12/10/2013

പാദുകം നാമാകുമെങ്കിൽ വേൽ നാമായിക്കൂടെയോ ? - ശ്രീനാരായണ ഗുരു

ശിവഗിരിയില്‍ പ്രതിഷ്ഠയ്ക്കു മുമ്പു ഒരു കാലത്ത് അവിടെ ഒരു സ്വ൪ണ്ണ വേൽ വെച്ചു പുജിച്ചിരുന്നു.

എന്നാൽ വേറെ ഒരു കൂട്ടം ഭക്തന്മാരുണ്ടായിരുന്നു.  ശ്രീനാരായണ ഗുരു സ്വാമിതൃപ്പാദപൂജയല്ലാതെ യാതൊരു പൂജയും ചെയ്തുകൂടെന്നായിരുന്നു അവരുടെ മതം.

അതില്‍ ഒരു ഭക്ത൯ ആ സ്വ൪ണ്ണവേല്‍ എടുത്തു കാട്ടില്‍ കളഞ്ഞ് പകരം തൃപ്പാദങ്ങളുടെ പാദുകം ആ സ്ഥാനത്തുവച്ചു.

ആളുകള്‍ അവനെ പിടിച്ചു സ്വാമി സന്നിധിയില്‍കൊണ്ടു ചെന്നു.

ശ്രീനാരായണ ഗുരു സ്വാമികള്‍ - ആ വേല്‍ എന്തിനായി എടുത്തുകളഞ്ഞു ?

ഭക്ത൯ - തൃപ്പാദവിഗ്രഹമല്ലാതെ ഒന്നും പൂജിച്ചു കൂടെന്നാണ് അടിയങ്ങളുടെ വ്രതം.

സ്വാമികള്‍ - പാദുകമോ ?

ഭക്ത൯ - അതു സ്വാമി സങ്കല്പമായി വച്ചിരിക്കുകയാണ്.

സ്വാമികള്‍ - പാദുകം നാമാകുമെങ്കില്‍ വേല്‍ നാമായിക്കൂടെയോ ?

- ധ൪മ്മം മാസിക, 1928 മേയ് 14
പത്രാധിപന്മാ൪ - ധ൪മ്മതീ൪ത്ഥ൪, മൂ൪ക്കോത്തു കുമാര൯

No comments: