പപ്പായ ഇലയുടെ സത്ത് ഡെങ്കിപ്പനിക്ക് ഔഷധമോയെന്നു കേരളത്തിലെ ആരോഗ്യവകുപ്പ് സംശയിച്ചു നില്‍ക്കുമ്പോള്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിനു കിഴില്‍ പ്രവര്‍ത്തിക്കുന്ന കിംങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ആന്റ് റിസര്‍ച്ചില്‍ കഴിഞ്ഞ വര്‍ഷം തന്നെ നടത്തിയ പഠനത്തില്‍ഇതിന്റെ ഔഷധഗുണം തെളിഞ്ഞു കഴിഞ്ഞു.
ഡെങ്കിപ്പനി മൂലം രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുന്നതിനെ പപ്പായ ഇലയുടെ സത്ത് പ്രതിരോധിക്കുകയും പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കൂട്ടുകയും ചെയ്യുന്നു.
ഡെങ്കിയെ പ്രതിരോധിക്കാന്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പപ്പായ സത്ത് വിതരണം ചെയ്യുന്നു.
ഇതു സംബന്ധിച്ചു പത്രങ്ങളും ചാനലുകളും വഴി സര്‍ക്കാര്‍ ചെലവില്‍ പരസ്യവും നല്‍കി.
സിനിമാ താരങ്ങളെപ്പോലും പ്രചരണത്തിനായി രംഗത്തിറക്കി.
അവിടെ കഴിഞ്ഞവര്‍ഷം 30,000-ല്‍ കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച സ്ഥാനത്ത് ഈ വര്‍ഷം 10 പേര്‍ക്ക് മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടത്.
ആരും മരിച്ചിട്ടില്ല.
2013 മാര്‍ച്ചില്‍ മലേഷ്യയിലെ കോലാലംപൂരിലെ മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിലെയും ക്ലാങ് എന്ന സ്ഥലത്തെ ടെങ്കു ആബുവാന്‍ റെഹിമ ആശുപത്രിയിലേയും പഠനത്തില്‍ പപ്പായ സത്ത് ഡെങ്കിപ്പനിക്കും ഡെങ്കിപ്പനി മൂലം ഉണ്ടാകുന്ന രക്തസ്രാവത്തിനും നല്ലതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ ഗവേഷണം തുടങ്ങാന്‍ പോകുന്നതേയുള്ളുവെന്നും ഗവേഷണഫലം വരണമെങ്കില്‍ രണ്ടു വര്‍ഷം കാത്തിരിക്കണമെന്നും പത്രത്തില്‍ കണ്ടു.
കേരളത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോ.സി.എച്ച് മണിയും കോട്ടയം മെഡിക്കല്‍ കോളേദിലെ കമ്മ്യൂണിറ്റി മെഡിസിന്‍ റിട്ട.ഡോക്ടര്‍ കെ.ജെ.മാത്യുവും ഡെങ്കിപ്പനിക്കു പപ്പായ ഇലയുടെ സത്ത് നല്ലതാണെന്ന് എഴുതിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ഡെങ്കിപ്പനിക്കെതിരെ പപ്പായ ഇലയുടെ നീര് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു.
അധികം മൂക്കാത്ത പപ്പായ ഇല അരച്ച്, അല്ലെങ്കില്‍ മിക്‌സിയിലിട്ട് അടിച്ച്, തുണികൊണ്ട് അരിച്ചെടുത്തതു രണ്ടു ടീസ്പൂണ്‍ വീതം അല്പം തേനും ചേര്‍ത്തു മൂന്നു നേരം കൊടുത്താല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ പെട്ടെന്നു വര്‍ധിക്കുമെന്നാണ് അനുഭവം.
തേന്‍ ചേര്‍ക്കാതെയും ഉപയോഗിക്കാം.
ഡോക്ടര്‍ മണിയുടെ മകന്റെ രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം 18,000 ആയി കുറഞ്ഞപ്പോഴാണ് ആശുപത്രി അധികൃതര്‍ അറിയാതെ പപ്പായ സത്ത് കൊടുത്തത്.
പിറ്റേ ദിവസം അത് 28,000 ആയി വര്‍ധിച്ചു.
പെട്ടെന്ന് എണ്ണം വര്‍ധിച്ചു സാധാരണഗതിയിലായി.
ഇടുക്കി ജില്ലയില്‍ തൊടുപുഴ, ആലക്കോട്, കോട്ടയം ജില്ലയില്‍ കളത്തുക്കടവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങൡ പപ്പായ ഇലയുടെ സത്ത് കൊടുത്തു രോഗം ഭേദമായിട്ടുണ്ട്.
പപ്പായ സത്ത് കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ഒരു കുഴപ്പവുമില്ല.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പായിന്‍ എന്ന എന്‍സൈം രക്തത്തിലെ വെളുത്ത കോശങ്ങളും പ്ലേറ്റ്‌ലറ്റുകളുടെ വര്‍ധിപ്പിക്കും.
കൂടാതെ പ്പായ ഒരു ആന്റി ഓക്‌സിഡന്റ് ആയതുകൊണ്ട് കാന്‍സര്‍ രോഗത്തിനും നല്ലതാണ്.
ഇനിയും സമയം പാഴാക്കാതെ കേരള സര്‍ക്കാര്‍ തമിഴ്‌നാട് ചെയ്തതു പോലെ പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി പത്രങ്ങലും ചാനലുകളും വഴി പരസ്യം കൊടുത്താല്‍ പനി മൂലം ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ രക്ഷപ്പെടും.
No comments:
Post a Comment