ശിവഗിരിയില് വച്ച് ശ്രീരാമകൃഷ്ണ പരമഹംസന്റെ ഒരു പടം ഒരാള് അവിടെ കൊണ്ടുവന്നിരുന്നതു വാങ്ങി നോക്കിയിട്ടു,
ശ്രീനാരായണ ഗുരു സ്വാമികള് : ഇദ്ദേഹം ക്രിസ്തുവിനെപ്പോലെ വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്ത ഒരു മഹാനാണ്.
അടുത്തുനിന്നിരുന്ന ഒരു മാന്യ൯ : വിദ്യാഭ്യാസമില്ലാതെ ഇവ൪ക്കു ഈ മാഹാത്മ്യം എങ്ങനെ സിദ്ധിച്ചു ?
ശ്രീനാരായണ ഗുരു സ്വാമികള് : വിദ്യാഭ്യാസമുള്ള മഹാന്മാരെന്നും വിദ്യാഭ്യാസമില്ലാത്ത മഹാന്മാരെന്നും മഹാന്മാരെ രണ്ടു പ്രകാരത്തില് പറയാം.
വിദ്യാഭ്യാസമില്ലാത്ത മഹാന്മാ൪ ഊറ്റുള്ള കുളം പോലെയിരിക്കും. വിദ്യാഭ്യാസമുള്ള മഹാന്മാ൪ കോരി നിറയ്ക്കപ്പെട്ട വെള്ളമുള്ള കുളം പോലെയായിരിക്കും.
No comments:
Post a Comment