27/07/2014

ഭൂമിയില്‍ ഭക്ഷണം കിട്ടാത്തവര്‍ ഏറെയാണ്.....!!!!

മനുഷ്യാ...നീ ശ്രദ്ധിച്ചുവോ....?
ബലിച്ചോറ് കൊത്താന്‍ കാക്കകള്‍ കുറവായിരുന്നു.....
നീ കുന്നും മലയും ഇടിച്ചു നിരത്തി...
അത് കൊണ്ട് നീര്ത്തടങ്ങളും,വയലേലകളും നികത്തി 
നീ കൊണ്ക്രീറ്റ്‌ കാടുകള്‍ നിര്മിച്ചു....
യന്ത്രപ്പക്ഷിക്ക് പറന്നിറങ്ങാന്‍ താലൂക്ക് തോറും വിമാനത്താവളം നിര്മി്ച്ചു....
നിന്റെ വാര്ത്താവിനിമയം സുദൃഡമാക്കാന്‍ മൊബൈല്‍ ടവറുകള്‍ നിര്മി്ച്ചു..

ഇല്ലാത്ത കൃഷിയെ സംരക്ഷിക്കാന്‍ ആകാശത്തുനിന്ന് എന്ഡോസള്ഫാനും 
ഭൂമിയില്‍ നിന്ന് ഡി ഡി ടി യും തളിച്ചു...
അപ്പോഴൊന്നും നീ നിന്റെ സഹജീവികളെ പരിഗണിച്ചില്ല...
ഈ ഭൂമി നിനക്ക് മാത്രമുള്ളതാണെന്നു ധരിച്ചു വശായി...

പിതൃബലിക്കായി നീ ഉരുട്ടിവെക്കുന്ന ഉരുളകള്‍ കൊത്താന്‍ ഞങ്ങള്‍ വരില്ല...
മഹാബുദ്ധിമാനായ നീ യന്ത്രപ്പറവകളെ വരുത്തൂ...
കൈ കൊട്ടേണ്ട....നോക്കി നില്ക്കേണ്ട...
ഒരു റിമോട്ട് കണ്ട്രോളിന്റെ വിളി മതിയാകും...

അല്ലങ്കില്‍ ഇന്റര്നെറ്റ് വഴി ഒരു ബലിയങ്ങ് നടത്തൂ....
എന്നിട്ട് പരസ്പരം ലൈക്കിട്ടു കളിക്കൂ..
കൂടുതല്‍ ലൈക്ക് കിട്ടുന്ന പിതൃവിനു കൂടുതല്‍ മോക്ഷം...

മറ്റൊന്ന് കൂടി....
ഇനീ ബലിപിണ്ഡമുണ്ണാന്‍ കാക്കയും കഴുകും മൂങ്ങയും വരില്ല...
നീ പട്ടിയെക്കൊണ്ട് തീറ്റിക്കയുമില്ല....

അതുകൊണ്ട്
ഇനിയെങ്കിലും ആ പിണ്ഡത്തിന്റെ വലിപ്പം കുറക്കൂ...
ഭൂമിയില്‍ ഭക്ഷണം കിട്ടാത്തവര്‍ ഏറെയാണ്.....
ബാക്കി വരുന്ന അന്നം അവര്ക്ക് നല്കൂ....
അങ്ങിനെയെങ്കിലും പിതൃക്കള്‍ വിശ്രാന്തി നേടട്ടെ...

( Courtesy - രംജിത് ജി കാഞ്ഞിരത്തില്‍)

No comments: