ആരാണ് യഥാര്‍ത്ഥ സുഹൃത്ത്?. ഒരാളുടെ മനസ്സ് അയാള്‍ പറയാതെ തന്നെ അറിയുന്നവനല്ലേ സുഹൃത്ത്. ഒരു യഥാര്‍ത്ഥ സുഹൃത്തും തന്റെ സുഹൃത്തില്‍നിന്നും ആവശ്യങ്ങളും അപേക്ഷകളും പ്രതീക്ഷിച്ചല്ല സ്നേഹിക്കേണ്ടത്. എല്ലാം സ്വയം അറിഞ്ഞു ചെയ്യുന്നവനാണ് സുഹൃത്ത്. അല്ലാത്തതോന്നും സൗഹൃദമല്ല.
എന്തിനോവേണ്ടി ചിലര്‍ സുഹൃത്തുക്കള്‍ ആണെന്ന് അഭിനയിക്കുന്നു.. ആത്മാഭിമാനം ഉള്ളവര്‍ ഒന്നും ചോദിക്കാറില്ല ഒരിക്കലും. ആരെങ്കിലും ചോദിക്കുന്നു എങ്കില്‍ അവര്‍ക്ക് ആത്മാഭിമാനം ഇല്ല എന്ന് കരുതണം.
പണത്തിന്റെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. ഒരു സുഹൃത്തിനു എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അവന്‍ നേരിട്ട്ചോദിക്കട്ടെ അപേക്ഷിക്കട്ടെ എന്നിട്ട് ചെയ്യാം എന്ന് കരുതി ഇരിക്കുന്ന സുഹൃത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ സുഹൃത്ത് ആണോ ?. അവിടെ എന്തോ ഒരു കുറവില്ലേ?.
എന്റെ ജീവിതത്തില്‍ പലര്‍ക്കും ഞാന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്കും ഒരുപാടു സഹായങ്ങള്‍ കിട്ടിയിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ കൂടെ കളിച്ചു വളര്‍ന്നു വന്നു ഇന്നും ആത്മാര്‍ഥ സൗഹൃദം തുടരുന്ന പ്രിയ സുഹൃത്തും ഉണ്ട്. പലപ്പോഴും എന്നെ ചോദിക്കാതെ തന്നെ അറിഞ്ഞു സഹായിച്ച എന്റെ പ്രിയ സുഹൃത്ത്. അങ്ങനെ പലരും സഹായിച്ചിട്ടുണ്ട്.
സാമ്പത്തിക കാര്യങ്ങള്‍ മാത്രം അല്ല. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒരു സുഹൃത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കടമ സുഹൃത്തുക്കള്‍ക്ക് ഉണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അവിടെ വിലപെശുന്നവര്‍ അല്ലെങ്കില്‍ അപേക്ഷിക്കുവാന്‍ കാത്തിരിക്കുന്നവന്‍ ആരാണ് സുഹൃത്തോ അതോ ശത്രുവോ?..
No comments:
Post a Comment