05/02/2015

സെക്കന്‍ഡ്‌ഹാന്‍ഡ് ബുള്ളറ്റ് വാങ്ങുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ

സെക്കന്‍ഡ്‌ഹാന്‍ഡ് ബുള്ളറ്റ് വാങ്ങുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ

റോയല്‍ എന്‍ഫീല്‍ഡിനെക്കുറിച്ചും ബുള്ളറ്റിനെക്കുറിച്ചും ഒരു മുഖവുര ആവശ്യമില്ല. പഴകും തോറും വിലയേറുന്നത് ബുള്ളറ്റും വൈനുമാണ്. കാരണം രണ്ടിനും ലഹരി കൂടുമെന്നത് തന്നെ കാരണം. പക്ഷേ മേയ്ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്നിരിക്കെ 'പണി'കൂടി കിട്ടിയാലോ?. ഏതായാലും ലുക്ക് കണ്ട് എടുത്തു ചാടുന്നതിനുമുമ്പ് പലരും പലപ്പോഴായി പറഞ്ഞ ചിലകാര്യങ്ങള്‍ ഒന്നുകൂടി വായിച്ചിട്ട് പോകാം ഇനി പറഞ്ഞില്ലെന്നു പറയരുത്.


എന്താണ് കുറ്റങ്ങളെന്ന് നോക്കാം കാരണം യൂസ്ഡ് വാങ്ങാന്‍ പോകുമ്പോള്‍ നെഗറ്റീവ് മൈന്‍ഡോടെ പോകുന്നതാണ് നല്ലത്.(അഭിപ്രായം ഉപയോഗിച്ചവരുടേതാണ്). മൈലേജ് മോശം, സ്പെയര്‍ പ്രശ്നം, ഫ്രണ്ട് ബ്രേക്കിന്റെ പ്രശ്നങ്ങള്‍, ഓയില്‍ ലീക്ക്, മെയിന്റനന്‍സ് ചിലവ്, ടോര്‍ക്ക് കുറവ്, ലൈറ്റിന്റെ പ്രശ്നങ്ങള്‍.

നല്ല വെളിച്ചമുള്ളപ്പോള്‍ മാത്രം ബൈക്ക് വാങ്ങാന്‍ പോകുക. അത്യവശ്യം ബുള്ളറ്റ് ഓടിച്ച് പരിചയമുള്ളവരെ ഒപ്പംകൂട്ടുകയെന്നതൊക്കെ പ്രാഥമിക കാര്യങ്ങളാണ്. യൂസ്ഡ് മാര്‍കറ്റില്‍ അത്ര സജീവമല്ലാത്തതിനാല്‍ വ്യക്തികളെയാവും കാണേണ്ടി വരിക

ഹെഡ്‌ലൈറ്റ് നോക്കുക(ഹൈ- ലോ)
ബ്രേക്ക് ലൈറ്റ് നോക്കുക
ഇന്‍ഡിക്കേറ്റര്‍ നോക്കുക
ഹോണ്‍
ബാറ്ററി പരിശോധിക്കുക- സ്റ്റാര്‍ട്ട്‌ ചയ്തു നന്നായി റൈസ്‌ ചെയ്തു ശബ്ധം ശ്രദ്ധിക്കുക. 
ബാക്ക് സ്പോര്‍കറ്റ് നോക്കുക.(സ്പോര്‍കറ്റിന്‍റെ പല്ലുകള്‍ ഷാര്‍പ്പാണെങ്കില്‍ മാറ്റാറായെന്നുറപ്പിക്കാം).
അക്സിലറേററര്‍‌ പ്രവര്‍ത്തിപ്പിച്ച് നോക്കുക (കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ശ്രദ്ധിക്കുക പിസ്റ്റണും കുഴപ്പമായിട്ടുണ്ടാവും)
കേബിളുകള്‍ നോക്കുക(കേബിളുകള്‍ മാറുന്നത് അത്ര ചിലവുള്ളതല്ലെങ്കിലും മറ്റുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കുക
റിം കണ്ടീഷന്‍ നോക്കുക(ചെറിയ പ്രശ്നങ്ങള്‍ സഹിക്കാം പക്ഷേ അധികമാകരുത്)
ടാങ്കിനുള്‍വശം നോക്കുക
ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ ക്ളിക്ക് ശബ്ദം കേള്‍ക്കുകയാണെങ്കില്‍ വാല്‍വ് പ്രോബ്ളമായിരിക്കാമെന്നാണ് വിദഗ്ദമതം.
ഓടിക്കുമ്പോള്‍ നേര്‍രേഖയിലോടിക്കാന്‍ സാമാന്യത്തിലധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ടോ. എങ്കില്‍ കൈയ്യില്‍ നിന്ന് കാശിറങ്ങുമെന്നുറപ്പ്. വീലും സ്‌പ്രോക്കററുമെക്കെ മാറാനും ട്യൂണ്‍ ചെയ്യാനും നല്ല ചിലവാകും.
ഷോക്ക് അബ്സോര്‍ബറുകള്‍‌ പരിശോധിക്കുക
നിയമപരമായ രേഖകളെല്ലാം പരിശോധിക്കുക.

No comments: