25/05/2016

കാൻസർ രോഗികൾക്ക് ഒരു ഫോൺ കാൾ മാത്രം മതി...

കാൻസർ രോഗികൾക്ക് ഒരു ഫോൺ കാൾ മാത്രം മതി... മനുഷ്വത്വം മരിക്കാത്ത കുറച്ച് മനസ്സുകൾ നിങ്ങളെ സഹായിക്കാൻ ഓടിയെത്തും. പള്ളിമുക്ക് ഓട്ടോ സ്റ്റാന്റിലെ ഒരു കൂട്ടം ആളുകളാണ് ഇവർ. നഗരത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും ഇവർ കാൻസർ രോഗികളെ എടുത്ത് ആശുപത്രിയിൽ എത്തിക്കുന്നു, തിരിച്ച് വീട്ടിലേക്കും. അതും യാത്രയ്ക്ക് പണം വാങ്ങില്ല. തീർത്തും സൗജന്യം. 
.
ജനുവരി 2015 മുതൽ സുരേഷ് കുമാറും 23 പേർ അടങ്ങിയ ഓട്ടോ തൊഴിലാളികളും ഇത് ചെയ്യുന്നുണ്ട്. 12 വയസ്സുള്ളപ്പോൾ സുരേഷിന്റെ പെങ്ങൾ കാൻസർ മൂലം മരണപ്പെട്ടിരുന്നു. അന്നയാൾ നിസ്സഹായനായിരുന്നു. വലുതായപ്പോൾ കാൻസർ രോഗികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. അയാളെക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും മികച്ച സേവനം തന്നെ ചെയ്യാൻ അയാൾ തീരുമാനിക്കുകയായിരുന്നു. സൗജന്യ യാത്ര മാത്രമല്ല, പാവപ്പെട്ട രോഗികൾക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്ക് വേണ്ടി ഇവരെക്കൊണ്ട് കഴിയാവുന്ന പണവും സമാഹരിക്കാറുണ്ട്. തീർന്നില്ല... ഇവർ അടുത്ത പദ്ധതിക്കായി ഒരുങ്ങുന്നു. സൗജന്യ ആംബുലൻസ് സർവീസ് ആണ് അടുത്ത ലക്‌ഷ്യം. എന്നാൽ അതിനു പണച്ചിലവ് ഏറെ വേണ്ടി വരുന്നതിനാൽ ഇപ്പോൾ തൽക്കാലത്തേക്ക് അത് മാറ്റി നിർത്തിയിരിക്കുകയാണ്. ഈ നമ്പറുകളിൽ വിളിച്ചാൽ മതി.. കാൻസർ രോഗികളെ സഹായിക്കാൻ ഇവരെത്തും. 9526385819, 9349863040, 8281782409
-
ഒരു ദിവസത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഇത്രയൊക്കെ ചെയ്യുന്നത് എന്ന് നാം ഓർക്കണം. നമ്മളൊക്കെ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ഈ വാർത്തകൾ നമ്മെ ചിന്തിപ്പിക്കും. ഈ പോസ്റ്റ്‌ ഷെയർ ചെയ്യുമ്പോൾ ഇവരുടെ നമ്പറുകൾ ആളുകളിൽ എത്തിക്കുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത്. ഈ വാർത്ത കണ്ട് ഒരുപക്ഷേ ഇപ്പോൾ ഇവർ പണമില്ലാതെ മാറ്റി വെച്ചിരിക്കുന്ന സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങാൻ നല്ല മനസ്സുകൾ സഹായിച്ചേക്കും. പലരുടേയും ജീവൻ രക്ഷിക്കാൻ ഭാവിയിൽ അത് കാരണമായേക്കും.

No comments: