24/02/2016

"എഴുത്തിലുമുണ്ട് ശ്രദ്ധിക്കാന്‍"

ലണ്ടനിലെ ഒരു തെരുവോരത്തിരുന്ന് അന്ധനായ ഒരാള്‍ യാചിക്കുകയാണ്....


നമ്മുടെ നാട്ടിലെ പോലെ 
അമ്മേ..., 
സാറേ.... 
എന്ന് വിളിച്ചു കരയുകയല്ല.

പകരം ഒരു കാര്‍ഡ് ബോര്‍ഡ് അരികിലുണ്ട്....

അതില്‍ കളര്‍ പെന്‍ കൊണ്ട് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

''I am blind. Please help''

"കണ്ണ് കാണാത്തവനാണ്, സഹായിക്കണം."

അരികില്‍ ഒരു ടിന്നും വെച്ചിട്ടുണ്ട്.

അതിലാവട്ടെ കാര്യമായിട്ടൊന്നും വീണിട്ടില്ല.

ഏതാനും ചില്ലറ തുട്ടുകളല്ലാതെ....

പ്രഭാതത്തില്‍ കോളേജിലേക്ക് പോകുന്ന പെണ്‍കുട്ടി അന്ധനായ വൃദ്ധനെ കണ്ടു.

അല്‍പ സമയം അരികില്‍ നിന്നു അയാളെയും പരിസരവും വീക്ഷിച്ച ശേഷം,

അവള്‍ പതുക്കെ അയാള്‍ക്കരികില്‍ വന്നു.

എന്നിട്ട് ആ ബോര്‍ഡ് കയ്യിലെടുത്തു.

എന്താ കുട്ടീ ചെയ്യുന്നതെന്നയാള്‍ ചോദിച്ചു.

അവള്‍ അയാളെ നോക്കി ഒരു പുഞ്ചിരിയോടെ മൊഴിഞ്ഞു.

''ഞാനീ ബോര്‍ഡൊന്ന് മാറ്റിയെഴുതുകയാണ്'."

അല്‍പം കഴിഞ്ഞ് ആ പെണ്‍കുട്ടി തിരിച്ചു പോയതായും ശബ്ദത്തിലൂടെ അയാള്‍ മനസ്സിലാക്കി.

തുടര്‍ന്നായിരുന്നു അത്ഭുതം...!!

അതുവരെ നിശബ്ദമായിരുന്ന തകരപ്പാട്ടയ്ക്ക് ശബ്ദം വെച്ചു...!!

പണം നിരന്തരം വന്നു വീഴുന്നതിന്‍റെ ശബ്ദമായിരുന്നു അത്...!!

അവ ആസ്വദിച്ചുകൊണ്ട് സന്തോഷത്തോടെ ആ വൃദ്ധന്‍ ഇരുന്നു.

വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും അയാള്‍ക്കരികിലെത്തി.

നിറഞ്ഞ ടിന്നും നിറഞ്ഞ സന്തോഷം സ്ഫുരിക്കുന്ന മുഖവും കണ്ടവള്‍ക്ക് വളരെ സന്തോഷമായി.

അവള്‍ പതിയെ വിളിച്ചു ''ഹലോ...''

അയാള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു.

വൃദ്ധന്‍ അവളോട് ചോദിച്ചു

''കുട്ടി ബോര്‍ഡ് മാറ്റിയെഴുതിയ ശേഷം ടിന്നില്‍ നിറയെ പണം വന്നല്ലോ...! എന്താണതില്‍ എഴുതിയത്...?"

അയാള്‍ക്കതറിയാന്‍ ആകാംക്ഷയായി.

''ഓ... അതോ... 
'ഞാനാ വാക്കുകള്‍ ചെറുതായൊന്ന് മാറ്റി"

പകരം ഇങ്ങനെ എഴുതി..

''Its a beautifull day, 
but I can't see it''.

"ഈ ദിനം മനോഹരം... 
പക്ഷേ... 
എനിക്കത് കാണാനാവില്ലല്ലോ...!!"

കാഴ്ചയില്ലാത്തവന്‍റെ സങ്കടം വിതുമ്പുന്ന,

മനസ്സത്രയും പ്രതിഫലിപ്പിക്കുന്ന വരികള്‍....

പറയുന്ന രീതിയാണ് പ്രധാനം....

അതിനുപയോഗിക്കുന്ന വാക്കുകള്‍ക്കാണ് ഭംഗി....

അത് പ്രതിഫലിപ്പിക്കുന്ന വികാരമാണ˙ പ്രധാനം....

No comments: