01/11/2013

നാഗങ്ങൾ


പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും
ചെയ്യുന്ന രീതിയാണ് സർപ്പാരാധന അഥവാ നാഗാരാധന . പ്രാചീനകലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ
പുരാവൃത്തപരമോ മതപരമോ ആയ ദേവത/ പ്രതീകം ആയിട്ടാണ്
Photo: എല്ലാവര്‍ക്കും  ആയില്യം ദിനാശംസകള്‍... 
 
           പാമ്പിനെ ദൈവമായി
കണക്കാക്കുകയും അവയെ ആരാധിക്കുകയും
ചെയ്യുന്ന രീതിയാണ് സർപ്പാരാധന അഥവാ
നാഗാരാധന . പ്രാചീനകലം മുതൽ ലോകത്ത്
പലയിടങ്ങളിലും ഈ
സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ
പുരാവൃത്തപരമോ മതപരമോ ആയ ദേവത/
പ്രതീകം ആയിട്ടാണ്
നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക്
കീഴടങ്ങുകയും നിയന്ത്രിക്കുകയും
ചെയ്യാനാവാത്ത
പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ
ആരാധിക്കുകയും പ്രീണിപ്പിക്കാനോ
പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും
ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം
സർപ്പാരാധനയുടെ തുടക്കം

        അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ
എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക്
സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും
പുരാണങ്ങൾ പറയുന്നു.
നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന
ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ
വിശദീകരിക്കുന്നുണ്ട്.
ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ
വലുപ്പത്തിലും നിറത്തിലുമാണ് ഇവയിൽ
ഔന്നത്യശ്രേണീബന്ധങ്ങൾ
ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ
ഏറ്റവും മൂത്തവനായ അനന്തന്
ആയിരം പത്തികളും സ്വർണനിറത്തിലുള്ള
ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ്
പത്തികളും വെളുത്ത ശരീരവുമാണുള്ളത്.
ഇളയതാകുന്ന മുറയ്ക്ക്
ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം
ഉണ്ടാവുകയും ചെയ്യുന്നു.
ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ
പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ
അഷ്ടനാഗങ്ങളാണ്. നോ: അഷ്ടനാഗങ്ങൾ
ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്.
അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷൻ)
നാഗങ്ങളും ഗരുഡനും തമ്മിലുള്ള
തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. നോ:
ഗരുഡൻ
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു
കഥയുണ്ട്.
പാലാഴിമഥനത്തിനുശേഷം അസുരന്മാരിൽനിന്നും
ദേവന്മാർ തന്ത്രപരമായി തട്ടിയെടുത്ത അമൃത്
ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡൻ
കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ
വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു
അമൃതകലശമാണ് ആവശ്യപ്പെട്ടത്.
അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന്
കദ്രുവിന്റെ സന്തതികളായ നാഗങ്ങൾക്ക്
കൊടുത്തു. നാഗങ്ങൾ അമൃതകലശം ദർഭപ്പുല്ല്
വിരിച്ച് അതിൽ വച്ചശേഷം കുളിച്ച്
ശുദ്ധിയാകുവാൻ പോയി. ആ
തക്കംനോക്കി ദേവന്മാർ അതു
മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ്
ശുദ്ധിയോടെവന്ന നാഗങ്ങൾ അമൃത്
കാണാതെ ആർത്തിയോടെ ദർഭപ്പുല്ല്
നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു
എന്നാണ് കഥ. പുരാണ നാഗകഥകളിൽ
പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ
പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയിൽ
ജനിച്ച സുരസയിൽ
നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങൾ
വസിക്കുന്ന ലോകം നാഗലോകം എന്നാണ്
പുരാണങ്ങളിൽ പറഞ്ഞുകാണുന്നത്.
നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ്
ഹൈന്ദവ പുരാണങ്ങളിൽ വിഭജിച്ചുകാണുന്നത്.
ആകാശചാരികൾ പറനാഗങ്ങൾ, ഭൂതലവാസികൾ
സ്ഥലനാഗങ്ങൾ, പാതാളവാസികൾ കുഴിനാഗങ്ങൾ.
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട്
പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു
നാഗത്തിൽ ശയിക്കുന്നു; ശിവന്
നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ,
ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന്
ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള
കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള,
ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക്
മാല, ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ
ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം,
വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം,
വരുണന് പാമ്പിൻപത്തി കുട.
താന്ത്രികവിദ്യയിൽ
കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ്
സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ
കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ
സർപ്പശക്തിയാണ്.
അതിനെ ഉണർത്താനായി ആരംഭിച്ച
ആരാധനാസമ്പ്രദായത്തിന്റെ
ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ
നിർമിക്കുന്നതിനുവേണ്ടിയുള്ള
പ്രതിപാദനമുണ്ട്.
ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക്
പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ്
എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ
നാഗാരാധനാസമ്പ്രദായത്തിന്റെ
വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തിൽ
നാഗസങ്കല്പം പ്രബലമാണ്.
രാഹുവിന്റെ ദേവത നാഗമാണ്.
ആയില്യം നക്ഷത്രത്തിന്റെ ദേവതയും
നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയിൽ നാഗനൃത്തം എന്നൊരു
സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളിൽ
ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ്
ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം.
നാഗാസ്ത്രം എന്നൊരു
ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും
നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ
നിലനില്ക്കുന്നു. നാഗപഞ്ചമിയാണതിൽ
പ്രധാനം.
ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്.
അന്ന്നാഗത്തെകല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയുംമനുഷ്യൻ ആരാധിക്കുകയും പ്രീണിപ്പിക്കാനോപ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കം

അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു.
നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ വിശദീകരിക്കുന്നുണ്ട്.
ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയിൽ ഔന്നത്യശ്രേണീബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ
ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വർണനിറത്തിലുള്ള
ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. 
നോ: അഷ്ടനാഗങ്ങൾ

ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്.

അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷൻ)
നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. 
നോ: ഗരുഡൻ
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരിൽനിന്നും ദേവന്മാർ തന്ത്രപരമായി തട്ടിയെടുത്ത അമൃത്
ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡൻ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങൾക്ക് കൊടുത്തു. നാഗങ്ങൾ അമൃതകലശം ദർഭപ്പുല്ല്
വിരിച്ച് അതിൽ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാൻ പോയി. ആ
തക്കംനോക്കി ദേവന്മാർ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ്
ശുദ്ധിയോടെവന്ന നാഗങ്ങൾ അമൃത് കാണാതെ ആർത്തിയോടെ ദർഭപ്പുല്ല്
നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ. പുരാണ നാഗകഥകളിൽ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയിൽ ജനിച്ച സുരസയിൽ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങൾ വസിക്കുന്ന ലോകം നാഗലോകം എന്നാണ്
പുരാണങ്ങളിൽ പറഞ്ഞുകാണുന്നത്. 

നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളിൽ വിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾ, ഭൂതലവാസികൾ
സ്ഥലനാഗങ്ങൾ, പാതാളവാസികൾ കുഴിനാഗങ്ങൾ. പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു
നാഗത്തിൽ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ,
ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിൻപത്തി കുട.

താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ്
സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച
ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ നിർമിക്കുന്നതിനുവേണ്ടിയുള്ള
പ്രതിപാദനമുണ്ട്. 

ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാ സമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.

ഭാരതീയ ജ്യോതിഷത്തിൽ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയിൽ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളിൽ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ്  ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. 

നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതിൽ പ്രധാനം.

ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്.

No comments: