''നിത്യമാദിസഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാജപിക്കടോ''
''ദേവാസുരോരഗചാരണകിന്നര
താപസ ഗുഹ്യകയക്ഷേരക്ഷോഭൂത
കിം പുരാഷാപ്‌സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലുലോകങ്ങളും
രക്ഷിപ്പതും നിജരശ്മികള്‍കൊണ്ടവന്‍
ഭക്ഷിപ്പതുമവന്‍ കല്പകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖന്‍താനും പ്രജാപതിവൃന്ദവും
ശുക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാപിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസര്‍ത്തുസംവത്സരകല്പാദി
കാരകനായതും സൂര്യനിവന്‍ തന്നെ.''
സന്താപ നാശകരായ നമോ നമ :
അന്താ:കാരന്തകാരായ നമോ നമ:
ചിന്താമണെ, ചിദാനന്ദയതേ നമ:
നിഹാര നാശകരായ നമോ നമ:
മോഹ വിനാശകരായ നമോ നമ:
ശാന്തായ രൗദ്രായ, സൗമ്യായ, ഘോരായ
കാന്തിമതാം, കാന്തിരൂപായതേ നമോ നമ :
സ്ഥാവര ജംഗമാചര്യയതേ നമ :
ദേവായ വിശ്വൈക സാക്ഷിണെ തേ നമ :
സത്യ പ്രാധാനായ തത്ത്വായ നമോ നമ :
സത്യ സ്വരൂപയായ നിത്യം നമോ നമ :
No comments:
Post a Comment