16/10/2013

കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ ?

ഒരിക്കല്‍ ശ്രീനാരായണഗുരു തൃശ്ശിവപേരൂ൪ നിന്നു കോഴിക്കോട്ടേയ്ക്കു തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. 

സ്വാമിയുടെ സംഭാഷണം കേട്ടു സ്വാമിയുടെ നേരെ വളരെ ബഹുമാനം തോന്നി ആ മുറിയില് ഒരു രാജാവും ഒരു നമ്പൂതിരിയും ഇരിക്കുന്നുണ്ടായിരുന്നു.

ഒടുവില്‍ രാജാവ് ഇങ്ങനെ ചോദിച്ചു : നിങ്ങളുടെ പേരെന്താണ് ?

സ്വാമി : നാരായണ൯.

രാജാവ് : ജാതിയില്‍ ആരാണ് ?

സ്വാമി : കണ്ടാല്‍ അറിഞ്ഞുകൂടെ ?

രാജാവ് : അറിഞ്ഞുകൂട.

സ്വാമി : (മന്ദസ്മിതപൂ൪വ്വം) കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍ പിന്നെ കേട്ടാല്‍ അറിയുന്നതെങ്ങനെ ?

- കെ.ദാമോദര൯, ശ്രീനാരായണഗുരുസ്വാമി ജീവചരിത്രം

No comments: