ഒരികല് ശ്രീനാരായണ ഗുരു സ്വാമികള് ക്രിസ്ത്യാനികളായ സഹപാഠികളോട് യഹോവയുടെ പത്തു കല്പനകളെകുറിച്ചു സംസാരിച്ചു.
അതിലെ ഒരു കല്പനയായ 'കൊലചെയ്യരുത്' എന്നതിന്റെ അ൪ത്ഥം സ്വാമികള് ആരാഞ്ഞു.
മനുഷ്യരെ കൊല്ലരുത് എന്ന മറുപടി കേട്ടിട്ട് ഗുരു അതിന്റെ അ൪ത്ഥവ്യാപ്തി വിശദമാക്കികൊണ്ട് ഇങ്ങനെ പറഞ്ഞു,
"അങ്ങിനെയെങ്കില് 'മനുഷ്യരെ കൊല്ലരുത്' എന്നു വേ൪ തിരിച്ചു പറയാമായിരുന്നല്ലോ,
അതല്ല, ഒരു ജീവിയെയും കൊല്ലരുത് എന്നു തന്നെയാണ്."
- ഡോ. പി. ആ൪. ശാസ്ത്രി, ഗുരുദേവ൯ മാസിക, 1991 ആഗസ്റ്റ്.
No comments:
Post a Comment