17/05/2016

കുറഞ്ഞ ചിലവിൽ ഒരു ഹിമാലയൻ യാത്ര - Ramanand Kalathingal


ഒരുപാട് സുഹൃത്തുക്കൾ ഹിമാലയ യാത്രയ്ക്കന്ത് ചിലവ് വരും ? എങ്ങനെ പോകാം? എന്നൊക്കെ മെസേജ് അയച്ചു ചോദിക്കുന്നു. ഹിമാലയ ഭ്രാന്തന്മാരുടെ അറിവിലേക്കായി ഇതാ..
കുറഞ്ഞ ചിലവിൽ ഒരു ഹിമാലയൻ യാത്ര തയ്യാറാക്കുന്ന വിധം!

കേരളത്തിൽ നിന്നു വരുന്നവർക്ക്
1. ഡൽഹി വരെ തീവണ്ടി കൂലി 800-900 രുപ സ്ലീപ്പർ, ഏസി: 2000-2500 രുപ . (തിരിച്ചും)
2. ഡൽഹി - ഹരിദ്വാർ ഏ സി സ്ലീപ്പർ ബസ്ക്കൂലി 500 രൂപ, തീവണ്ടി സ്ലീപ്പർ 155-200 രൂപ , ഏസി 500 രൂപ.

3. ഹരിദ്വാർ ഋഷികേശ് ബസ്ക്കൂലി 35-40 രുപ, വിക്രം 20- 30 രൂപ.
4. ബദരീനാഥ് 600-700 രുപ ബസ്ക്കൂലി. സുമോ ആണെങ്കിൽ ഒരു നൂറു രൂപ കൂടും.

5. ജോഷിമഠിൽ തങ്ങി ബദരിയ്ക്ക് പോകാൻ 100 രൂപ ജീപ്പ് കൂലി. 6.ഹിമാലയത്തിലെത്തിയാൽ യാത്രകൾ താരതമ്യേന ചിലവു കുറവാണ്. ധാരാളം ചെറുവാഹനങ്ങൾ ലഭിക്കും.

7. റും സൗകര്യം ഹരിദ്യാർ, ഋഷികേശ്, ദേവപ്രയാഗ് ,രുദ്രപ്രയാഗ്, ശ്രീനഗർ, നന്ദ പ്രയാഗ്, ജോഷിമഠ്, ബദരീനാഥ് എന്നീ സ്ഥലങ്ങളിൽ ലഭ്യമാണ്. 500-700 രുപ വരെ കൂലി.

8. ഭക്ഷണം പ്രധാനമായും റോട്ടിയും ദാലുമാണ് 30-60 രൂപ വരും ഒരു നേരത്തിന്.

9. കേദാർനാഥ് യാത്രികർ കർണ്ണ പ്രയാഗിലിറങ്ങി 113 കി.മി ബസിലോ ടാക്ക്സിയിലോ ഗൗരീ കുണ്ഠ് വരെ പോകണം. അവിടെ നിന്ന് 20 കി.മി കാൽ നടയായി വേണം കേദാർനാഥിലെത്താൻ . കേദാർ നല്ല തണുപ്പുളള സ്ഥലമായതിനാൽ ആവശ്യത്തിനു ചൂടു വസ്ത്രങ്ങൾ കരുതണം.

10.ബൈക്കിൽ പോകാൻ ആഗ്രഹിക്കുന്നവർ ഋഷികേശിലോ, ഹരിദ്വാറിലോ ഇറങ്ങി ലൈസൻസ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ കാണിച്ച് ബൈക്കെടുക്കാം.
ആക്ടീവ: 400 രുപ
യമഹ : 500 രൂപ
എൻഫീൽഡ് 350: 1000 രുപ
എൻഫീൽഡ് 500: 1200 രൂപ
തണ്ടർബേർഡ്: 1200 രൂപ
ദിവസക്കൂലിയാണിത് 12 മണിക്കൂർ നേരത്തേക്ക്.

കൈയ്യിൽ കരുതേണ്ടവ:

1. ആവശ്യത്തിനു മാത്രം ധനം ( അധികമുണ്ടെങ്കിൽ യാത്ര ആസ്വദിക്കാൻ പറ്റില്ല )
2. മെയ് - മുതൽ സെപ്റ്റംബർ വരെ ഒരു ജാക്കറ്റ് ധാരാളം.
3. മിക്ക ഫോണിനും റേഞ്ച് ഇല്ലാത്തതു കൊണ്ട്, രണ്ട് സിം കണക്ഷൻ ഉപകാരമായിരിക്കും ഒന്നു കിട്ടാത്തിടത്ത് മറ്റെത് കിട്ടിയേക്കും.
3. ഒറ്റയ്ക്കു പോകുന്നവർക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ആത്മവിശ്വാസം, ശുഭപ്രതീക്ഷ, ധൈര്യം എന്നിവയാണ്.

സൂക്ഷിക്കേണ്ടത്:

1. കാഷായമുടുത്തതു കൊണ്ടാരും സ്വാമിയാവണമെന്നില്ല. കാവിയുടുത്ത നല്ല സ്വാമി ലുക്കുള്ള ഒരു പാട് കള്ളന്മാർ ഉണ്ട്.
2. മയക്കു വസ്തുക്കൾ വിൽക്കുന്നവരെ.
3. ബൈക്കിൽ പോകുന്നവർ രാത്രി യാത്ര ഉപേക്ഷിക്കണം. കരടി, കടുവ, ആന, പുലി , താന്തൊന്നിയായ മനുഷ്യൻ തുടങ്ങിയവയെ രാത്രി ശ്രദ്ധിക്കണം. ചുരങ്ങൾ അപകടം പതിയിരിക്കുന്നവയാണ്.

കൊണ്ട് പോകരുതാത്തത് അഥവാ കൊണ്ടു പോയാലും നഷ്ടപ്പെടുന്നത്.

1. അഹങ്കാരം!

ഇത്രയും ഒരുങ്ങിയാൽ വളരെ ചിലവു കുറഞ്ഞ് ഒരാൾക്ക് ഹിമാലയം കണ്ട് വരാം!

No comments: