
ഇനി ആരാണ് ബത്ര. ദിന്‍ നാഥ ബത്ര ഒരു RSS പ്രചാരകന്‍ ആണ്. അദ്ധ്യാപകന്‍ ചിന്തകന്‍ ഒക്കെ ആണ്. കൂടാതെ ഒരു ഹിന്ദു സംസ്കാരത്തില്‍ അഭിമാനിക്കുന്ന ഒരു വ്യക്തിയും ആണ്. കഴിഞ്ഞ മാസങ്ങളില്‍ അദ്ദേഹം വാര്‍ത്തയില്‍ വന്നത് അമേരിക്കന്‍ ഇടതുപക്ഷ എഴുത്തുകാരി വെന്‍ടി ഡോഗിനാര്‍ എഴുതിയ The Hindus: An Alternative History എന്ന പുസ്തകവുമായി ബന്ധപ്പെട്ടു ആണ്. ഈ പുസ്തകം വളരെ മോശം ആയി ഹിന്ദുക്കളെ അപമാനിക്കുന്നു എന്ന് പറഞ്ഞു ബത്ര അത് പ്രസിദ്ധികരിച്ച പെന്‍ഗ്വിന്‍ ഇന്ത്യ ക്കെതിരെ കോടതിയില്‍ കേസിനു പോയി. കൂടാതെ എന്ത് കൊണ്ട് ഈ പുസ്തകം ഹിന്ദു സംസ്കാരത്തെ വികൃതമാക്കുന്നു എന്ന് വ്യക്തമായി കാരണങ്ങള്‍ മുന്‍പില്‍ വച്ചു. അതില്‍ ഹിന്ദു ദേവി ദേവന്മാരെ വികൃതമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ കോടതിയില്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ പെന്‍ഗ്വിന്‍ ബത്രയുമായി കോടതിക്ക് പുറത്തു വച്ച് സംസാരിച്ചു പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാരണം കേസ് കോടതിയില്‍ പെന്‍ഗ്വിന്‍ തോല്‍ക്കും .. കാരണം കോടതിയില്‍ ഒരിക്കലും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് പെന്ഗ്വിന് മനസ്സിലായി. അപ്പോള്‍ അതുപോലെ ഹിന്ദു സസ്കാരത്തെ അപമാനിച്ചിരിക്കുന്നു ആ അമേരിക്കന്‍ എഴുത്ത്കാരി ആ പുസ്തകത്തില്‍; ഇത് വരെ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ഒരാളും കോടതിയില്‍ പോകാന്‍ പോലും തയ്യാറല്ലായിരുന്നു ..എന്നാല്‍ ഇന്ന് ഒരു ബത്ര ഉണ്ട്. അവിടെ കൊണ്ട് തീര്‍ന്നില്ല. ബത്ര പറയുന്നത് അനേകം ബുക്കുകള്‍ ഇനിയും ഉണ്ട് നമ്മുടെ സംസ്കാരത്തെ മനപൂര്‍വം അപമാനിക്കുന്ന ബുക്കുകള്‍. അവരെ എല്ലാം നിയമപരമായി നേരിടാന്‍ കോടതിയില്‍ പോകും എന്നാണ്.
അടുത്തതായി അദ്ദേഹം എടുത്തിരിക്കുന്ന കേസ് പ്രമുഖ ഇടതു ചിന്തകന്‍ ആയ ശേഖര്‍ ബന്ധോപാധ്യായ് എഴുതിയ A History of Modern India published by Orient BlackSwan contains "എന്ന പുസ്തകം ആണ് ..അതിനെതിരെ അദ്ദേഹം നോട്ടിസ് നല്‍കി കഴിഞ്ഞു. അദ്ദേഹം പറയുന്നത് അതില് RSS എന്ന പ്രസ്ഥാനത്തെ ശരി അല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും അപകീര്‍ത്തിപെടുത്തിയിരിക്കുന്നു. അതിനുള്ള തെളിവുകളും നിരത്തിയിരിക്കുന്നു. എന്നിട്ട് ഈ പുസ്തകം BA ഹിസ്റ്ററി ക്ലാസ്സില്‍ കുട്ടികളെ പഠിപ്പിക്കുന്നു. നോട്ടിസ് കിട്ടിയ പ്രസാധകര്‍ ആ പുസ്തകം REVIEW ചെയ്യാന്‍ തീരുമാനിച്ചു കൂടാതെ അവര് പുതിയതായി ഇറക്കിയ Communalism and Sexual Violence: Ahmedabad since 1969. എന്ന പുസ്തകവും REVIEW ചെയ്യുന്നു. ഇതിന്റെ ഒക്കെ അര്‍ഥം നിയമപരമായി ഹിന്ദു സംസ്കാരത്തെ അപമാനിക്കുന്ന ഒത്തിരി പുസ്തകങ്ങള്‍ ഉണ്ട് പക്ഷെ അതിനു എതിരെ ആരും കോടതിയില്‍ പോകാത്തത് കൊണ്ട് അത് തുടര്‍ന്ന് നമ്മളെ പഠിപ്പിക്കുന്നു. അല്ലെങ്കില്‍ വിപണിയില്‍ വില്‍ക്കുന്നു എന്നല്ലേ .ബത്ര പറയുന്നത് ഇത്രയേ ഉള്ളൂ ശരിയായ ചരിത്രങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക അല്ലാതെ ഇടതു പക്ഷ ചരിത്രകാരന്മാരുടെ കാഴ്ചപ്പാടില്‍ ഇല്ലാത്ത ചരിത്രം മാറ്റി എഴുതി ഹിന്ദു സംസ്കാരത്തെ മലിനപ്പെടുത്താന്‍ അനുവദിക്കില്ല .. കൂടാതെ ഇതിനു സ്വീകരിക്കുന്ന മാര്‍ഗം ഒരിക്കലും അക്രമം ആയിരിക്കില്ല .. നിയമത്തിന്റെ വഴിമാത്രം.
No comments:
Post a Comment