ഗ്രഹണം ഉണ്ടാകുന്നത് രാഹുവും കേതുവും കാരണം ആണ് എന്നത് പുരാണകഥ മാത്രമാണ്, അത് സത്യം അല്ല എന്ന് മിക്കപുരാണങ്ങളിലും (മഹാഭാരതം ഉള്‍പ്പെടെ) പറഞ്ഞിട്ടുണ്ട്. ഗ്രഹണത്തെ കുറിച്ച് ആര്യഭടീയത്തില്‍ പറയുന്നത്
ഛാദയതെ ശശി സൂര്യം ശശിനം മഹതി ഭൂഛായ ഇതി ഗ്രഹണ മദ്ധ്യം.
ചന്ദ്രന്‍ സൂര്യനെ മറക്കുന്നു, ചന്ദ്രനെയാകട്ടെ ഭൂമി മറക്കുന്നു. ഇതാണ് ഗ്രഹണം.
ഭാരതത്തില്‍ ഗ്രീന്‍വിച് രേഖ പോലെ ഒരു അന്തര്‍ ദേശിയ രേഖ ഉണ്ടായിരുന്നു. മഹാ ഭാസ്കരീയത്തിനും ലഘു ഭാസ്കരീയത്തിനും വ്യാഖ്യാനം എഴുതിയ ജ്യോതിശാസ്ത്രജ്ഞന്‍ AD ഒന്‍പതാം നൂറ്റാണ്ടില്‍ എഴുതിയിരിക്കുന്ന വരിയില്‍ അന്തര്‍ദേശിയ രേഖ വരക്കുന്നതിനെപ്പറ്റി പറയുന്നു. ലങ്കയില്‍ ഒരു കമ്പ് തറച്ചു അതില്‍ ചരട് കെട്ടി മറ്റേ അഗ്രം ആര്ട്ടിക്ക് ഓഷന്‍റെ മുകളില്‍ കെട്ടിയാല്‍, ആ നൂല് പോകുന്നതായ രേഖ ആണ് അന്തര്‍ ദേശിയ രേഖ എന്ന് പറയുന്നത്.
ഭൂമി കറങ്ങുന്നു എന്ന് കണ്ടുപിടിച്ചതും ഭാരതീയര്‍ ആണ്. ആര്യഭടന്‍ തന്നെയാണ് നാല് സെക്കണ്ടില്‍ ഒരു ആംഗുലാര്‍ മിനുട്ട് കറങ്ങുന്നു എന്ന് ആദ്യം കണ്ടുപിടിച്ചത്. ഭൂമിയുടെ ആവര്‍ത്തിച്ചുള്ള കറക്കം കൊണ്ടാണ് ദിവസങ്ങള്‍ ഉണ്ടാകുന്നത് എന്നും പറയുന്നു.
വഞ്ചിയില്‍ ഇരിക്കുന്ന വ്യക്തി കരയില്‍നില്‍ക്കുന്ന വൃക്ഷങ്ങള്‍ എതിര്‍ ദിശയില്‍ചലിക്കുന്നതായി കാണുന്നതുപോലെ, ഭൂമിയില്‍ നില്‍ക്കുന്ന വ്യക്തി പ്രപഞ്ച ഗോളങ്ങള്‍കിഴക്ക് നിന്നും പടിഞ്ഞാറ്പോകുന്നതായി കാണുന്നു, ഇപ്രകാരം കാണുവാന്‍ കാരണം ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു കറങ്ങുന്നതുകൊണ്ടാണ്.
(ഭാസ്കരാചാര്യര്‍ഒന്നാമന്‍,മഹേശ്വചാരാര്യര്‍മുതലായവര്‍ പക്ഷെ ഇത് അംഗീകരിച്ചിരുന്നില്ല)
പതിനാറാംനൂറ്റാണ്ടില്‍ ഗലീലിയോയും കോപ്പര്‍ നിക്കസും ഒക്കെ ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടുപിടിക്കുന്നതിനുമുന്‍പ് ഭൂമി പരന്നതാണ് എന്ന് വിചാരിച്ചിരുന്നു എന്നാണല്ലോ നമ്മെ പഠിപ്പിച്ചിരുന്നത്. അഞ്ചാംനൂറ്റാണ്ടില്‍ എഴുതിയ ആര്യഭടീയത്തില്‍ പറയുന്നു
“ഭൂ ഗോള സര്‍വതോ വൃത്ത” –
സൂര്യനെയും ചന്ദ്രനേയും വൃത്താകൃതിയില്‍കാണുന്നപോലെ ഭൂമിയും ദൂരെ നിന്ന്നോക്കിയാല്‍ വൃത്താകൃതിയില്‍ കാണുന്നു, ആ ഭൂമി ഗോളമാണ്.
അര്‍ത്ഥശാസ്ത്രത്തില്‍ 1.25% ആണ് ധാര്‍മികമായി ഈടാക്കാവുന്ന പലിശ എന്നും വ്യാവസായിക ആവശ്യങ്ങള്‍ക്ക് 5% ആണ് എന്നും പറയുന്നു. കൂട്ടുപലിശയെക്കുറിച്ചും വിവരണംഉണ്ട്.
കോണിന്‍റെ വ്യാപ്തം കണ്ടുപിടിക്കുന്നത്, ആധുനിക ശാസ്ത്രം അത് കണ്ടുപിടിക്കുന്നതിനു 600 കൊല്ലം മുന്‍പ് ഭാസ്കരാചാര്യര്‍ ലീലാവതിയില്‍ വിവരിക്കുന്നു (1/3 PI * R * R * H)
ഖ്വാട്രിലാട്ടരിന്റെ വിസ്തീര്‍ണം കാണുന്ന ഫോര്‍മുല SQR[(S-a)(S-b)(S-c)] ഭാരതീയനായ ബ്രഹ്മഗുപ്തന്‍ ആണ് കണ്ടുപിടിച്ചത്.
പൈതഗോറസ് തിയറം
പൈതഗോറസിന് എത്രയോ മുന്‍പേ ബൌധായനന്‍ അത് കണ്ടുപിടിച്ചിരുന്നു.
ത്രികോണത്തിന്‍റെയും വൃത്തത്തിന്‍റെയും വിസ്തീര്‍ണം കണ്ടുപിടിക്കുന്ന ഫോര്‍മുല ആര്യഭടന്‍ തന്‍റെ ഗ്രന്ഥത്തില്‍പറയുന്നു.
പൈ
ആര്യഭടീയത്തില്‍ പൈയുടെ വില വിവരിക്കുന്നു. വലിയ സംഖ്യകളുടെ സ്ക്വയര്‍ റൂട്ട്, ക്യൂബുറൂട്ട് ഇവ കണ്ടുപിടിക്കാനുള്ള മാര്‍ഗം ആര്യഭടന്‍ കണ്ടുപിടിച്ചതിനു ശേഷം 700 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ചൈനാക്കാര്‍ അത് കണ്ടുപിടിച്ചത്. രണ്ടിന്‍റെയും മൂനനിന്റെയും സ്ക്വയര്‍ റൂട്ട്, ക്യൂബുറൂട്ട് ഇവ ബൌധായനന്‍ ആണ് കണ്ടുപിടിച്ചത്.
പുതിയ തലമുറ ഇതൊക്കെ അറിയട്ടെ.
No comments:
Post a Comment