മതേതരത്വത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പേരില്‍ അഭിമാനിക്കുന്ന നമ്മുടെ ഭാരത ഭൂമിയെ മതത്തിന്‍റെ പേരില്‍ മുദ്ര കുത്തി വീണ്ടുമൊരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിക്കാന്‍ ശ്രെമിക്കുന്ന ആസുരിക ശക്തികളെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിചിരിക്കുന്നു. ചതിച്ചും, പ്രലോഭിപ്പിച്ചും, ചൂഷണം ചെയ്തും, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും, ഭീഷണി പെടുത്തിയും “നിരബന്ധപൂര്‍വം നടത്തുന്ന മതപരിവര്‍ത്തനം” എന്ന അത്യന്തം ഹീനവും നീചവും ആയ നടപടിയിലൂടെ എല്ലാവരെയും തങ്ങളുടെ വരുതിയില്‍ ആക്കാന്‍ ശ്രെമിക്കുന്ന വിഡ്ഢികളെ..നിങ്ങള്‍ അറിയുന്നോ നിങ്ങള്‍ തകര്‍ക്കുന്നത് നിങ്ങളുടെ തന്നെ മഹത്തായ പൈതൃകത്തിനെ ആണെന്ന്..ഒളിച്ചിരുന്ന കുറ്റിക്കാട് തിന്നു തീര്‍ത്ത മാന്‍ കുട്ടിയുടെ കഥ നിങ്ങള്‍ക്കൊരു പാഠം ആകട്ടെ...
ജനിച്ച നാടും ജനിച്ച മതവും(സംസ്കാരം) ജന്മം തന്ന മാതാപിതാക്കളും നമ്മള്‍ അല്ലല്ലോ തിരഞ്ഞെടുക്കുന്നത്..അത് ഈശ്വരനിശ്ചയം ആണ്..അത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റാന്‍ തുനിയുമ്പോള്‍ ഒന്ന് ഓര്‍ക്കുക, നിങ്ങള്‍ ഈശ്വരനെ ആണ് നിന്ദിക്കാന്‍ ശ്രമിക്കുന്നത്..ഈശ്വരന് തെറ്റ് പറ്റിയെന്നാണോ ..? അത് തിരുത്താന്‍ മാത്രം ബുദ്ധിമാന്മാര്‍ ആണോ നിങ്ങള്‍..?? അതോ എല്ലാം അറിയാമെന്ന് കരുതുന്ന വിഡ്ഢികളോ..???
മനുഷ്യരെ മുഴുവന്‍ ഭൂരിപക്ഷം എന്നും ന്യൂനപക്ഷം എന്നും ഒക്കെ തിരിച്ച് പരസ്പരം കലഹിപ്പിച്ചു കിട്ടാനുള്ളതെല്ലാം വാരി എടുക്കുന്ന സ്വാര്‍ത്ഥ മനസ്സുകളെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ , നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്ന നിങ്ങളുടെ തന്നെ പൂര്‍വികരെ പറ്റി..
പലമതസാരവുമേകം എന്നതിലൂടെ ആ സത്യം വെളിവാക്കി തന്ന ആ മഹാന്മാക്കളെ പറ്റി..
അവര്‍ കാണിച്ചു തന്ന വഴിയെ മറന്ന് അവരുടെ പേരില്‍ തന്നെ തീവ്രവാദം വളര്‍ത്തുന്ന നിങ്ങളോട് അവര്‍ ക്ഷമിച്ചാലും കാലം നിങ്ങള്‍ക്കുള്ള കര്‍മഫലം കരുതി വയ്ക്കുക തന്നെ ചെയ്യുമല്ലോ..!!
സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മതപരിവര്‍ത്തനത്തിനു വിധേയരായ വിഡ്ഢികളെ , നിങ്ങള്‍ എന്താണ് ഈശ്വരനെ കുറിച്ച് കരുതുന്നത്..? ഒരു പ്രത്യേക മതത്തില്‍ പെട്ടവരെ മാത്രം പരിപാലിക്കുകയും അവര്‍ക്ക് വേണ്ടതെല്ലാം കൊടുക്കുകയും മറ്റുള്ളവരെ ആട്ടിപായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ ആണോ നിങ്ങള്‍ ഈശ്വരന്‍ എന്ന് വിളിക്കുന്നത്..? അങ്ങനെ എങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷപാതി ഈശ്വരന്‍ തന്നെ ആകുമല്ലോ.!! അപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപക നേതാവും ഈശ്വരനും തമ്മില്‍ എന്താണ് വ്യത്യാസം..??
കൂടാതെ യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത മറ്റൊരു വസ്തുത എന്തെ നിങ്ങള്ക്ക് തോന്നാതെ പോയി..അതായത് അപ്പോള്‍ മറ്റുള്ള ജനവിഭാഗങ്ങളെ ഒന്നും നിങ്ങള്‍ പറയുന്ന ഈ ഈശ്വരന്‍ അല്ലേ സൃഷ്ട്ടിച്ചതും പരിപാലിക്കുന്നതും ഒന്നും..? അപ്പോള്‍ അവര്‍ക്ക് വേണ്ടി വേറെ ഈശ്വരന്മാര്‍ ഉണ്ടോ.?? അപ്പോള്‍ മൊത്തത്തില്‍ എത്ര ഈശ്വരന്മാര്‍ ഉണ്ട്..???
എല്ലാവരെയും ഉടലോടെ സ്വോര്ഗത്ത് കൊണ്ട് പോകാന്‍ കച്ചകെട്ടി ഇറങ്ങുന്ന ഈ ആട്ടിന്തോലിട്ട ചെന്നായ്ക്കളെ ഇന്ന് സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു..ചിലര്‍ സ്നേഹിച്ചും സഹാനുഭൂതി കാട്ടിയും നക്കി കൊല്ലുകയാണെങ്കില്‍ മറ്റു ചിലര്‍ വാള് കൊണ്ട് വെട്ടികൊല്ലുന്നു..
ഹേ മന്ദബുദ്ധികളെ...ഓര്‍ക്കുക എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാന്‍ ആകില്ല എന്ന സത്യം.
ഏതൊരു ഇന്ത്യന്‍ പൗരനും അവന് ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്ത നമ്മുടെ പെറ്റമ്മയായ ഭാരതമാതാവിന്റെ നെഞ്ചത്ത് തന്നെ കത്തി കുത്തി കേറ്റുന്ന ഭ്രാന്തന്മാരായ മക്കളെ..ഓര്‍ക്കുക കാലം നിങ്ങള്ക്ക് മാപ്പ് തരില്ല..ഇത് പ്രകൃതിയുടെ നിയമം ആണ്..കാത്തിരുന്നോളൂ..
No comments:
Post a Comment