30/10/2013

സ്ത്രീകള്‍ക്ക് ഓംകാരം ജപിക്കുന്നതിന് ഒരു തടസ്സവും ഇല്ല


ഇവിടെ തര്‍ക്കത്തിന്‍റെ ആവശ്യമില്ല.

സ്ത്രീകള്‍ക്ക് ഓംകാരം ജപിക്കുന്നതിന് ഒരു തടസ്സവും ഇല്ല എന്നാണ് വേദം സൂചിപ്പിക്കുന്നത്.

പുരുഷന്‍മാര്‍ ഓംകാരം ജപിക്കാന്‍ പാടില്ലെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ?.

അത്പോലെ തന്നെയാണ് സ്ത്രീകളുടെ കാര്യത്തിലും.ഒരു നിഷേധവും ഒരാചാര്യനും പറഞ്ഞിട്ടില്ല.

ഇനി പ്രമാണമാണെങ്കില്‍, അഥര്‍വ്വ വേദം ഇതിന് മറുപടി പറയുന്നു.


"ശുദ്ധാഃപൂതാ യോഷിതോ യജ്ഞിയാ ഇമാഃ"

സ്ത്രീകള്‍ ശുദ്ധരും പവിത്രരും യജ്ഞാദി അഖില കര്‍മ്മങ്ങള്‍ക്കും അധികാരിണികളും പൂജാര്‍ഹരുമാണ് (അഥഃവേദം-11.1.17).


യജ്ഞകര്‍മ്മത്തില്‍ ഓംകാരം ഉണ്ടെന്ന് തീര്‍ച്ചയാണെല്ലോ.സ്ത്രീകള്‍ക്ക് ഓംകാരം ജപിക്കുന്നതില്‍ ഒരു തടസ്സവുമില്ല.ഇനിയും നമ്മള്‍ ഈ തെറ്റിദ്ധാരണ കൊണ്ട് നടക്കരുതെന്ന് അപേക്ഷിക്കുന്നു.

No comments: