പ്രവചനങ്ങളുടെ തമ്പുരാന്‍ ആണ് നോസ്ത്രദാമസ്.പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ജനിച്ച, ഏഴായിരം വര്‍ഷങ്ങളോളം നീളുന്ന പ്രവചനങ്ങള്‍ നടത്തിയ ജൂതസന്യാസി.'നാളെയെ നേരിൽ കണ്ട മനുഷ്യൻ' എന്നു വിളിക്കപ്പെട്ട നോസ്ത്രദാമസ് 1503- 1566 കാലഘട്ടത്തില്‍ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനും ജ്യോതിഷിയുമാണ്.ലോകത്തേറ്റവും വിറ്റഴിക്കപ്പെടുന്ന കൃതികളില്‍ ഒന്നാണ് നോസ്ത്രദാമസിന്‍റെ "സെഞ്ച്വറീസ്" (ശതകങ്ങള്‍).സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ 942 'നാലുവരി' ശ്ലോകങ്ങളില്‍,100 പ്രവചനങ്ങൾ വീതമുള്ള 10 ശതകങ്ങൾ (centuries) ആയി രേഖപ്പെടുത്തിയിരിക്കുന്നു.ഏഴാം ശതകത്തിലെ 42 ശ്ലോകങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. എല്ലാം ക്ലാസിക് ഫ്രഞ്ചുഭാഷയിൽ, തികച്ചും നിഗൂഡമായ ശൈലിയിലാണ്. നാലരനൂറ്റാണ്ടു മുന്‍പുത ന്നെ ഹിറ്റ്‌ലര്‍,ലൂയീപാസ്ചര്‍,തുടങ്ങി പല മഹാരഥന്‍മാരെയും പേരെടു ത്തു പരാമര്‍ശിക്കുകയും,ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും ഫ്രഞ്ച്, റഷ്യന്‍വിപ്ലവങ്ങളും ജപ്പാനിലെ ആറ്റംബോംബ് പ്രയോഗങ്ങളും വരെ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള ആ മഹാദീര്‍ഘ ദര്‍ശി, ഇന്ത്യയെ കുറിച്ചും പല പ്രവചനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്.അഹിം സയുടെ പ്രവാചകനായ ഗാന്ധി,അടിയന്തിരാവസ്ഥക്കുശേഷമുള്ള ഇന്ദിരാ ഗാന്ധിയുടെ തിരിച്ചുവരവ്,രാജീവിന്‍റെ പ്രധാനമന്ത്രി പദപ്രാപ്തി എന്നി വ അവയില്‍ ചിലതാണ്.വരും കാലങ്ങളില്‍ ഹൈന്ദവത ശക്തിപ്പെടുന്ന തും ലോകം നയിക്കുന്നത് ഒരു ഹൈന്ദവനാവുമെന്നുമൊക്കെ "ശതകങ്ങ ളില്‍"പ്രവചിച്ചിരിക്കുന്നു.
ഭാരതം വലിയൊരു മാറ്റത്തിന് കാതോര്‍ത്തിരിക്കുന്ന കാലഘട്ടമാണിത്.അഴിമതിയും വിലക്കയറ്റവും അതിന്‍റെ പാരമ്യത്തില്‍ ആണ്.ചരിത്രാതീതകാലം തൊട്ടിന്നേ വരെ കാണാത്തത്രയും അഴിമതി,ജനസമ്പത്തിന്‍റെ കൊള്ള,കഴിഞ്ഞ അ ഞ്ചുവര്‍ഷത്തെ യുപിഎ ഭരണകൂടം നടത്തിയിട്ടുണ്ടെന്ന് അറിയാത്തവരും പറയാത്തവരും ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്നവരേ കാണൂ. അതുകൊണ്ടാണ് ഒരു പുതിയ നേതൃത്വത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.2014-ലേ പൊതു തിരഞ്ഞെടുപ്പ് അതിനു നാന്ദിയാവുകയും ചെയ്യും.ആരാണ് അതിനു ചുക്കാന്‍ പിടിക്കുക?എന്താവും അതിന്‍റെ പരിണതി?നോസ്ത്രദാമസ് എന്തൊക്കെ പറയുന്നു എന്ന്‍ നമുക്ക് നോക്കാം.
ക്ലാസിക് ഫ്രഞ്ചിലാണ് അദ്ദേഹം തന്‍റെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.അതിന്‍റെ ഇംഗ്ലീഷ് പരിഭാഷ യാണ് ഇവിടെ ഉപയോഗിച്ചിരിക്കു ന്നത്.ഒന്നാം ശതകത്തിലെ അന്‍പതാം ശ്ലോകം ഇങ്ങനെ പറയുന്നു.
Nosthradamus: century: 01:50
"From the three water signs will be born a man
who has Thursday as his holy day .
his fame, praise, rule and power will grow, land and sea,
to the East there is a storm brewing.
ജലരാശിത്രയത്തില്‍ ജനിക്കുവോന്‍,
വ്യാഴം വിശുദ്ധ ദിനമായാചരിപ്പവന്‍
കീര്‍ത്തിയും സ്തുതിയും വൃദ്ധിയാര്‍ന്നാഴുവ-
നൂഴിയുമാഴിയും,കിഴിക്കിന്നു ഗരിമയേകുവോന്‍.
മൂന്നു ജലരാശികളില്‍ നിന്നുമായി ജനിക്കുന്ന,വ്യാഴാഴ്ച വിശുദ്ധദിനമായി ആചരിക്കുന്ന മത വിഭാഗത്തില്‍ നിന്നുള്ള,ഒരാള്‍ കിഴക്കന്‍ നാടുകളില്‍ ജനി ക്കും.ദിനം തോറും കീര്‍ത്തി വര്‍ദ്ധിക്കുന്ന അയാളുടെ അധികാരം കരയിലും കടലിലും വളര്‍ന്നു വരും. മൂന്നു ജലരാശികള്‍:- കര്‍ക്കിടകം, വൃശ്ചികം, മീനം. വ്യാഴം വിശു ദ്ധ ദിനമായി എടുക്കുന്ന ജനവിഭാഗം ഹിന്ദുക്കള്‍ ആണല്ലോ.ഏകാധിപതികള്‍ സെമിറ്റിക് മത ഭൂമികകളില്‍ നിന്ന് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഹിറ്റ്‌ലര്‍,മുസോളനി, സദ്ദാം, ഗദ്ദാഫി ഒക്കെയും.അന്യധര്‍മ്മത്തെ,വിശ്വാസ ത്തെ,അഭിപ്രായങ്ങളെ നിരാ കരിക്കയും തന്‍റെത് അടിചേല്‍പ്പിക്കുകയും ഭയം ആയുധമാക്കുകയും ചെയ്തിരുന്ന അവരില്‍നിന്നും വ്യത്യസ്തനാണ് വരാനിരിക്കുന്ന "രക്ഷകന്‍" എന്ന്‍ പ്രവചനത്തിലെ മൂന്നാം വരി: his fame, praise, rule and power will grow- കീര്‍ത്തിയും സ്തുതിയും വൃദ്ധിയാര്‍ന്നാഴുവ,നൂഴിയുമാഴിയും- വ്യക്തമാക്കുന്നു. പക്ഷേ ആ വ്യക്തി ആരാണ്?
താഴെയുള്ള ജാതകം നോക്കുക.
ജലരാശി ആയ കര്‍ക്കടകത്തിന്‍റെ അധിപതി ചന്ദ്രന്‍ മറ്റൊരു ജലരാശിയായ വൃശ്ചികത്തില്‍ അധിപതിയായ കുജനോടൊപ്പം,കുജന്‍ അവിടെ രുചക മഹാ യോഗപ്രദനും ചന്ദ്രന്‍,നീചഭംഗ ചക്രവര്‍ത്തീ യോഗപ്രദനും ആണ്.അതിന്‍റെ കേന്ദ്ര രാശിയില്‍ മറ്റൊരു ജലരാശിയായ മീനത്തിന്‍റെ അധിപന്‍ വ്യാഴം കേസരീ യോഗവാനായും നില്‍ക്കുന്നു.കന്നിയും ജലപ്രധാന രാശിയാണ്, സര്‍വ്വാഭീഷ്ടസ്ഥാനവും പതിനൊന്നാം ഭാവവുമായ അവിടെ ഉച്ച ബുധനും ഉച്ചാരോഹിയായ,സ്വക്ഷേത്രാംശകമുള്ള ശനിയും കേതുവും ഉണ്ട്.വ്യാഴ്ച വി ശുദ്ധ ദിനമായി കാണുന്ന ഹൈന്ദവ വിഭാഗത്തില്‍ നിന്നുമുള്ള ഒരാളുടെതാണ് ഈ ജാതകം-സാക്ഷാല്‍ നരേന്ദ്രമോഡിയുടെ.ഭാഗ്യാധിപനും അതീവയോഗവാനുമായ ചന്ദ്രന്‍റെ ദശയും പതിനൊന്നില്‍ സാമ്രാജ്യയോഗം നല്‍കുന്ന ശനിയുടെ അപഹാരവുമാണ് അദ്ദേഹത്തിനിപ്പോള്‍.നോസ്ത്രദാമസ്സിന്‍റെ തന്നെ അര ഡസനിലേറെ പ്രവചനങ്ങള്‍ നരേന്ദ്രമോഡിയുമായി ബന്ധപെട്ടു കാണാന്‍ കഴിയും.
Century I.--Quatrain76.
Of a savage name there shall be such publishing
the name is the destiny of three sisters
Then he will lead a great nation by tongue and deed,
And have more glory and fame than any other.
കരാളമാം നാമം ചുമക്കുവോനവനിന്‍,
സംജ്ഞയൊന്നത് ഭഗിനി മൂവരിന്‍ വിധിയതാകവേ
നയിക്കുവേനവന്‍ മഹദ്രാഷ്ട്രമൊന്നിനെ ശ്രേഷ്ഠ വാക്കിനാല്‍,
പ്രവൃത്തിയാല്‍,അനന്യമാം ഖ്യാതി നേടുവന്‍.
"മരണത്തിന്‍റെ വ്യാപാരി" മോഡിയെ അനുകൂലിക്കുന്നവരും എതിര്‍ക്കു ന്നവരുമായി ഇന്ത്യന്‍ രാഷ്ട്രീയം ചേരികള്‍ തിരിഞ്ഞു തുടങ്ങിയത് സോണിയാഗാന്ധിയുടെ ആ നാമകരണത്തോടെയാണെന്ന് രാഷ്ട്രീയം അ ടുത്ത് നിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും.പിന്നീട് ഭാരത ത്തിലെ മൂന്നു രാഷ്ട്രീയ ചേരികളിലും (destiny of three sisters:-മൂന്നു സഹോദരിമാര്‍) ഘടനാ പരമായ മാറ്റവും ഉണ്ടായി.ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ചേരിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രെസ്സ് മുതല്‍ ഏറ്റവും അവസാനം ജെ.ഡി(യു) വരെയുള്ളവര്‍ വിട്ടുപോയി.പലരും 2009ലേ തെരഞ്ഞെ ടുപ്പില്‍ കോണ്‍ നേതൃത്വത്തില്‍ ഉള്ള യുപിഎക്കൊപ്പം ചേര്‍ന്നു.ചിലര്‍ മൂന്നാം മുന്നണിയുടെ ഭാഗമായി.വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുക്കു മ്പോള്‍ ആര്‍? ആര്‍ക്കൊപ്പം? എങ്ങനെ?എപ്പോള്‍?എന്ന്‍ നിശ്ചയിക്കുക ഇപ്പോള്‍ അസാധ്യം തന്നെ.എങ്കിലും ദീര്‍ഘനാളത്തേക്കുള്ള വിധിനിര്‍ ണ്ണായകമായ ഒരു മാറ്റത്തിന് തന്നെയാണ് ഭാരതം സാക്ഷ്യം വഹി ക്കാന്‍ പോകുന്നതെന്ന്‍ നോസ്ത്രദാമസ് പ്രവചിക്കുന്നു.അതോ ഭാരത ത്തിലെ മൂന്നു പ്രധാന സംസ്ഥാനങ്ങളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന "ജയ-മായാ-മമതാ ത്രയങ്ങള്‍"ആവുമോ ഈ സഹോദരികള്‍?അതിനും സാധ്യത ഏറെയാണ്.അങ്ങിനെയെങ്കില്‍ കാലാന്തരത്തില്‍ ആ സംസ്ഥാ നങ്ങളില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മോഡിയുടെ ദേശീയ രാഷ്ട്രീയ ത്തിലേക്കുള്ള പകര്‍ന്നാട്ടം കാരണമാവും എന്നും കരുതേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ തന്‍റെ അനന്യമായ പ്രസംഗ പാടവവും മുഖ്യമന്ത്രി എന്ന നിലയില്‍ ഗുജറാത്തിലെ വികസനപ്രവര്ത്തനവും ഇന്ത്യയിലും അന്താരാഷ്‌ട്ര സമൂഹത്തിലും തന്നെ മോഡിയെ ഏതൊരു ഭാരതീയ നെയുംകാള്‍ സ്വീകാര്യനാക്കിയിരിക്കുന്നു എന്നത് നാലാം വരിയെ അന്വര്‍ത്ഥമാക്കിയിരിക്കുന്നു."he will lead a great nation"(നയിക്കുവേന്‍,അവന്‍ മഹദ് രാഷ്ട്രമൊന്നിനെ) അതാണ് അടുത്ത് സംഭവിക്കാനുള്ളതു.
Century IV- Quatrain 51
A Duke eager to follow his enemy
Will succeed in breaking through their phalanx:
Hurried on foot, they shall follow so closely
That the day shall see a conflict near Ganges.
പ്രഭുവവനരിയെത്തുരത്തുവാന്‍,
ദ്രുതം പിന്തുടര്‍ന്നവരിന്‍ വ്യൂഹം
ഭേദിക്കുവേന്‍,അന്നാള്‍ കാണാം
പ്രചണ്ഡമാം സംഗ്രാമം ഗംഗതന്‍ തീരേ...
നരേന്ദ്രമോഡി ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും മത്സ രിക്കുമോ?.2014 തെരെഞ്ഞെടുപ്പു രംഗം അനുദിനം ചൂടു പിടിക്കുകയും, രാജ്യത്തിലെ ഏറ്റവും വലിയ,ലോകസഭയിലേക്ക് ഏറ്റവുമധികം അംഗങ്ങളെ നല്‍കുന്ന സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ നിന്നും ജനവിധി തേടുവാന്‍ മോഡി തയ്യാറാകുമോ?ശത്രുവിനെ അവന്‍റെ മാളത്തില്‍ ചെന്നെതിരിടുകയാവും മോഡി ചെയ്യുക എന്ന്‍ നോസ്ത്രദാമസ്സിന്‍റെ ഈ പ്രവചനത്തെ ആധാരമാക്കുമ്പോള്‍ പറയേണ്ടി വരും.പക്ഷേ എവിടെ? "ഗംഗയുടെ സമീപം" (near Ganges) എന്ന്‍ വ്യക്തമാക്കിയിരിക്കുന്നതിനാല്‍ അത് വാരണാസി ആവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
Century 9.--Quatrain 56.
There will be peace, union and change,
Estates, offices, low high and high very low:
To prepare a voyage, the first offspring torment,
War to cease, civil process, debates.
വരും ശാന്തിയു,മൈക്യവും സമൂല മാറ്റവും.
കീഴാളനുന്നതങ്ങളില്‍,പ്രഭുവോ പാഴ്നിലങ്ങളില്‍.
സംവാദം,ജനകീയമതു,രണാന്ത്യമെങ്കിലും
ദീര്‍ഘയാന,മതിനാദ്യ പീഡയുമുണ്ടേനല്ലോ
എന്തായാലും സമൂലമായ പരിവര്‍ത്തനത്തിനു തന്നെ നാന്ദികുറിക്കു ന്നതാവും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന്‍ ഈ പ്രവചന ങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസിലാവും.ഒരു "ചായെവാല" ഇന്ദ്രപ്ര സ്ഥത്തിലെ ഉന്നത സ്ഥാനത്തെക്കുയരുമ്പോള്‍ അധികാരത്തിന്‍റെ ഇടനാ ഴികളില്‍ കാവല്‍ക്കാരായി പോലും പല യുപിഎ പ്രധാനികളും ഉ ണ്ടായേക്കുകയില്ല എന്നും- low high and high very low-കീഴാളനുന്നത ങ്ങളില്‍,പ്രഭുവോ പാഴ്നിലങ്ങളില്‍- ആ പ്രവചനം സൂചിപ്പിക്കുന്നുണ്ട്.പക്ഷേ മൂന്നാമത്തെ വരി അല്‍പ്പം ആശങ്കാജനകം തന്നെ.ഒരു പക്ഷേ ബിജെപിക്ക് തനിച്ചു ഭൂരിപക്ഷം കിട്ടുകയില്ലെന്നും,പ്രസവവേദന പോലെ ആദ്യ ഘട്ടം വേദനാജനകം ആയേക്കുമെന്നും കരുതണം.എങ്കിലും തുടര്‍ന്നുള്ള പരസ്പര സംവാദ ങ്ങളിലൂടെ,ജനകീയമായ നില പാടുകളിലൂടെ സംഘര്‍ഷങ്ങള്‍ ഇല്ലാതാവുമെന്നും നോസ്ത്രദാമസ് പറയുന്നുണ്ട്.
സോണിയ
Century VI.--Quatrain 63.
The lady shall remain to rule alone,
Her unique spouse dead, who was first in the field of honour.
She will weep for grief through seven long years,
And gifted with long life will reign long.
ബഹുമാന്യനാം പതിയിന്‍ മൃതിക്കനന്തരം
രോദിക്കും സപ്തവത്സരം,പുന-
രായുഷ്മതിയവളേ,കയായ് സാമ്രാജ്യ
മതു, സുദീര്‍ഘം ഭരിക്കുമേ.
1991-ഇല്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ട് കൃത്യം ഏഴു വര്‍ഷം ആണ് സോണിയ തന്‍റെ വൈധവ്യം ആചരിച്ചത്.കോണ്‍ഗ്രെസ്സ് പ്രവര്‍ത്തകര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടും അവര്‍ പാര്‍ടിയെ നയിക്കാനോ ഏതെങ്കിലും സ്ഥാനം വഹിക്കാനോ തയ്യാറായില്ല.തുടര്‍ന്ന്‍ 1998-ഇല്‍ AICC അദ്ധ്യക്ഷയായി ചുമതലയേറ്റ അവര്‍ ഏറ്റവും ദീര്‍ഘകാലം ആ സ്ഥാനം വഹിക്കുന്ന വ്യക്തിയായി ഇപ്പോഴും തുടരുന്നു.പ്രവചനം നോക്കുക: weep for grief through seven long years,will reign long-ഏഴുവര്‍ഷം ദുഖിക്കും, ദീഘനാള്‍ ഭരിക്കും.
Century III.--Quatrain 28.
possessing littile land and poor parentage
the empire will be gained by effort and peace
young women will reign long
Never was there such a bad influence in the kingdom.
പിതൃത്വം,ഭൂമിയും നാസ്തി,യെങ്കിലും
സയത്നം,നിര്‍മൂകം നേടുമാ രാജ്യം
വാഴും നെടുനാളൊരുവള,തിന്‍
തീയ്മ പറയാനെളുതാമോ.
ഇന്ദിരാഗാന്ധിയെകുറിച്ചാണ് നോസ്ത്രദാമസ് ഈ പ്രവചനം നടത്തി യിരിക്കുന്നതെന്നു നിരവധി വ്യാഖ്യാതാക്കള്‍ അഭിപ്രായപെട്ടിട്ടുണ്ട്.പക്ഷേ അവരുടേത് ദരിദ്ര കുടുംബമോ,പിതൃത്വമോ അല്ലായിരുന്നു എന്നത് തര്‍ക്കമറ്റ സംഗതി തന്നെ.നേരെ മറിച്ചാണ് സോണിയയുടെ കാര്യം. പിതൃത്വത്തെ കുറി ച്ചോ ദാരിദ്ര്യത്തെ കുറിച്ചോ മാത്രമല്ല വ്യത്യാസം കോണ്‍ഗ്രെസ്സ് എന്ന സാമ്രാജ്യത്തില്‍ അവരുടെ ദു:സ്വാധീനം അന്യാദൃശ്യം തന്നെ.ഇന്ദിരയുടെ അര്‍ദ്ധ സോഷ്യലിസ്റ്റ് നയങ്ങള്‍ എവിടെ? ഇറ്റ ലിയിലെ ദരിദ്ര കുടുംബത്തില്‍ ജനിക്കുകയും ഉദരപൂരണത്തിന് ആംഗ ലം പഠിക്കാന്‍ ഇംഗ്ളണ്ടില്‍ എത്തുകയും പില്‍ക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികയായ രാഷ്ട്രീയക്കാരി ആവുകയും ചെയ്ത സോണിയ എവിടെ?.അതും നിര്‍മൂകമായിതന്നെ ആസ്ഥാനത്തെത്തുന്നത് ഒട്ടും "യത്നിക്കാതെ"അല്ലെന്നു കൂടി വരുമ്പോള്‍.ഒരു പക്ഷെ റഷ്യന്‍ കമ്മ്യൂ ണിസ്റ്റ് പ്രസ്ഥാനത്തില്‍ "റിവിഷനി"സ്റ്റുകള്‍ എന്ന്‍ ആരോപണത്തില്‍ കൊല്ലപ്പെട്ട/ദുര്‍മരണം നേരിട്ട ട്രോട്സ്കി,ബുഖാറിന്‍ പോലുള്ള അനവധി ജൂതനേതാക്കന്മാരെ പരിഗണിച്ചാല്‍ ലോകത്ത് കോണ്‍ഗ്രെസ്സ് അല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഇത്രയേറെ ദുര്‍മരണങ്ങള്‍ നടന്നിട്ടുണ്ടാവില്ല.വിശേഷിച്ചും സഞ്ജയ്‌ഗാന്ധി മുതല്‍ രാജശേഖരറെഡ്ഡി വരെയുള്ള നേതാക്കളുടെ മരണം അടിസ്ഥാനമാക്കിയാല്‍.അതുകൊണ്ടു തന്നെ 'Never was there such a bad influence' എന്ന വചനം അന്വര്‍ത്ഥമാകുന്നു.കേവലം ചില മരണങ്ങള്‍ മാത്രമാണോ ആ അവി ഹിത സ്വാധീനത്തില്‍ ഉള്ളത്?സാമ്പത്തിക,രാഷ്ട്രീയ,മതപരമായ കാര്യങ്ങളില്‍ പോലും അത് കാണാന്‍ കഴിയും. അന്ധവിശ്വാസ നിവാരണ ബില്‍,മതകലഹ നിവാരണ നിയമം തുടങ്ങി ക്ഷേത്ര സ്വത്തുക്കള്‍ കൈയ്യടക്കാനുള്ള നിയമ നിര്‍മ്മാണ ശ്രമങ്ങളില്‍ വരെ അത് നിഴലിക്കുന്നുണ്ട്.ആശ്ചര്യം എന്ന്‍ പറയാം ഒരു ശ്ലോകത്തില്‍ നോസ്ത്രദാമസ് അതും സൂചിപ്പിക്കുന്നുണ്ട്.
Century II.--Quatrain 12.
Eyes closed to truth but opened to ancient paganism,
The monks will be reduced to nothing
The great monarch will chastise their frenzy,
Ravishing the treasure in the temples.
(സത്യത്തിനു നേരെ കണ്ണടക്കുകയും പൌരാണിക തനത് മതവിശ്വാസങ്ങളെ നിരീക്ഷിക്കുകയും ചെയ്യും.പുരോഹിതന്മാരേ ഇല്ലാതാക്കും വിധം അവരെ,അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യപ്പെടും.ക്ഷേത്രങ്ങളിലെ നിധികള്‍ ബലമായി പിടിച്ചടക്കും.)
കോണ്‍ഗ്രെസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്ധവിശ്വാസ നിവാരണം എന്ന പേരില്‍ പൌരാണിക വിശ്വാസങ്ങളെ തകര്‍ക്കാനും ക്ഷേത്ര സ്വത്തുക്കള്‍ കൈയ്യടക്കാനും ഉള്ള ശ്രമം നടന്നു വരുമ്പോഴാണ് ഈ പ്രവചനം സംഗതമാവുന്നത്.ആ ബില്‍ നടപ്പിലായാല്‍ ഒരു ഹിന്ദു ഗൃ ഹത്തില്‍ മുഴങ്ങുന്ന മണിയൊച്ച പോലും ദുര്മന്ത്രവാദമായി വ്യാഖ്യാ നിക്കാനും വിചാരണചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് ഓര്‍ക്കുക.
രാഹുല്‍/പ്രിയങ്കമാരുടെ പരാജയം?
Century VI.--Quatrain 29.
widow with a saint's name shall receive news
Of the difficulties that perplex and trouble her children;
He whom she calls home to quiet disturbances
Shall bring them to a crisis by his pursuit of shaven heads.
widow with a saint's name:-വിശുദ്ധയുടെ നാമമുള്ള വിധവ.
വിശുദ്ധ:വാഴ്ത്തപ്പെട്ട "അന്റോണിയ മെസിന"
വിധവ:-സോണിയ ഗാന്ധി എന്ന അന്റോണിയ എഡ്വിഗെ അല്‍ബിന മൈനോ-
2014 ലേ തെരഞ്ഞെടുപ്പ് കോണ്‍ഗ്രെസ്സിനെ സംബന്ധിച്ചിടത്തോളം ഒരു "വാട്ടര്‍ലൂ" തന്നെയാവും.ഒരു സംസ്ഥാനത്തുനിന്നും ശുഭകരമായ വാര്‍ത്തകള്‍ വരാനുണ്ടാവില്ല.ഈ വരികള്‍ മുഖവിലക്കെടുത്താല്‍ പടനയിക്കുന്ന മകന്‍ ഗാന്ധിയും അവനെ സഹായിക്കുന്ന മകള്‍ ഗാന്ധിയും നിരാശാഭരിതരാവുമെന്നു തീര്‍ച്ച തന്നെ."മുണ്ഡിത ശിരസ്ക"(shaven heads)രോടുള്ള അവരുടെ മത്സരം വിജയം നേടുന്നില്ല.സന്ദേശവാഹകര്‍ ശുഭ വാര്‍ത്തകള്‍ എത്തിക്കുന്നുമില്ല.പിന്‍കുടുമി നിലനിര്‍ത്തുന്ന ക്ഷൌരം ചെയ്ത ശിരസ്സ് ഹൈന്ദവ പുരോഹിതന്‍റെ അടയാളം ആണല്ലോ.കോണ്‍ഗ്രെസ്സിന്‍റെ ഹിഡന്‍ അജണ്ട എന്നത് തന്നെ ഹൈന്ദവതയെ തകര്‍ക്കുക എന്നതാണെന്ന് സുവിദിതം.വാഴ്ത്തപ്പെട്ട "അന്റോണിയ മെസിന" യോട് സോണിയ-അന്റോണിയ എഡ്വിഗെ അല്‍ബിന മൈനോ-ക്ക് സാമ്യം പേരില്‍ മാത്രമല്ല,രണ്ടു പേരും ഇറ്റലിക്കാരുമാണ്. അപ്പോള്‍ ആ പേരി നോട് സാമ്യതയുള്ള ഈ വിധവ മക്കളെ മുന്‍ നിര്‍ത്തി നടത്തുന്ന പൊതു തെരെഞ്ഞെടുപ്പെന്ന ഈ യുദ്ധത്തില്‍ വെറും പരാജയം മാത്രമല്ല ഒരു മടങ്ങി വരവ് അസാദ്ധ്യമാക്കുന്ന പരാജയത്തെയാണ് നേരിടുക എന്ന്‍ കരുതേണ്ടിയിരിക്കുന്നു.
അപാരമായ കൈയ്യടക്കത്തോടെ വ്യക്തമായ സൂചനകളും നിഗൂഡമായ ചിഹ്നങ്ങളും കൊണ്ടാണ് നോസ്ത്രദാമസ് തന്‍റെ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളത് അത് കൊണ്ട് തന്നെ വ്യക്തമായ ചരിത്ര സാമൂഹിക ബോധം അതിന്‍റെ വ്യാഖ്യാനത്തിന് അത്യാവശ്യമാണ്.ഒരിടത്ത് ഭാരതത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസ് കേവലം ഒരു ചെറു ഭൂവിഭാഗത്തില്‍ മാത്രം ശക്തിയുള്ള രാഷ്ട്രീയ കക്ഷിയായി ഒതുങ്ങുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.പല സൂചകങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ കാണുന്ന,ചില പ്രധാന വ്യക്തികളെ കാത്തിരിക്കുന്ന ഭയാനക ദുരന്തങ്ങളെ കുറിച്ച് പറയുവാന്‍ തന്നെ പേടിക്കേണ്ടതുണ്ട്.വലിയ വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം എന്നതിനാല്‍ അത് ഒഴിവാക്കുന്നതാവും നല്ലതും.
Courtesy ~ Anil Menon