയൊന്നും പറയല്ലെടാ മോനെ ,അച്ഛനു വിശമമാകും .."

ഓ സാരല്യ ... 

അവന്റെ അച്ചന്റെ പ്രിയപെട്ടതായിരുന്നു ആ പഴയ ലൂണ സ്കൂട്ടർ, അത് പിതാവ് അദ്ദേഹത്തിന്റെ സമ്മാനിച്ചതായിരുന്നു ..

അവൻ പുറത്തേക്ക് ഓടി ഇറങ്ങി , രാജു എന്നാണു പേര് ഇപ്പോൾ എന്ട്രൻസ് എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുകയാണ്, അച്ഛന് ഒരു പലചരക്ക് കടയുണ്ട്, അതാണ്‌ ഏക വരുമാനം, അമ്മ വീട്ടിലെ വിളക്കും, കഷ്ടതയും കടവും കൂടെയുമുണ്ട് ...!!!

മകൻ പോയപ്പോൾ അച്ഛൻ ചോതിച്ചു : " അവൻ എങ്ങോട്ടാടി പോയത് ...?

"അറില്യ എങ്ങൊട്ടെന്നു ,നിങ്ങളോട് പറയാൻ പറഞ്ഞപ്പോൾ അവൻ പഴയ പല്ലവിതന്നെ ബൈക്കും മൊബൈലും ..."

അച്ഛൻ പുറത്തേക്ക് പോയി , അങ്ങാടിയും കഴിഞ്ഞു യാത്രചെയ്തു ഒരു സുഹൃത്തിന്‍റെ അടുക്കലേക്ക് തന്റെ ലൂണയുമയി , പോകുംവഴി അതാ സമ്പന്ന കുടുമ്പത്തിലെ മക്കളോടൊപ്പം രാജുട്ടൻ നില്ക്കുന്നു, അച്ഛൻ അടുത്തേക്ക് പോയി ..

ഇതുകണ്ട് നിന്ന രാജുവിന് ഒരുമടി മുണ്ടും പഴയ ഷർട്ടുമിട്ട ഇവരെ എന്റെ അച്ഛൻ ആണെന്ന് അവരോടു പറയാൻ ..

മോനെ ഇവരൊക്കെ നിന്റെ സുഹുര്ത്തുക്കലാണോ ..?

ഹ്മ്

ഹു ഈസ്‌ ദിസ്‌ രാജൂ , കൂട്ടത്തിൽ ഒരുത്തൻ ചോതിച്ചു.

അവനൊന്നും മിണ്ടിയില്ല അവൻ പോകാൻ അവരോടു തിടുക്കം കൂട്ടി , മുഴുവൻ യൊ യൊ മൊഞ്ചന്മാർ, ബൈക്കിനോടുള്ള അവന്റെ കമ്പം ഒരു അമർഷത്തോടെ മുഖത്തു വെളിവായതായി അച്ഛനുതോന്നി ..

മറുപടിയൊന്നും പറയാതെ നീങ്ങി , അതിനിടയിൽ രാജു പറയുന്നത് അച്ഛൻ കേട്ടു : " ഇത് ഞങ്ങടെ വീട്ടിനടുത്തുള്ള ആളാ .."

ഹ്മ് നീ സൂക്ഷിച്ചോ വയസ്സനാ , സൂകേട്‌ പയ്യന്മാരുടെ മേൽ കാണിക്കും ..."

കൂട്ടച്ചിരി മുഴങ്ങി ,രാജു ഒന്നും മിണ്ടിയില്ല ,പൊട്ടാറായ ഹവായി വലിച്ചുകൊണ്ട് അച്ഛൻ നേരെ ലൂണയിൽ മടങ്ങി.. മനസ്സിൽ വേതനയും പേറി മൌനത്തോടെ...

എക്സാമിൽ മാർക്ക് ലഭിച്ചു, എന്ജിനീയറിംഗ് തിരഞ്ഞെടുത്തു, ഉന്നത പഠനത്തിനു ബംഗ്ലൂരിലെക്ക് അയച്ചു അവനെ , പല വിഷമങ്ങൾ പേറിയിട്ടും അവനു കാശൊക്കെ അയച്ചുകൊടുത്തു , വീട്ടിലേക്കു വിളിക്കുമ്പോൾ അമ്മയോടെ സംസാരിക്കുകയുള്ളൂ , അച്ഛനോട് ഒരുതരം അലസത ...

പഠനകാലത്തിന്റെ അവസാന ദിനങ്ങളും കഴിഞ്ഞു, വർഷങ്ങൾ നിമിഷനേരംപോലെ കടന്നുപോയി, തനിക്കു നല്ലൊരു സ്മാർട്ട് മൊബൈൽ പോലും നൽകാതിരുന്ന അച്ഛനോട് രാജുവിന്റെ മനസ്സ് കുത്തി കുത്തി ചോതിച്ചുകൊണ്ടിരുന്നു, കോളേജിൽ സഹപാടികളുടെ കൈകളിൽ കണ്ടിരുന്ന വിവിധ തരത്തിലുള്ള മൊബൈലുകളും ബൈകുകളും അവനെനോക്കി പല്ലിളിച്ചു കാണിക്കുന്നപോലെ തോന്നി.

കോളേജിൽ തന്നെ അച്ഛൻ കാണാൻ വരുമ്പോളൊക്കെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ചു സംസാരിക്കരില്ലായിരുന്നു, ന്യൂ ജനറേഷന്‍ ആണ് കാരണം , അച്ഛൻ ഫാഷൻ അല്ലല്ലോ, അറു പഴഞ്ചൻ... 4 മാസത്തെ ലീവിന് നാട്ടിലേക്ക് വരുന്ന വഴി, ട്രെയിൻ യാത്രയായിരുന്നു ... സമയം അർദ്ധ രാത്രി ...

അതിൽ തന്റെ അതെ പ്രായമുള്ള ഒരു പയ്യൻ തന്റ്റെ നേരെ മുന്നിലുള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു, അവൻ കരയുന്നുണ്ടായിരുന്നു, മൊബൈൽ എടുത്ത് നിരന്തരം കോൾ ചെയ്യുന്നു, നിഷ്കളങ്കമായ അവന്റെ മുഖത്തുള്ള വിഷമം അവനെയും തളർത്തി കളഞ്ഞു ...

രാജു അവസാനം അവനോടു ചോതിച്ചു: "ഞാൻ കുറേനേരം നിന്നെ ശ്രെദ്ധിക്കുന്നു, നീ എന്തിനാ ഇങ്ങനെ കരയുന്നത്, എന്താ കാരണം ...?

അവൻ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു :

"എന്നെ പിക് ചെയ്യാൻ അച്ഛനാണ് വരാറുള്ളത് എല്ലായ്പോഴും. ഞാൻ വരുന്നുണ്ട് എന്ന് അറിഞ്ഞു എന്റെ അച്ഛൻ വീട്ടില്നിന്നും റെയിൽവേ സ്റ്റഷനിലെക്ക് യാത്ര തിരിച്ചതാ, വരുന്ന വഴി ഒരു ലൊറിയുമായി അപകടത്തിൽ പെട്ടു എന്ന് അറിഞ്ഞു, അവൻ പൊട്ടി കരഞ്ഞു ...

എന്റെ അച്ഛൻ എനിക്ക് ജീവനാണ്, ഒരുപാട് കഷ്ടപ്പെട്ടാ എന്നെ പഠിപ്പിക്കുന്നത് , എന്റെ പഠനം അവസാനിക്കാൻ ആയതുകൊണ്ട് അച്ഛൻ എനിക്ക് പുതിയൊരു ബൈക്ക് വാങ്ങി തരാമെന്നു പറഞ്ഞു, വീട്ടിലേക്ക് വിളിക്കാറ് സുഹുര്തുക്കളുടെ ഫോണിലാ അധികവും അതുകൊണ്ട് നിനക്ക് നല്ലൊരു മൊബൈൽ ഈ അച്ഛൻ വാങ്ങിത്തരുന്നവരെ നീ ഈ അച്ഛനോട് ക്ഷമിക്ക് എന്നൊക്കെ പറഞ്ഞു എന്നെ എന്നും സമാതാനിപ്പിക്കുമായിരുന്നു, ഞാൻ ആവശ്യപെട്ടിരുന്നില്ല അതൊന്നും, കാരണം ഞങ്ങളുടെ അവസ്ഥ എനിക്ക് അറിയാം, അച്ഛന്റെ കഷ്ടപാടൊക്കെ എനിക്കറിയാം ,എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന എന്റെ അച്ഛൻ, ആഹ്, എനിക്ക് സഹിക്കാൻ പറ്റണില്ല .. അവൻ വിതുമ്പി ,..

ഇതുകേട്ടപ്പോൾ അവന്റെ മനസ്സൊന്നു പിടഞ്ഞു: "ദൈവമേ ഞാൻ എന്റെ അച്ഛന്റെ അവസ്ഥ മനസ്സിലാക്കിയില്ലല്ലോ, പലപ്പോളും കുറ്റ പ്പെടുത്തി ഒഴിവാക്കിയില്ലേ ഞാൻ, ഇങ്ങനൊരു മനസ്സ് എനിക്കെന്തേ ഇല്ലാതെ പോയത് , സുഹുര്ത്തുക്കളുടെ മുന്നില്പോലും ഈ ഞാൻ എന്റെ അച്ഛനെ...............?ബൈക്കിന്റെയും മൊബൈലിന്റെയും പേരിൽ ഞാനെന്റെ അച്ഛന്റെ അവസ്ഥ ഓർത്തില്ലല്ലോ ഒരിക്കൽപോലും...

അവൻ വീട്ടിലേക്ക് വിളിച്ചു, അവൻ ഒറ്റയ്ക്ക് തന്നെയാണ് ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകാറ്, ആരും വരണ്ടാന്നു പറയുമായിരുന്നു എപ്പോളും ...

"ഹലോ അമ്മെ ഞാനാ രാജൂ , അച്ഛനെവിടെ ..?

അച്ചൻ പുറത്ത് പോയിട്ട് കുറേ നേരമായല്ലോ, വിളിച്ചിട്ട് കിട്ടണില്ല്യ ..."

അവൻ ഫോണ്‍ കട്ട്‌ ചെയ്ത് അച്ഛനു വിളിച്ചു ...കിട്ടുന്നില്ല, 1 മണിക്കൂർ നേരത്തോളം നിരന്തരം ട്രൈ ചെയ്തു കിട്ടുന്നില്ല , അവന്റെ ഉള്ളൊന്നു പിടച്ചു , അവൻ നേരെ ഇരിക്കുന്ന അവനെയൊന്നു നോക്കി, കരഞ്ഞു തളര്ന്ന ആ കണ്ണിൽ രാജു തന്റെ അച്ഛന്റെ മുഖം കണ്ടു... ഹൃദയം ഭയത്തോടെ തുടിച്ചു ... എഴുന്നേറ്റ് വാതിലിന്റെ അരികിൽ ഇരുന്നു കുറേനേരം

ഒടുവിൽ സ്റ്റെഷൻ എത്തി വേഗം ഇറങ്ങി .. നടന്നു, അധികം ആളൊന്നുമില്ല അവിടെ, പുലർച്ച ആയിരുന്നു, ഒന്നുകൂടി അച്ഛന്റെ ഫോണിലേക്ക് വിളിച്ചു ,പക്ഷെ പതിവ് നിരാശതന്നെ... അമ്മയ്ക്ക് വിളിച്ചു പക്ഷെ അവിടെയില്ല, അവനു വല്ലാണ്ട് സങ്കടം വന്നു, ബാഗുമായി നടന്നു ...

അപ്പോളതാ ആ പൊട്ടാറായ ചെരുപ്പിൽ കയറി നിൽകുന്ന വിണ്ടു കീറിയ ആ പാതങ്ങൾ ...!!!

പത്രം വായിച്ചുകൊണ്ട് കോട്ടുവായി ഇട്ട് ഇരിക്കുന്നു അവന്റെ പൊന്നച്ചൻ ..!!!

അവൻ ഓടി അരികിലെത്തി എന്നിട്ട് ചോതിച്ചു:

" അച്ച്ചനെവിടാർന്നു എത്ര നെരാമായി ഞാൻ വിളിക്കുന്നു, ഫോണ്‍ കിട്ടുന്നില്ല ,

"ഓ അതോ, മോനെ ഇത് കേടായി നന്നാക്കാൻ കൊടുത്തതാ, ബാറ്ററി ഇല്ല, അമ്മ വിളിച്ചു കാണും കുറെ അല്ലെ .."

"അച്ഛൻ സാതാരണ വരാറില്ലല്ലോ പിന്നേതാ ഇന്നിങ്ങനെ .."

വാ പറയാം. അവനെ കൊണ്ടുപോയി ..

അപ്പോൾ പുറത്തു നിർത്തിയിട്ട ബൈകിൽ അവനെ ഇരുത്തി , എന്നിട്ട് പറഞ്ഞു: " ദാ മോനെ നീ ആശിച്ചപോലെ ഒരു ബൈക്ക്, നിനക്കുള്ളതല്ലേ എല്ലാം, ഈ അച്ഛൻ നിനക്ക് വേണ്ടിയല്ലെടാ ജീവിക്കുന്നേ, നീ വിഷമിക്കുമ്പോലും ദെഷ്യപ്പെദുമ്പൊലും നിന്റെ കുട്ടികാലം തന്നെയാ എനിക്ക് എപ്പോളും നിന്നിൽ കാണാൻ കഴിയുക ... ഇനി മോൻ വിഷമിക്കണ്ടാട്ടോ .."

അവർ യാത്രയായി, അച്ഛനായിരുന്നു ഓടിച്ചിരുന്നത്, പിറകിൽ രാജു തന്റെ കഴിഞ്ഞ നിമിഷത്തിൽ അനുഭവിച്ച ഭയത്തെയും സങ്കടത്തെയും അളന്നു നോക്കിയപ്പോൾ അവനു മനസ്സിലായി തന്റെ സ്വര്ഗത്തിന്റെ വാതിലുകൾ എവിടെയെന്നു... അവൻ അച്ഛന്റെ പിറകിൽ ചാരിയിരുന്നു, പൊടുന്നനെ കണ്ണു നിറഞ്ഞു...!!!

മാതാ പിതാക്കളുടെ അവസ്ഥ മനസ്സിലാക്കി അവരോടു പെരുമാറുകയും ഉള്ളതിൽ തൃപ്തി നേടി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുക എന്ന നന്മയുടെ സന്തേശം നിങ്ങള്ക്ക് സമര്പ്പിക്കുന്നു ...

ഇതുപോലെ പിതാവിന്റെ വിയര്പ്പിന്റെ വിലയറിയാതെ ന്യൂ മൊഞ്ചന്മാരും മൊഞ്ചത്തിമാരും ആയി അഴിഞാടുമ്പോൾ ഓർക്കുക അൽപമെങ്കിലും... ഇതവർക്കുകൂടി സമർപ്പിക്കുന്നു ...

അച്ഛന്റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...

ശുഭം

26/10/2014

Mannarassala Docu Fiction - BLUE RAIN CREATIONS

2013 ഓണം ദിനങ്ങളില്‍ സൂര്യ TV രണ്ട് ദിവസങ്ങളിലായി സംപ്രേഷണം ചെയ്ത "പാരമ്പര്യ വിശുദ്ധിയോടെ മണ്ണാറശാല" എന്ന ഞങ്ങളുടെ വിജയകരമായ ഡോക്കൂഫിക്ഷന്‍ പ്രിവ്യു.

16/10/2014

WORD OF THE GURU


While in Colombo , Gurudev asked a temple priest:

You are a vegetarian, I believe ?

Priest : Almost always 

Gurudev : That means now and then you can eat non - Veg 

Priest :True, but only when somebody offers

Gurudev : Say, you cannot resist the temptation 

Priest : Habits die hard 

Gurudev : Will you eat stones if somebody offers them ?

Hearing this, both laughed....

-- sivagiri masika --
july- september 2014 :

15/10/2014

അത്ഭുതങ്ങള്‍ സംഭവിക്കുന്നത്...

അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന്‍ കുടുക്ക) സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. ............നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ......... ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി...........................................

മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു............

"എനിക്കൊരു മരുന്ന് വേനം." ...........................

കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.

"പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ.".............................

"അതെന്തിനാ... ?"......................

ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി.
"മരുന്നിന്റെ പേരറിയുമോ,,,?"......................

സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു.
"അത്... മരുന്നിന്റെ പേര്... 'മിരക്കില്‍' ന്നാ. 'മിരക്കില്‍'..."
"എന്ത്.... എന്താ..."
അവള്‍ ആവര്‍ത്തിച്ചു.
"മിരക്കില്‍..."
അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു..
"മിരക്കില്‍... 'മിരക്കില്‍'ന്ന് തന്ന്യാ.."..............................

അയാള്‍ നിരാശയോടെ തലയാട്ടി.
"ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖമെന്നറിയുമോ...?"............................

അവളുടെ കുഞ്ഞുമുഖം വാടി.
"എനിക്കറിയില്ല... കാശ് കൊണ്ട്ന്നിറ്റ്ണ്ട്. ദാ..."
തൂവാലയില്‍ പെതിഞ്ഞുകൊണ്ടുവന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു.
"മതിയായില്ലെങ്കി... ഇന്നീം കൊണ്ട്‌രാം "..........................

അയാള്‍ സഹതാപത്തോടെ ചിരിച്ചു.
"നോക്കൂ കുട്ടീ... ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല... മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല... എനിക്കൊന്നും ചെയ്യാനില്ല. "..........................

അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.......................

അതുവരെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നടന്നുവന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നുകൊണ്ട് ചോദിച്ചു.

"സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം. ആദ്യം ആര്‍ക്കുവേണ്ടിയാണ് ഈ മരുന്നെന്ന് പറയണം.".............................

"എന്റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ... ".....................

"എന്താണ് ചേട്ടന്റെ അസുഖം...?"..................

"അറിയില്ല... എന്തോ.. വെല്ല്യ അസുകാന്നാ ഡോക്ട്ടറ് പറഞ്ഞെ....".......................

"ആണോ... മോള്‍ക്ക് ഈ മരുന്നിന്റെ പേര് ആരാ പറഞ്ഞുതന്നത്.?"......................

"ഡോക്ട്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വള്ളോന്നാ ഡോക്ട്ടറ് പറഞ്ഞെ..."

അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു.

"മോളൂനെപോലെ മിടുക്കികുട്ടികള്‍ കരയാന്‍ പാടില്ല... എവിടെയാ മോളൂന്റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്..?"

"ദാ... അവിടെയാ..."........................

"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം... വരൂ.."...........

ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. 

മാതാപിതാക്കളില്‍നിന്നും, പത്തുവയസ്സുള്ള, അസുഖബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍പോലും രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി........ സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും........ അതുവരെയുള്ള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു. നഴ്‌സിനോടു സംസാരിച്ചതിനുശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു...................................

അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു. പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിയുകയായിരുന്നു.......... പെണ്‍കുട്ടിയുടെ സഹോദരന്റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. .......................

മടങ്ങി പോകുന്നതിനുമുന്‍പ് അയാള്‍ തിരിച്ചുവന്ന്, ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു.......

"നിന്റെ കയ്യില്‍ എത്ര രൂപയുണ്ട്..."

അവള്‍ ഉടന്‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി. അദ്ദേഹം അത് സന്തോഷപൂര്‍വ്വം വാങ്ങി എണ്ണിനോക്കി. അറുപത്തിയെട്ടു രൂപ...............................

"കൃത്യമാണല്ലോ.. ഇത്ര തന്നെയാണ് ആ അത്ഭുതമരുന്നിന്റെ വില."
അവളുടെ കുഞ്ഞുമുഖം സന്തോഷത്താല്‍ തുടുത്തു. പിറ്റേ ദിവസം, അവളുടെ സഹോദരന്റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു............

അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്റേയും അനുഭവസമ്പത്തിന്റെയും പിന്‍ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി.................................

അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍നിന്നും ഈടാക്കിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പിനിന്നു.................................

"ദൈവമാണ് സാറിനെ ഇവിടെയെത്തിച്ചത്."..............................

"ആയിരിക്കാം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചുമിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്...... അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും. ആ വാചകം എന്തായിരുന്നെന്നോ... 'ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ' എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു...... കാത്തിരുന്നു. പക്ഷെ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി..... മിടുക്കി! ...

13/10/2014

The Story of Monty Roberts

I will tell you a story of my friend Monty Roberts. 

As he was a kid, his father as a horse trainer was moving from stable to stable, from ranch to ranch, training horses. Thus, the boy‘s school career was constantly interrupted. One day, when he was a senior, teacher asked him to write about what he wanted to be when he grew up. He did not hesitate a minute and wrote seven-page paper about his aim to be an owner of a horse ranch, he wrote many details and drew a location of buildings and stables and even a detailed house plan. 

Two days later he received his paper back with letter „F“ on the front page. After class he came to teacher and asked: „Why did I receive an F?“. The teacher responded: „This dreams is so unrealistic for a boy like you, who has no money, no resources and who comes from itinerant family. There is no possibility that you will reach your great goals one day.“ Then the teacher offered to rewrite the paper with more realistic attitude. 

The boy went home and asked his father, how should he act. The father answered: „This decision is very important for you. So you have to make your own mind on this“. 

After several days the boy brought the same paper to his teacher. No changes were made. He said: „Keep the F and I will keep my dream“. 

Now Monty Roberts owns 4,000-square-foot house in the middle of 200-acre horse ranch and he still has that school paper, which now is framed over the fireplace. 

Remember, you have to follow your heart and never let anyone to steal your dreams.

എന്താണീ അഗ്നിഹോത്രം ?,,, എന്തിനാ ഇതു ചെയ്യുന്നത് ?,,,

പൊതുവെ എനിക്ക് വരുന്ന ഫോണ്‍ കോളുകളിൽ എന്നും കേൾക്കാറുള്ള വാചകമാണിത്.

''അഗ്നിഹോത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് അഗ്നിഹോത്രം വീട്ടിൽ നടത്തിയാൽ കൊള്ളാമെന്നുണ്ട് എന്ത് ചിലവ് വരും സമയം ഉണ്ടെങ്കിൽ പറഞ്ഞു തരണം ഇല്ലെങ്കിൽ സൌകര്യo പോലെ പിന്നെ വിളിക്കാം''' പലരും ചോദിക്കുന്ന സംശയമാണിത്;

'' അറിയാനുള്ള അഗ്രെഹമല്ലേ എന്താണ് അറിയേണ്ടത് ?"

'' അഗ്നിഹോത്രം ചെയ്‌താൽ കഷ്ട്ടപ്പാടുകൾ മാറുമോ കർമ്മ ദോഷം തീരുമോ? ".

എന്‍റെ മറുപടി താഴെ എഴുതുന്നു..

ക്രതയുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ല എല്ലാവരും യജ്ഞം ചെയ്തിരുന്നു യാഗങ്ങളും യജ്ഞങ്ങളും അനുഷ്ട്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം. അത് സർവ്വ ജീവജാലങ്ങൾക്കുംവേണ്ടിയും സുഖമായ അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു. അതിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന മരുന്നുകളുമാണ്‌. ഈ യാഗത്തിന് വിശിഷ്ട്ട ഔവ്ഷധങ്ങൾ നിർമ്മിച്ചിരുന്നത് തപസികളായ മഹാ ഋഷികളുമായിരുന്നു. ഈ പൈതൃകത്തിന് ക്ഷയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു.

''എന്തിനാണ് ഇത്രെയും നല്ല മരുന്നുകൾ കത്തിക്കുന്നതെന്തിന് അത് ഭക്ഷിച്ചാൽ പോരെ ?

ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തി വാദികളും ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ചോദിക്കുന്ന ചോദ്യമാണ്.

ഒരാൾ ബീഡി വലിക്കുമ്പോളുണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു അത് പോലെ പ്ളാസ്റ്റിക്ക് കത്തുമ്പോളും നാം വിഷമിക്കുന്നുണ്ടല്ലോ പക്ഷേ ചന്ദനം കത്തുമ്പോൾ '''അയ്യേ മോശമെന്നു''' ആരും പറയുന്നില്ല. അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ ഗുണം ചെയ്യുന്നു.

''അതെങ്ങിനെയെന്ന് കൂടി വിശദമാക്കൂ ഇവിടെയൊരു തർക്കം ഉണ്ടാകാതിരിക്കട്ടെ ''

കൂടുതൽ വിശദാംശം എന്തിനാണ് നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി വിരുന്നുകാരൻ ചുമച്ചു പുറത്ത്പോകും കൂടെ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയും . ശ്വസനം വഴി നിങ്ങളും ചുമക്കും ഇതിൽ നിന്നും മുളകിന് ദൂഷ്യ ഫലമുണ്ടെനും അത് കത്തുവാനൊ ഭഷ്യയോഗ്യമല്ലയെന്നും മനസ്സിലാക്കുക.

അത് കൊണ്ട് കുറുംതോട്ടി കത്തിയാൽ ബലം വർദ്ധിക്കും അഗ്നിയിൽ നെയ്യും വിറകും കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല അതിൽ കസ്തൂരി ചേർത്തു ദേവദാരം ജെടാമാംസ്സി എന്നിവ കത്തിയാൽ മനസ്സിൽ സമാധാനചിന്തകൾ ഉണ്ടാകുന്ന യോഗയുടെ നിർവൃതിയും ലഭിക്കുന്നു. ജെഡമാഞ്ചി എന്ന ഔവ്ഷ്ധo പുകയ്ക്കുന്നത് ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴച്ചയാണ്.

മനുഷ്യന്‌ എകാഗ്രതക്ക് ജെഡമാഞ്ചി മാത്രം കത്തിയാൽ മതി മനശാന്തിയുടെ സുഗന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔഷധമാണ് ജേടമാഞ്ചിയെന്ന ''ജടമാംസി'' ഇത് യാഗ ഔഷധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു പുകയ്ക്കട്ടെ പഠിതാക്കൾക്ക് ഗുണം തന്നെ കിട്ടും.

''ഈ മരുന്നുകൾ അഗ്നിഹോത്രത്തിൽ ചേരുന്നവയാണോ??"

അതേ ഒരു സത്യo അറിയിക്കാം അഗ്നിഹോത്രം എന്താണെന്ന് ആരും വെക്തമായി പറയുന്നില്ല ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ് വേദവാണി വെക്തമായി പഠിക്കാതെയാണ് അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളിൽ പലതും ഗൂഗിളിൽ പോലും തെറ്റായചിത്രങ്ങളും കണ്ടുവരുന്നു അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം പക്ഷേ നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔഷധ മൂല്യമുള്ളതും സുഗന്ധമുള്ളതും പുഷ്ട്ടി വര്ദ്ധനയുള്ളതും ആകാവുന്നതാണ് നൂറ്റിയെട്ട് ഔഷധം കൊണ്ടുള്ള യാഗവും അഗ്നിഹോത്രവും ബഹു വിശേഷമാണ്.

ഒരു വെക്തി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് അയാളുടെ മസ്ഥിഷ്ക്കത്തില്‍ അമൃത് കുറയുമ്പോളാണ് മരണ ഭയമുണ്ടാകുന്നതും അമൃത് കുറയുന്നത് കൊണ്ടാണ് അഥർവ്വ വേദത്തിൽ മൃത്ത്യു ഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലില മൊട്ടും പിഴിഞ്ഞ് നീര് കൊടുക്കാൻ പറയുന്നു ഇവ കൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു ആലിൻ കീഴെ വിശ്രമിക്കാനും ഓതുന്നു അഗ്നിഹോത്രത്തിൽ അമൃതും ആലില മാവില പ്ളാവില ഇവ ചേരുന്നു.

ക്ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ ഈ ചടങ്ങിൽ ചിരട്ടയും പൊതി മടലും കത്തുവാൻ പാടുള്ളതല്ല. അറിവില്ലായ്മ കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമാധാനിക്കാം.

അഗ്നിയിൽ ലയിച്ച് ഭസ്മ തുല്യമായ വെളുത്ത ചാരമാകുന്നതു മാത്രമേ അഗ്നിയിൽ ഹവിസ്സ് ആയി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗവശിഷ്ട്ടമായ ഹോമകുണ്ടത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം'' എന്നറിയപ്പെടുന്നത്. ശിവഭഗവാൻ പൂശിയതും ഇതാണ്.

ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ കറുത്തിരിക്കും. ഇതിൽ കാർബണ്‍ കൂടുതൽ ഉണ്ട്. കണ്ണുകൾ എരിയുന്നതും കണ്ടുവരുന്നു. ഇതു ദോഷം തന്നെയാണ്.

കരിംതിരി കത്തരുതെന്നു പഴമക്കാർ പറയും കരിം തിരിയിൽ കറുത്ത കാർബണ്‍ ഉണ്ടാക്കുന്നു ഇതു ശ്വസിക്കാൻ കൊള്ളില്ല. അതാണ്‌ കരിംതിരിയിലുള്ള വാസ്ഥവo ഇതു മനസിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ.

കണ്ണ്വമഹർഷിയുടെ ദിനവുമുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തു പുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത് ചിരട്ടയും മടലും അതിൽ വരുന്നേയില്ല. ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും അത് പോലെ കത്തിച്ചാൽ അല്പ്പം പോലും കാർബണ്‍ ഇല്ലാത്ത പ്ളാവും നെല്ലിയും ചന്ദനവും വിറകിനായി ഉപയോഗിക്കാം മാവും നല്ലതാണു കൊപ്ര ഉപയോഗിക്കാം.

''എങ്ങിനെയാണ് ഈ ഔഷധം കത്തിയാൽ ശുചിത്യമുണ്ടാകുന്നത് ??"

ഒരു ജഡവസ്തു ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗന്ധം കലരുന്നു അങ്ങിനെ വായു ദുഷിക്കുന്നു. വിളപ്പിൽശാലയുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ എന്‍റെ ജില്ലയിൽ ബ്രഹ്മപുരം മാലിന്യ പ്ളാന്റിന്റെ പരിസരത്തു ഇന്നു ആരും ജീവിക്കുന്നില്ല അവിടെ ജീവിച്ചവർ സ്വന്തം വീട് പോലും ഉപേക്ഷിച്ച പോയ നില നിങ്ങൾക്കും കാണാം. പക്ഷേ സുഗന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടെന്ന് വായുവിൽ കലരും ഗന്ധം എവിടെവരെ എത്തുന്നുവോ അവിടംവരെയും വായുവും ശുദ്ധം തന്നെ.

'''സുഗെന്ധമുള്ള ഏലം വയമ്പ് ജാതിപത്രി രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ??"

മണമുണ്ടാകും പക്ഷേ കത്തുന്ന അത്ര വേഗത്തിൽ സുഗെന്ധം പരക്കില്ല കുറച്ചു മത്സ്യo വീട്ടിൽ വെച്ചാൽ വലിയ മണമൊന്നും ഉണ്ടാകില്ല. പക്ഷേ ഒരെണ്ണം മാത്രമെടുത്ത് വറുത്താലോ മീന്റെ ഗന്ധം ശക്തമായി പരക്കുന്നു അയൽവീട്ടിലും നിങ്ങൾ മത്സ്യo വാങ്ങിയതായി അറിയുകയും ചെയ്യും അത് കൊണ്ട് ഔവ്ഷധം കത്തുന്നതാണ് നല്ലത്.

ദേവദാരും കറുകപ്പുല്ലും ബ്രഹ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓര്മ്മ വർദ്ധനവിനും അപ്സമാരത്തിനും നല്ലതാണ്. ഗൃഹ പ്രവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുല്ഗുലു അമൃത് ദേവദാരു മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം.

മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്യ മാകുന്നു. ഭവന ശുദ്ധിക്കും അത് വഴി അന്തരീക്ഷ മാലിന്യo കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും.

പ്രസവശേഷം വയമ്പ് ബ്രെമ്മി ഗുല്ഗുലു ഇരട്ടിമധുരം ചതകുപ്പ നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്സ് വരാതിരിക്കാൻ സഹായിക്കും. കുഞ്ഞു സുഖമായി ഉറങ്ങും .

നിങ്ങൾ ഒരു വാസ്ഥവം തിരിച്ചറിയുക. ഇന്ന് അല്ഷിമേഴ്സ് എന്ന രോഗവും പഠിക്കുന്ന കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നത് മണമുള്ള സോപ്പും കെമിക്കൽ കലർന്ന ലേപനങ്ങളുമാണ് നമ്മൾ ഊണിലും ഉറക്കത്തിലും ഭക്ഷിക്കുന്നത്. വായു ആണല്ലോ അത് കൃത്രിമമാക്കുന്നത് ഈ ലേപനങ്ങളും കൊതുകുതിരിയുമാണ് ഈ മലിനവായു പുറത്തു കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ

ഈ അഗ്നിഹോത്രം കൊണ്ട് കർമ്മ ദോഷം മാറുമോ എന്ന് ചോദിക്കരുത്. നിങ്ങൾ മുജ്ജന്മത്തിലെ സുകൃതം കൊണ്ട് ഈ ജന്മം പലതും നേടിയില്ലേ. അത് കർമ്മ ദോഷമല്ലല്ലോ. അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക. അത് മറ്റുള്ളവര്ക്കും നിങ്ങളുടെ ശത്രുവിനും കിട്ടും അത് നന്മയല്ലേ? അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബണ്‍ ഉണ്ടാകും അത് വഴി സസ്യ ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും. അവയും തഴച്ചു വളരും. അത് വഴി മഴ ലഭിക്കും. മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു. ഔഷധങ്ങള്‍ മുളച്ചു പൊന്തും. ചീരയും തഴുതാമയും നിറയും. മാവുകളിൽ ഫലം നിറയും. അവ ഭക്ഷിക്കുന്ന കിളികൾ പോലും നിനക്ക് വേണ്ടി പ്രാർഥിക്കും''.....

അങ്ങിനെയെങ്കിൽ കര്മ്മ ദോഷവും കുറഞ്ഞു വരാതിരിക്കുമോ? 

ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാകും അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യട്ടെ.

കടപ്പാട് അനില്‍ വൈദിക്

09/10/2014

നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുംമൂട്ടിൽ തറവാട്

Alummottil Tharavadu [ [ നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുംമൂട്ടിൽ തറവാട് ] 

ആലുംമൂട്ടിൽ കുടുംബം കരുനാഗപള്ളി - പുതിയ കാവിനടുത്ത്‌ കുലശേഖരപുരം ഏന്ന സ്ഥലത്തു നിന്ന് 1700 - ൽ കാർത്തികപള്ളിക്ക് സമീപത്തെ മുട്ടത്തേക്ക് മാറി. ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു കാരണവരുടെ പേരായിരുന്നു കുലശേഖരൻ . അദ്ദേഹത്തിന്റെ പേരിലാണ് ആ സ്ഥലം അറിയ പെടുന്നത്. അന്നത്തെ ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു ശാഖ ഇപ്പോഴും പുതിയ കാവിൽ 'ചിത്രകുടവും' സർപ്പ കാവുകളുമയി' പ്രൗഡിയോടെ നില നിൽക്കുന്നു. ഇപ്പോൾ ആലുംമൂട്ടിൽ കുടുംബത്തിൽ കാണുന്ന ഈ കെട്ട് 1730 - ൽ വലിയ കുഞ്ഞു ശങ്കരൻ ചാന്നാർ എന്ന കാരണവർ ആണ്. എ ഡി - 1766 - ൽ ജനിച്ച മാതേവൻ ചാന്നാർ [ ഒന്നാമൻ ] കൊല്ല വർഷം 942 [ എ ഡി - 1766 മുതൽ ] കൊല്ല വർഷം 1010 - [ എ ഡി - 1834 ] വരെ ഇവിടുത്തെ കാരണവർ ആയിരുന്നു. ഇദ്ദേഹത്തെ യാണ് ആലുംമൂട്ടിൽ തെക്കെടതുള്ള കുടുംബ ക്ഷേത്രത്തിൽ യോഗിശ്വരനായി പ്രതിഷ്ടി ച്ചിരിക്കുന്നത്‌ .1905 - ൽ തിരുവിതാംകൂർ രാജ കൊട്ടാരത്തിലും തിരുവിതാംകൂർ ദിവാനും മാത്രം 'കാർ' ഉണ്ടായിരുന്ന കാലം. അന്ന് ആലുംമൂട്ടിൽ തറവാട്ടിലെ കാരണവരായ കൊച്ചുകുഞ്ഞുചാന്നാർ [ മൂന്നാമൻ ] വിദേശത്ത് നിന്നും 'കാർ' ഇറക്കുമതി ചെയ്തു. ആ കാറിലാണ് പിന്നെ അദ്ദേഹം യാത്ര ചെയ്തത്. ആലുംമൂട്ടിൽ തറവാട്ടിൽ നിന്നും മുസ്ലിം വിഭാഗത്തിൽ പെട്ടവർക്കായി ഒരു വലിയ പള്ളി മുട്ടത്തു പണിയിച്ചു നൽകിയിരുന്നു .ഇതിനോട് ചേർന്ന് ഒരു കുളവും. അന്ന് മുട്ടത്തുള്ള 'ക്രിസ്റ്റ്യാനി'കൾക്കായി ഒരു പള്ളി പണിഞ്ഞു നല്കാമെന്ന് പറഞ്ഞെങ്കിലും ഒരു പള്ളി നടത്താൻ വേണ്ട വീട്ടുകാരില്ലെന്ന കാരണം പറഞ്ഞു ക്രിസ്റ്റ്യാനികൾ പിന്മാറി.

08/10/2014

GUYABANO (SOURSOP) TEA FOR CANCER,

GUYABANO (SOURSOP) TEA FOR CANCER, DIABETES, ARTHRITIS AND OTHER INFLAMMATORY DISEASES. COME AND LETS TALK ABOUT IT.

HOW TO PREPARE:

You will be needing 40 pcs of Guyabano leaves 1 liter clean water

NOTE: USE MATURE BUT NOT TOO OLD LEAVES. AIR DRIED LEAVES ARE BETTER THAN FRESH LEAVES BECAUSE IT CONCENTRATES THE MEDICINAL PROPERTIES OF THE LEAVES MAKING IT MORE EFFECTIVE. DON'T ALSO DO SUN OR OVEN DRY BECAUSE TOO MUCH HEAT WILL COOK THE NUTRITIONAL VALUE OF THE LEAVES, THUS LOSING ITS POTENCY.

PROCEDURE:

1. Boil the 1 liter water in a sauce pan.
2. As soon as it boils, add the leaves and turn the heat to low.
3. Simmer it for 20 minutes. The color will turn to golden brown or just like the color of regular tea.
4. let it cool before drinking.

The tea is only good for 7-8 hours and may be refrigerated.

*GUYABANO TEA MUST BE TAKEN FOR 30 DAYS, 3 TIMES A DAY, ONE GLASS BEFORE MEALS. THE TEA IS EASILY ABSORBED IN AN EMPTY STOMACH.

*It should only be taken for 30 days. More than that, it will destroy the normal flora.

*After 30 days, have yourself checked by your doctor to examine if the disease is still there. If the symptoms is still there, taper the dose to maintenance dose.

*If the symptoms disappear before the 30 day treatment, continue taking the tea to make sure that no single sick cell is present.

30 day treatment, 3x a day, one glass 30 minutes before meals no skipping.

MAINTENANCE DOSE:

ONE GLASS OF TEA A DAY 30 MINUTES BEFORE MEALS FOR 5 DAYS EXCEPT SATURDAY OR SUNDAY. HAVE AT LEAST 2 DAYS REST PERIOD A WEEK.

***Don't mix the tea with other healing substances to avoid incompatibility.

*** Dont overuse the tea. Follow the procedure.

SHARE  IT TO YOUR FAMILY & FRIENDS

02/10/2014

Enjoy your body..

Vedantha says, "Forget your body",

Yoga says, "Understand your body"
,
Tantra says, "Enjoy your body",


Well my Master says, "Enjoy your body, by understanding it fully, only to forget it completely..."

Body is the temple, Mind is it's priest and the Soul is the deity.....

"Distracted as we are by various thoughts, if we would continually contemplate the Self, which is Itself God, this single thought would in due course replace all distraction and would itself ultimately vanish;. The pure Consciousness that alone finally remains is God. This is Liberation. To be constantly centered on one's own all-perfect pure Self is the acme of yoga, wisdom, and all other forms of spiritual practice. Even though the mind wanders restlessly, involved in external matters, and so is forgetful of its own Self, one should remain alert and remember:

'The body is not I.'

'Who am I ?'... Enquire in this way, turning the mind backward to its primal state. The enquiry 'Who am I?' is the only method of putting an end to all misery and ushering in Supreme Beatitude. Whatever may be said and however phrased, this is the whole truth in a nutshell."
--Ramana Maharshi--