15/11/2013

ഹരഹര മഹാദേവ!!!!


ഭാരതീയ ദേവതകളുടെ നാമധേയങ്ങള്‍ മുഴുവനും മന്ത്ര അധിഷ്ടിതം ആണ്. ഹ ര ഹ ര മ ഹാ ദേവ എന്ന് ഒരു തവണ ഉറക്കെ അല്ലെങ്കില്‍ മനസ്സില്‍ അല്ലെങ്കില്‍ മനസ്സിലും സൂക്ഷ്മം ആയി ( ആ ഒരു വിദ്യ പുസ്തകത്തില്‍ കണ്ട പരിചയമേ ഉള്ളൂ, ഈ ഉള്ളവനും അറിയില്ല.. അറിയാന്‍ ശ്രമിക്കുന്നു) പറയുമ്പോള്‍ ഋഷി കണ്ടെടുത്ത ഒരു പാട് നാഡീ കേന്ദ്രങ്ങളില്‍ ഉത്തേജനം ഉണ്ടാവുന്നു. ഈ ഉത്തേജനം ഈശ്വരീയ അന്വേഷണത്തില്‍ മുഴുകിയ ഏതൊരുവനെയും സഹായിക്കും. അതിനു ജാതിയോ മതമോ ഇല്ല. ഭാരതീയ ഋഷിയുടെ തപസ്സില്‍ സംശയം ഉള്ളവര്‍ "ഹ" "ഹ" എന്ന് തുടര്‍ച്ച ആയി ഉച്ചരിക്കുക - അത് കൂടുതല്‍ ആയി ഉത്തേജിപ്പിക്കുന്നത് തൊണ്ടയോട് അടുത്തുള്ള പ്രദേശങ്ങള്‍ അല്ലെ? ര എന്ന് ഉച്ചരിക്കുമ്പോള്‍ കുറെ കൂടെ താഴെയും. ല ആണെങ്കില്‍ പിന്നെയും താഴെ.. 

അത്തരത്തില്‍ ഉള്ള നാഡീ ഉത്തേജനം സംഭവിക്കുന്ന ഉപാസകന്‍ ഈശ്വരീയ സ്പന്ദ മണ്ഡലങ്ങളില്‍ വിരാജിക്കുവാന്‍ കരുത്തു നേടും എന്ന അതി സൂക്ഷ്മം ആയ ഇത് വരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഭൌതിക ശാസ്ത്രം ആയി ഈ ഉള്ളവന് തോന്നിയിട്ടുള്ള മന്ത്ര ശാസ്ത്ര അടിസ്ഥാന തത്വ വിചാരം ( ഗഹനം ആക്കാന്‍ ഈ ഞാന്‍ ആരും ആയിട്ടില്ല, പഠിക്കുന്ന മുറയ്ക്‌ കൂടുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കാം എന്നെ പറയാന്‍ ഒക്കൂ ) ഉടനെ ഒരുക്കാം. സമയം കിട്ടുമ്പോള്‍ ഇത് പോലുള്ള നല്ല വാക്കുകള്‍ (ഹ ര ഹ ര മ ഹാ ദേ വ) പറഞ്ഞും എഴുതിയും കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ഭഗവതി ബുദ്ധിയേകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

ശബ്ദം എന്നത് ആരുടേയും കുത്തക അല്ലാത്തത് കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടുള്ള പരിണാമങ്ങള്‍ എല്ലാവരിലും സമമാവും എന്നത് കൊണ്ടും ഈ അധര മനോ വ്യായാമങ്ങള്‍ക്ക് അവകാശി ഈ ലോകം ആണ്, ഒരു മതമോ ജാതിയോ അല്ല. ഓരോ മതത്തിനും വേണ്ടി ഓരോ ബിഗ്‌ ബാങ്ങ് ഇവിടെ നടന്നിട്ടില്ലെന്ന സത്യം എല്ലാവരിലും മുക്തി സ്വപ്നത്തിന്റെ വിത്തുകള്‍ പാകട്ടെ........... യോഗയെ ലോകം അന്ഗീകരിച്ചപ്പോള്‍ മടിയോടെ അതിനെ പറ്റി പഠിക്കുന്ന ഭാരതീയര്‍, മന്ത്ര ശാസ്ത്രത്തെ പറ്റി അതിന്റെ വ്യാവഹാരിക, ആത്മീയ നന്മയെ പറ്റി ഇനി സായിപ്പില്‍ നിന്നു പഠിക്കാന്‍ ഇട വരരുതേ എന്ന ഒരു ആഗ്രഹം ഞാന്‍ നിങ്ങള്‍ സമക്ഷം വെയ്കുന്നു.... അപ്പോള്‍ ശരി.......ഒരു ഭാരതീയന്റെ നമസ്കാരം!!

No comments: