29/07/2014

മാറുമറയ്ക്കല്‍

തെക്കൻ തിരുവിതാംകൂറിലെ മാറു മറയ്ക്കല്‍ സമരവും ന്യൂയോര്‍ക്കിലെ മാറു മറയ്ക്കാതിരിക്കല്‍ സമരവും!.

പഴയ വാര്‍ത്ത (17,18,19 നൂറ്റാണ്ടുകള്‍) തെക്കൻ തിരുവിതാംകൂറിൽ നൂറ്റാണ്ടുകളോളം സമരം ചെയ്ത് വിവിധ ജാതികളില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവകാശം നേടിയെടുത്തു. 1865ൽ വസ്ത്ര ധാരണക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന നിരോധനങ്ങളെ മുഴുവൻ നീക്കം ചെയ്ത പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടായി. വളരെപ്പതുക്കെ എല്ലാ ജാതിക്കാരും കുപ്പായവും മേൽമുണ്ടും ധരിച്ചുതുടങ്ങി.

പുതിയ വാര്‍ത്ത (May 2013): ന്യുയോര്‍ക്കില്‍ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ നടത്തുന്ന സമരങ്ങള്‍ കുറ്റകരമല്ലെന്നും അങ്ങനെ ആരെയെങ്കിലും കണ്ടാല്‍ അറസ്റ്റ് ചെയ്യരുതെന്നും പോലീസിനു കര്‍ശന നിര്‍ദ്ദേശം. മേല്‍ വസ്ത്രമില്ലാതെ സമരം നടത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ നിയമമില്ലെന്ന് 1992 ല്‍ ന്യുയോര്‍ക്ക് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് പോലീസിന് ഇപ്പോള്‍ അറസ്റ്റ് വേണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

No comments: