24/06/2014

അഥർവവേദം : പ്രശ്നം, മുണ്ഡകം, മാണ്ഡുക്യം

ഓം
ഭദ്രം കർണ്ണേഭി: ശ്രുണ്നുയാമ ദേവാ:
ഭദ്രം പശ്യേമാക്ഷഭിർ യജത്രാ:
സ്ഥിരൈരംഗൈസ്തുഷ്ടുവാംസ:
തനുഭീർവ്യശേമ ദേവഹിദം യദായു:
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാ:
സ്വസ്തി ന: പൂഷാ വിശ്വവേദാ:
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി:
സ്വസ്തി നോ ബ്രുഹസ്പതിർ ദധാതു 
ഓം ശാന്തി: ശാന്തി: ശാന്തി: .


അല്ലയോ ദേവന്മാരേ, ചെവികളെ കൊണ്ട് നല്ലത് കേൾക്കുമാറാകട്ടെ .


ഈശ്വരാർപ്പിതമായി കർമ്മം ചെയ്യുന്ന ഞങ്ങൾ കണ്ണുകളെ കൊണ്ട് നല്ലത് കാണുമാറാകട്ടെ


ഉറച്ച അവയവങ്ങളോടും ശരീരങ്ങളോടും സന്തുഷ്ടിയോടും ദൈവനിശ്ചിതമായ ആയുസ്സ് എത്രയാണോ അത്രയും ഞങ്ങൾ ജീവിക്കുമാറാകട്ടെ.


ഒത്തിരി പെരുമയുള്ള ഇന്ദ്രൻ (നമ്മുടെ സ്വന്തം മനസ്സ്) ഞങ്ങൾക്ക് സുഖം അരുളട്ടെ .


എല്ലാം അറിയുന്നവനായ സൂര്യൻ (സങ്കൽപ്പങ്ങളെ പ്രകാശിപ്പിക്കുന്ന സ്വന്തം ബുദ്ധി) ഞങ്ങള്ക്ക് സുഖം അരുളട്ടെ.


ആപത്തുകളെ നശിപ്പിക്കുന്ന ഗരുഡൻ (ചിദാകാശത്ത് പറന്നു നടക്കുന്ന പ്രാണൻ) ഞങ്ങൾക്ക് സ്വസ്തി അരുളട്ടെ.


ബൃഹസ്പതി (ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന പൂവ്വസംസ്കാരം) ഞങ്ങള്ക്ക് സുഖം അരുളട്ടെ.


മൂന്നു വിധത്തിലുള്ള ദുഖങ്ങൾക്കും നാശം ഉണ്ടാകട്ടെ.

No comments: