എന്നെ വളരെ അധികം ചിരിപ്പിച്ച ഒരു കാര്യം, ഇവിടെ ചില നമ്പൂതിരിമാരും പട്ടന്മാരും സ്വയം അവര് ബ്രഹ്മണരാനെന്നു തെറ്റിദ്ധരിച്ചു വശായി വന്നു തന്ത്രിയെ ന്യായീകരിക്കുന്നു..
ശ്രീരാമൻ ജന്മംകൊണ്ടു ക്ഷത്രിയനാണെന്നു മറക്കേണ്ട തന്ത്രിയും പൈതങ്ങളും... ശബരീ മാതാവിൽനിന്നു ഉച്ചിഷ്ടം വാങ്ങി ഭക്ഷിച്ച ശ്രീരാമൻ ക്ഷത്രിയ കുലത്തിൽ ജനിച്ച ബ്രാഹ്മനാനാണ് എന്ന് അറിയുക..
ബ്രാഹ്മണ്യം എന്നത് ജാതിയല്ല പൈതങ്ങളേ ..
നമ്പൂതിരി കുലത്തിൽ ഉണ്ടായ അറിയപ്പെടുന്ന ഒരു ബ്രാഹ്മണൻ ശ്രീമദ് ശങ്കര ഭഗവത് പാദരാണ്. ശങ്കരാചാര്യ സ്വാമികളെ കേരളത്തിലെ നമ്പൂതിരിമാർ എത്ര അധികംദ്രോഹിച്ചു എന്ന് പലരേയുംപോലെ എനിക്കും അറിയാം.
ഇപ്പം ഈ പാവങ്ങൾ ബ്രഹ്മനരാനെന്നു സ്വയം കരുതുന്നു. കഷ്ടം.. കഷ്ടം..
ബ്രാഹ്മണ്യം നമ്പൂതിരി കുല ജന്മത്താൽ കിട്ടില്ല ചേട്ടന്മാരെ..
"ജന്മനാ ജായതെ ശൂദ്ര
കർമ്മണാ ജായതെ ദ്വിജ
ബ്രഹ്മ ജ്ഞാനേന ബ്രാഹ്മണാ".
എന്ന് പ്രമാണം...
വെറുതെ ബ്രാഹ്മണനാനെന്നും പറഞ്ഞു ഞെളിയെണ്ട എന്ന് സാരം.
"ശൂദ്രോപി ശീലസമ്പന്നോ ബ്രാഹ്മണാത് ഗുണവാൻ ഭവേത്
ബ്രഹ്മനോപി ക്രിയാഹീന ശൂദ്രാത് പ്രെത്യവരോഭവേത്" .. - മനസ്സിലായിക്കാണും എന്ന് കരുതുന്നു..
മഹർഷി വാല്മീകിയും മഹർഷി വ്യാസനും ഉപനിഷദ് ഋഷിമാരും, മഹീദാസ ഐതരേയനും തുടങ്ങി ഇങ്ങു കേരളത്തിൽ എത്തിയാൽ ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ഒക്കെ നമ്പൂതിരിമാരായിരുന്നോ?
ആകെ ഒരു ശങ്കരാചാര്യ സ്വാമികളെ അല്ലാതെ എടുത്തു കാണിക്കാൻ ആരുണ്ട് നമ്പൂതിരിമാര്ക്ക്?.
ചതുര് വർണ്യത്തെക്കുറിച്ചു ഈ പാവങ്ങൾ വായിച്ചറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി.
ഇല്ലത്ത് നിലവറയുണ്ടെങ്കിൽ പൊയ് വല്ല താളിയോലകളും ഉണ്ടോ എന്ന് നോക്കൂ അല്ലെങ്കിൽ പിന്നെ ഗൂഗിൾ ഗുരുവിനെ ശരണം പ്രാപിച്ചാൽ ആവശ്യമുള്ളത് കിട്ടും...
ആദി ഗുരു ദക്ഷിണാമൂർത്തി ,വാല്മീകി മഹര്ഷി, ബാദരായണൻ, വേദവ്യാസൻ, മനു, തുടങ്ങി ഉപനിഷദ് ഋഷിമാർ,തൊട്ടു ശങ്കരാചാര്യർ, ചട്ടമ്പി സ്വാമികൾ നാരായണ ഗുരു സ്വാമികൾ ഉൾപ്പടെ ഇങ്ങു തൊട്ടുമുൻപിൽ ഉള്ള എന്റെ നേർ ഗുരുവരെയുള്ള മഹാ പരമ്പരക്ക് മുന്നിൽ എന്റെ സ്രാഷ്ടംഗ പ്രണാമം..
No comments:
Post a Comment