ബുദ്ധമതത്തിനു എങ്ങനെ ക്ഷയം സംഭവിച്ചു ??
ചോദ്യം ഒരു കമ്മ്യൂണിസ്റ്റിനോടാണെങ്കില്‍ (അവാന്തര വിഭാഗമായ ഇസ്ലാമ്യൂണിസ്റ്റിനോടായാലും ) ഒരേ ഉത്തരമായിരിക്കും ഉണ്ടായിരിക്കുക.
“സംശയമെന്ത് ? സവര്‍ണ്ണ ബ്രാഹ്മണിക് ഫാസിസ്റ്റ് ശങ്കരാചാര്യര്‍ സ്വന്തം അനുചരരോടൊപ്പം പാവം ബുദ്ധമത സന്യാസിമാരെ പീഢിപ്പിച്ചു, അവരുടെ വിഹാരങ്ങള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ ആക്കി, കേരളത്തിലെ ശബരിമല, പത്മനാഭ സ്വാമി ക്ഷേത്രം ............ അയോധ്യ.... എല്ലാം ബുദ്ധമത വിഹാരങ്ങളായിരുന്നു. ഇപ്പോഴത്തെ പരിവാറുകാരുടെ അപ്പൂപ്പന്മാരും അവരുടെ അപ്പൂപ്പന്മാരുമായ സവര്‍ണ്ണ കോമരങ്ങള്‍ ആണ് ഇന്ത്യയിലെ ബുദ്ധമതത്തെ നശിപ്പിച്ചത് “
കൂടുതല്‍ ചോദിക്കാന്‍ നിന്നാല്‍ ദാ വരികയായി ഭരണഘടനാ ശില്പി ശ്രീ അംബേദ്കറുടെ വാക്കുകള്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരും പേജ് നമ്പറും സഹിതം.
ഈ ബൂലോകത്തിലാസകലം നിങ്ങള്‍ തെരഞ്ഞു നോക്കൂ.. ഇതില്‍ നിന്നും വ്യത്യസ്തമായി മേല്പറഞ്ഞവരുടെ ഒരു പോസ്റ്റിലും ഒന്നും കാണില്ല.
ബുദ്ധമതത്തിനു ക്ഷയം സംഭവിച്ചതില്‍ ആത്മാര്‍ത്ഥമായി ദുഖിക്കുന്നതായി തോന്നിപ്പോകുന്ന ഒരു കൂട്ടരുണ്ട്. പേരു കൊണ്ട് അവരെ തിരിച്ചറിയുക എളുപ്പമല്ല. പക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സവര്‍ണ്ണന്‍ ,അവര്‍ണ്ണന്‍, ദളിതന്‍ ,ഫാഷിസ്റ്റ് (സ അല്ല ഷ) . പിന്നെ ഒരു ഗുമ്മിനു വേണ്ടി ശ്രീ ബുദ്ധന്റെ ചിത്രവും തൂക്കും ബ്ലോഗ് സ്വീകരണ മുറിയില്‍. ഇതൊക്കെ കണ്ടാല്‍ നമുക്ക് തോന്നും ശ്ശൊ ബുദ്ധമതത്തോടും ശ്രീ ബുദ്ധനോടും എന്തൊരു സ്നേഹമാണിക്കൂട്ടര്‍ക്കെന്ന് .ബുദ്ധമതതിന്റെ ക്ഷയത്തെ പറ്റി പറയുമ്പോള്‍ കണ്ണുകളില്‍ രോഷാഗ്നിയും ചുണ്ടുകളില്‍ വിതുമ്പലും സ്ഥിരമാണിവര്‍ക്ക് .പിന്നെ മേല്പറഞ്ഞ വരികള്‍ അതായത് ബ്രാഹ്മണിക് ഫാസിസം ആണ് ബുദ്ധമത ക്ഷയത്തിനു കാരണമെന്നതും..
ഇനി പുരോഗമനക്കാരുടെ അടുത്തൊന്നു പോയി നോക്കൂ. ഒരു സംശയവും വേണ്ടാ. ഇതു തന്നെ ആണുത്തരമായി ലഭിക്കുക. കൂടെ അവരുടെ താത്വികാചാര്യര്‍ ഭൂ ഖനനം ചെയ്തു കണ്ടുപിടിച്ച രേഖകളും തരും .എന്തായാലും രണ്ടു കൂട്ടരും ശ്രീ അംബേദ്കറുടെ വരികള്‍ നിര്‍ലോഭം ചൊരിയുമെന്നതില്‍ സംശയം വേണ്ട.
എന്നാല്‍ ശ്രീ അംബേദ്കര്‍ പറഞ്ഞ താഴെക്കാണുന്ന വരികള്‍ ഇവരുടെ ആരുടെയും അഭിപ്രായങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ മഷിയിട്ടു നോക്കിയാല്‍ കിട്ടുകയില്ല .
"Here can be no doubt that the fall of Buddhism in India was due
to the invasions of the Musalmans,Islam came out as the enemy of the 'But'. The word 'But,' as everybody knows,is an Arabic word and means an idol. Not many people, however,know that the derivation of the word 'But' is the Arabic corruption of Buddha. Thus the origin of the word indicates that in the Moslem mind idol worship had come to be identified with the Religion of the Buddha. To the Muslims, they were one and the same thing. The mission to break the idols thus became the mission to destroy Buddhism
Islam destroyed Buddhism not only in India but wherever it went. Before Islam came into being Buddhism was the religion of Bactria, Parthia, Afghanistan, Gandhar and Chinese Turkestan, as it was of the whole of Asia.
ഇവിടെയാണെങ്കില്‍ ബുദ്ധമതത്തിന്റെ നാശത്തിന്റെ കാരണം ഇസ്ലാമിക അധിനിവേശമാണെന്ന കാര്യത്തില്‍ സംശയമേയില്ല. ഇസ്ലാം ആത്യന്തികമായി ശത്രുവായി വന്നത് 'ബട്ട്' നെതിരേയാണ്. എല്ലാവര്‍ക്കും അറിയുന്ന പോലെ അറബിക്കില്‍ ആ വാക്കിനര്‍ത്ഥം വിഗ്രഹമെന്നാണ്. പക്ഷേ അധികമാര്ക്കും അറിയാത്തത്, ആ വാക്ക് ബുദ്ധനെ സൂചിപ്പിക്കാനും അവരുപയോഗിച്ചിരുന്നു എന്നതാണ്. അതായത് അന്നത്തെ മുസ്ലീമിനെ സംബന്ധിച്ച് വിഗ്രഹാരാധനയും ബുദ്ധമതവും ഒന്നു തന്നെയായിരുന്നു. വിഗ്രഹങ്ങളെ തച്ചു തകര്‍ക്കുക എന്ന ലക്ഷ്യം അങ്ങനെ ബുദ്ധിസത്തെ നശിപ്പിക്കുക എന്നായി.
ഇസ്ളാമിക അധിനിവേശക്കാര്‍ ബുദ്ധമതത്തെ നശിപ്പിച്ചത് ഇന്ഡ്യയില്‍ മാത്രമല്ല, എവിടെയൊക്കെ അവര്‍ കടന്നു കയറിയോ അവിടെയൊക്കെ - ബാക്ട്രിയാ, പാര്‍തിയ, അഫ്ഗാനിസ്ഥാന്‍, ഗാന്ധാരം, ചൈനയിലെ തുര്ക്കിസ്താന്‍ എന്നിവങ്ങളിലൊക്കെ - അതായത് ഏഷ്യയില്‍ ഏതാണ്ട് എല്ലായിടത്തും അവര്‍ ബുദ്ധമതത്തെ നശിപ്പിച്ചു. ഇത് പറഞ്ഞത് ഒരു സവര്‍ണ്ണ പരിവാര്‍ ഫാസിസ്റ്റ് അല്ല. ശ്രീ ബാബാ സഹെബ് അംബേദ്കര്‍ തന്നെയാണ്. സവര്‍ണ്ണ സനാതന മതമാണ് ബുദ്ധിസത്തെ നശിപ്പിച്ചത് എന്നു കാണിക്കുവാന്‍ കപട ദളിത ബുദ്ധ സ്നേഹികളായ മത മൌലിക വാദികളും പുരോഗമന സഖാക്കളും എടുത്തുപയോഗിക്കുന്ന അതേ ആള്‍ . തീര്‍ന്നില്ല ഇനിയുമുണ്ട്.
But Islam struck at Hinduism also. How is it that it was able to
fell Buddhism in India but not Hinduism? Hinduism had State-
patronage, The Buddhists were so persecuted by the "Brahmanic rulers",when Islam came, they converted to Islam: this welled the ranks of Muslims but in the same stroke drained those of Buddhism. But the far more important cause was that while the Muslim invaders butchered both - Brahmins as well as Buddhist monks --the nature of the priesthood in the case of the two religions was different -- "and the difference is so great that it contains the whole reason why Brahmanism survived the attack of Islam and why Buddhism did not.
അധിനിവേശക്കൊള്ളക്കാര്‍ ബുദ്ധമതത്തോട് ചെയ്തതു തന്നെ ഹിന്ദുമതത്തിനോട് ചെയ്തിട്ടും ഹിന്ദുമതം നിലനിന്നു പോന്നതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്.
For the Hindus, every Brahmin was a potential priest. No
ordination was mandated. Neither anything else. Every household
carried on rituals -- oblations, recitation of particular mantras,
pilgrimages, each Brahmin family made memorizing some Veda its
very purpose.... By contrast, Buddhism had instituted ordination,
particular training etc. for its priestly class.
ബുദ്ധമത സര്‍വകലാശാലകള്‍ തച്ചു തകര്‍ത്ത കഥകളും വ്യക്തമായി തന്നെ
രേഖപ്പെടുത്തിയിട്ടുണ്ട്
Thus, when the invaders massacred Brahmins, Hinduism continued. But when they massacred the Buddhist monks, the religion itself was killed. The Musalman invaders sacked the Buddhist Universities of Nalanda, Vikramshila, Jagaddala, Odantapuri to name only a few.
They raised to the ground Buddhist monasteries with which the
country was studded. The monks fled away in thousands to Nepal,
Tibet and other places outside India. A very large number were
killed outright by the Muslim commanders. How the Buddhist
priesthood perished by the sword of the Muslim invaders has been
recorded by the Muslim historians themselves.......
അങ്ങനെ അധിനിവേശക്കാര്‍ ബ്രാഹ്മണരെ കൂട്ടക്കൊല ചെയ്തപ്പോഴും ഹിന്ദുമതം അതിജീവിച്ചു. എന്നാല്‍ അവര്‍ ബുദ്ധസന്യാസിമാരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ബുദ്ധമതം തന്നെ കൊല്ലപ്പെട്ടു. മുസ്ലീം അധിനിവേശക്കാര്‍ നശിപ്പിച്ച അന്നത്തെ ബുദ്ധ സര്‍വ്വകലാശാലകളില്‍ ചിലതു മാത്രമാണ് നളന്ദ, വിക്രമശില, ജഗദ്ദല, ഓഡട്ടപുരി എന്നിവ. ഇസ്ലാമിക അധിനിവേശ കോടാലി ബുദ്ധിസത്തിന്റെ വേരറുത്തതെങ്ങനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
....The axe was struck at the very root. For by killing the Buddhist priesthood, Islam killed Buddhism. This was the greatest disaster that befell the religion of the Buddha in India."
അംബേദ്കര്‍ ഇങ്ങനെ പറഞ്ഞതായി ഏതെങ്കിലും ഇസ്ലാമിസ്റ്റുകളോ പുരോഗമന സഖാക്കളോ രേഖപ്പെടുത്തിയത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല എന്നു തന്നെയാകണം ഉത്തരം.
മതമൌലിക വാദ ബുദ്ധസ്നേഹികളെ പറ്റി അല്പം കൂടി പറയാതെ പോസ്റ്റ് പൂര്‍ണ്ണമാവില്ല.
ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചതില്‍ ഇവര്‍ക്കുണ്ടായ വിഷമം ചില്ലറയല്ല. ബുദ്ധിസ്റ്റുകളെ ശങ്കരാചാര്യര്‍ ചുട്ടുകൊന്നു എന്നൊക്കെ പോസ്റ്റര്‍ ഫ്രണ്ടുകാരുടെ പോരാളി പത്രത്തില്‍ ലേഖനം വന്നിരുന്നു. മാധ്യമത്തിലാകട്ടെ ഇതിനെ പറ്റി എം എസ് ജയപ്രകാശ് എന്ന വിദ്വാന്റെ (കക്ഷി പോപ്പുലർ ഫ്രണ്ട് എന്ന മത ഭീകര സംഘടനയുടെ മനുഷ്യാവകാശ പൊയ്മുഖത്തിന്റെ ചെയർമാൻ ആണു )ലേഖനം സ്ഥിരമായി വരുന്നുണ്ട് . പക്ഷെ ഇവയിലൊന്നും അംബേദ്കര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ വന്നിട്ടില്ലെന്നു മാത്രമല്ല മറ്റു കാര്യങ്ങള്‍ വ്യക്തമായി വന്നിട്ടുണ്ട് താനും.
മതമൌലിക വാദികള്‍ക്ക് ബൌദ്ധരോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്റെ കഥകളില്‍ ചിലത്.
ബുദ്ധിസത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമല്ലോ ഇവോണ്‍ റിഡ്ലിയുടെ സ്വന്തം താലിബാനികള്‍ ബാമിയാന്‍ പ്രതിമകള്‍ തവിടു പൊടിയാക്കിയത്.
ചുരുക്കത്തില്‍ കാര്യം ഇത്രയേ ഉള്ളൂ...
“ഭാരതത്തിലെമ്പാടും ബുദ്ധിസ്റ്റുകള്‍ ആയിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു. പാവങ്ങള്‍ “ബുദ്ധം ശരണം ഗഛാമി “അഹിംസ“ എന്നൊക്കെ പറഞ്ഞിരിക്കും. നമ്മള്‍ക്കു കാര്യങ്ങള്‍ വളരെ എളുപ്പം !.“
No comments:
Post a Comment