നടരാജഗുരു : സ്വാതി നക്ഷത്ര ദിവസം മുത്തുചിപ്പിയുടെ ഉള്ളില് വീഴുന്ന തുള്ളി വെള്ളം ഉള്ളിലിരുന്ന് പാകപ്പെട്ട് മുത്തായി എന്ന് പഴമക്കാ൪ പറയുന്നു.
ഗുരു : ഒരു ജന്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങള് ഉണ്ടാക്കുന്നതുപോലെ അതിന്റെ ഉള്ളില് ഒരു മുത്തുകൂടി ഉണ്ടാകുന്നു ധരിച്ചാല് പോരേ ?
തുട൪ന്ന് ഗുരു നിനക്ക് വേദാന്തം മനസ്സിലാക്കണമെന്നുണ്ടോ എന്ന് ചോദിച്ചു.
ഉവ്വ് എന്ന് പറയാ൯പോലും മറന്ന് ശ്രദ്ധാപൂ൪വ്വം ഗുരുവിന്റെ കണ്ണില് നോക്കി നിന്ന നടരാജ ഗുരുവിനോട് ഗുരുചോദിച്ചു : നീ വെള്ളം കണ്ടിട്ടുണ്ടോ ?
നടരാജഗുരു : ഉണ്ട്
ഗുരു : ഓളം വെള്ളമാണെന്ന് നിനക്കറിയാമോ ?
നടരാജഗുരു : അറിയാം
ഗുരു : എന്നാല് പുതിയതായി അറിയേണ്ടതായിട്ടൊന്നുമില്ല. വേദാന്തം ഇത്ര തന്നെ.
- ഗുരുകുലം മാസിക
No comments:
Post a Comment