19/02/2015

ബംഗാൾ ക്ഷാമം

ബ്രിട്ടീഷ് ഭരണം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നു എന്ന് ചിന്തിക്കുന്നവരോട് :-

1943-44 ലെ ബംഗാൾക്ഷാമ കാലത്ത് മരണമടഞ്ഞ ഇന്ത്യക്കാരുടെ സംഖ്യ ഏകദേശം 40 ലക്ഷം വരും .ഒരു പക്ഷെ ഇന്ത്യാ ഉപഭൂഘണ്ടത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയിൽ ഒന്ന് . 1942 -ൽ നല്ലൊരു കാർഷിക വിളവെടുപ്പ് ബംഗാൾ ഒഡിഷ , ബീഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായിരുന്നെങ്കിലും ഈ ധാന്യങ്ങളെല്ലാം ബ്രിട്ടണ്‍ ഇംഗ്ലണ്ടി -ലേക്കും അതുപോലെ രണ്ടാംലോക മഹായുദ്ധത്തിൽ ഏർപെട്ടിരുന്ന സഖ്യ ശക്തികൾക്കും കൊണ്ട് പോയതിന്റെ പരിണിത ഫലമായിരുന്നു ബംഗാൾ ക്ഷാമം....

മാതാ പിതാക്കൾ വിശന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങളെ നദിയിൽ എറിഞ്ഞു കൊന്ന കാലം.... കുട്ടികൾ പച്ചിലകളും പുല്ലും തിന്നു വിശപ്പടക്കിയ കാലം...... മരണമടഞ്ഞ ഉറ്റവരെ എഴുന്നേറ്റു ചെന്ന് അടക്കം ചെയ്യാൻ പോലും ഒരു ജനതയ്ക്ക് കഴിയാതിരുന്ന കാലം.....  ഹിറ്റ്ലർക്ക് അറുപത് ലക്ഷം ജൂതന്മാരെ കൊല്ലാൻ 12 വർഷം വേണ്ടി വന്നു.... പക്ഷെ വിൻസ്റ്റൻ ചർച്ചിലിന്റെ കീഴിൽ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടണ്‍ വെറും ഒരു വർഷം കൊണ്ട് നാല് ദശലക്ഷം ഇന്ത്യാക്കാരെ പട്ടിണിക്കിട്ട് കൊന്നു തള്ളി....

No comments: