ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ വേദിയും തയ്യാറായി.
ജനങ്ങള്‍ സമ്മേളിച്ചു . സംവാദത്തിനു തയ്യാറായി യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍ എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം ഇഴഞ്ഞു കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി ചേര്‍ന്നു .എല്ലാവരോടും ക്ഷമാപണങ്ങളോടെ പണ്ഡിതന്‍ മൈക്കിന് മുന്‍പില്‍ എത്തി .
"പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ് ! ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ ഗ്രാമത്തിലെ നദിയാവട്ടെ കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍ നില്‍കുമ്പോള്‍ എന്‍റെ ഭാഗ്യത്തിന് പുഴക്കരയിലെ വലിയ മരം കട പുഴകി നദിയിലേക്ക് വീണു .ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍ തന്നെ ആ മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ് ഞാന്‍ വരുന്നത് .വൈകിയതിനു എന്നോട് ക്ഷമിക്കൂ ..."
ദൈവ വാദിയുടെ വാക്കുകള്‍ കേട്ട യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു .ചിരിയടക്കാന്‍ പാട് പെട്ട് കൊണ്ട് യുക്തിവാദി വിളിച്ചു പറഞ്ഞു :
" ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു ബോട്ടായി മാറുമെന്നോ ? വട്ടന്‍ !"
ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു .
"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍ വിളിച്ചു പറഞ്ഞു .
ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി:
"ഒരു ബോട്ട് സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍
എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ?പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"
ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!
2 comments:
ദൈവം എങ്ങനെ ഉണ്ടായി???
Great question!
👍
Post a Comment